- ‘ ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം ഞാൻ തൊടില്ല ‘ ; രാജ് താക്കറെ
- മദ്യസത്ക്കാരം വേണ്ട , പകരം വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകി : മാതൃകയായി സുമതി വളവിന്റെ അണിയറ പ്രവർത്തകർ
- കോട്ടയത്ത് വീണ്ടും സ്ഫോടക വസ്തു പിടിച്ചു, 75 ഇലക്ട്രിക് ഡിറ്റനേറ്ററുമായി തേനി സ്വദേശി അറസ്റ്റില്‍
- കേരളത്തിൽ കഞ്ചാവ് നിയമവിധേയമാക്കണം : മയക്കുമരുന്ന് ഉപയോഗിക്കാൻ പഠിപ്പിക്കണം : മൈത്രേയൻ
- ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കഞ്ചാവുമായി പിടിയിൽ
- പത്ത് വയസ്സുള്ള മകന്റെ ശരീരത്തിൽ മയക്കുമരുന്ന് ഒട്ടിച്ച് വിൽപ്പന ; പിതാവ് അറസ്റ്റിൽ
- ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
- യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരണം നടത്തി ; ആരോഗ്യനില വഷളായ വിദ്യാർത്ഥിനി മരിച്ചു
Author: Anu Nair
നടി വീണ നായരും , ഭർത്താവ് ആർ ജെ അമാനും ഔദ്യോഗികമായി വിവാഹമോചിതരായി. കുടുംബക്കോടതിയിൽ എത്തിയാണ് വിവാഹമോചനത്തിന്റെ നടപടികൾ ഇരുവരും പൂർത്തിയാക്കിയത് . 2014 ലാണ് വീണനായരും , ആർ ജെ അമാൻ എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുമുണ്ട്. 2022 ലാണ് ഇരുവരും പിരിയുന്നുവെന്ന രീതിയിൽ വാർത്തകൾ വന്നത്. എന്നാൽ തങ്ങൾ ഒരുമിച്ചല്ലെന്നും, എന്നാൽ ഔദ്യോഗികമായി വേർപിരിഞ്ഞിട്ടില്ലെന്നും വീണ വ്യക്തമാക്കിയിരുന്നു. വേർപിരിഞ്ഞ് മൂന്ന് വർഷത്തിനു ശേഷമാണ് നിയമപരമായി ബന്ധം വേർപെടുത്തുന്നത് . ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും , മകൻ തങ്ങൾക്കൊപ്പം മാറി മാറി കഴിയുകയാണെന്നും വീണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘ എന്റെ മകൻ സന്തോഷവാനാണ്, ഞങ്ങൾ രണ്ടുപേരും അവനുവേണ്ടിയുള്ളതിനാൽ അവൻ ഞങ്ങളെ മിസ് ചെയ്യുന്നില്ല. അവൻ പലപ്പോഴും കണ്ണനോടൊപ്പം (അമാൻ) പുറത്തുപോകുകയും അച്ഛന്റെ സ്നേഹം ആസ്വദിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ എല്ലാം എപ്പോഴെങ്കിലും അവസാനിക്കും. പ്രശ്‌നങ്ങളുണ്ട്, പക്ഷേ അത് കണ്ണനും എനിക്കും ഇടയിലാണ്. ഈ അധ്യായം…
തിരുവനന്തപുരം : കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ കേസുകൾ 100% ൽ അധികം വർദ്ധിച്ചു. റാബിസ് മരണങ്ങളിലും മൂന്നിരട്ടി വർദ്ധനവ് . നിയമസഭാ രേഖകളിലെ കണക്കുകളാണിത്. 2024 ൽ സംസ്ഥാനത്ത് 3.16 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 26 റാബിസ് മരണങ്ങൾ രേഖപ്പെടുത്തി. 2017 ലെ അനുബന്ധ കണക്കുകൾ പ്രകാരം 1.35 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളും 8 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ഒരു ദശാബ്ദത്തിനുള്ളിൽ, സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റതിൽ 133% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 2024 ൽ തിരുവനന്തപുരത്താണ്. 50,870, തൊട്ടുപിന്നാൽ കൊല്ലമാണ്, 37,618. 2019 ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവ് നായ്ക്കളുണ്ട് .സംസ്ഥാന സർക്കാർ നിലവിൽ 15 മൃഗ ജനന നിയന്ത്രണ കേന്ദ്രങ്ങൾ നടത്തുന്നു, കൂടാതെ അഞ്ച് കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച്…
വിശാഖപട്ടണം ; നൂറാം വിക്ഷേപണത്തിലൂടെ ഐ എസ് ആർ ഒ ബഹിരാകാശത്തേയ്ക്ക് അയച്ച എൻ വി എസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ . എൻ വി എസ് 02 വിക്ഷേപണശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ ആയില്ല. ഉപഗ്രഹത്തിന്റെ വാൽവുകളിൽ തകരാർ കണ്ടെത്തി . ദൗത്യം വിജയകരമാക്കാൻ മറ്റ് വഴികൾ തേടുന്നതായി ഐ എസ് ആർ ഒ വ്യക്തമാക്കി. ജി എസ് എൽ വിയുടെ പതിനേഴാം ദൗത്യമായിരുന്നു ഇത് . ഐ എസ് ആർ ഒയുടെ രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് 02, അമേരിക്കയുടെ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവികിന് വേണ്ടിയുള്ള ഉപഗ്രഹമാണ്. ഐ എസ് ആർ ഒ യുടെ നാവിക ശ്രേണിയിലെ പുതുതലമുറ ഉപഗ്രഹങ്ങളാണ് എൻ വി എസ് ശ്രേണിയിലേത് . ഐ ആർ എൻ എസ് എസ് ഉപഗ്രഹങ്ങളുടെ പിൻ ഗാമികളാണ് ഈ ഉപഗ്രഹങ്ങൾ. ഉപഗ്രഹം ഇപ്പോൾ 170 കിലോമീറ്റർ അടുത്ത ദൂരവും, 37000 കിലോമീറ്റർ അകന്ന…
തിരുവനന്തപുരം : ഈ വർഷത്തെ ആറ്റുകാൽ മഹോത്സവം മാർച്ച് 5 ന് ആരംഭിക്കും . 13 നാണ് പതിനായരങ്ങൾ പങ്കെടുക്കുന്ന പൊങ്കാല. 5 ന് രാവിലെ 10 മണിക്ക് കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. ആൺകുട്ടികൾക്കുള്ള കുത്തിയോട്ട ചടങ്ങിനുള്ള വഴിപാടുകൾ വൈകുന്നേരം 7 മണിക്ക് നടക്കും. മാർച്ച് 13 ന് രാവിലെ 10.15 ന് അടുപ്പുവെട്ട് ചടങ്ങ് ആരംഭിക്കും തുടർന്ന് ഉച്ചയ്ക്ക് 1.15 ന് നിവേദ്യവും രാത്രി 11.15 ന് പുറത്തെഴുന്നേൽപ്പ് ചടങ്ങുകളും നടക്കും. മാർച്ച് 14 ന് രാത്രി 10 ന് കാപ്പഴിക്കൽ ചടങ്ങ്. കുരുതി തർപ്പണത്തോടെയാകും ഉത്സവം അവസാനിക്കുക. ത്സവത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ 30 വാർഡുകളെ ‘ഉത്സവ മേഖല’യായി പ്രഖ്യാപിച്ചു. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് പരിപാടി നടക്കുക.ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയതിനുശേഷം മാത്രമേ ഉത്സവവുമായി ബന്ധപ്പെട്ട ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കാൻ കഴിയൂ. അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഈഞ്ചക്കൽ ഫ്ലൈഓവർ പൊങ്കാലയ്ക്ക് മുൻപായി തുറക്കും.…
അലബാമ : മാരകമായ നിപ വൈറസിന്റെ ഇനത്തിൽപ്പെട്ട ക്യാമ്പ് ഹിൽ വൈറസ് അമേരിക്കയിൽ കണ്ടെത്തി. ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകരാണ് വൈറസിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.മനുഷ്യരിലേക്ക് ഇത് പകരാനുള്ള സാധ്യത ശാസ്ത്രജ്ഞർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാനഡയിലും അമേരിക്കയിലും കാണപ്പെടുന്ന നോര്‍ത്തേണ്‍ ഷോര്‍ട്ട് ടെയില്‍ഡ് ഷ്ര്യൂ എന്ന ചെറിയ സസ്തനിയിലാണ് നിലവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് മുമ്പ് കരുതിയിരുന്നതിനേക്കാൾ വ്യാപകമായി പടരുമെന്ന ആശങ്കയുണ്ടെന്ന് ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഡോ. റൈസ് പാരി സ്ഥിരീകരിച്ചു. ഹെൻട്ര, നിപ്പ വൈറസുകൾ ഉൾപ്പെടുന്ന ഹെനിപാവൈറസുകൾ മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും. ഈ വൈറസുകൾ വവ്വാലുകളാണ് വഹിക്കുന്നത്, ഗുരുതരമായ ശ്വസന, നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നവയാണിവ . ഏറ്റവും അപകടകരമായ ഒന്നാണ് ഹെൻഡ്ര വൈറസ്, ഇത് ആദ്യമായി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ കണ്ടെത്തി. 70 ശതമാനം മരണനിരക്കുള്ള വൈറസാണിത് .
തിരുവനന്തപുരം ; ബാലരാമപുരത്ത് കൊല്ലപ്പെട്ട ദേവനന്ദയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ . ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ശ്രീതു പലരിൽ നിന്നും പണം വാങ്ങിയിരുന്നു. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് ശ്രീതു തട്ടിപ്പ് നടത്തിയത് . 10 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അതേസമയം ദേവനന്ദ കൊല്ലപ്പെട്ട കേസിൽ ശ്രീതുവിന്റെ പങ്ക് വ്യക്തമായിട്ടില്ല
തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. വെടിവച്ചാൽ കോവിൽ സ്വദേശി സദാം ഹുസൈനെയാണ് കരുനാഗപ്പള്ളിയിൽ നിന്ന് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 24 നായിരുന്നു സംഭവം. പെൺകുട്ടിയും, അനിയനും സ്കൂളിൽ പോകുന്നതിനിടെയാണ് സദാം കുട്ടികൾക്ക് മുന്നിലെത്തി ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടത് . മടിച്ചു നിന്ന കുട്ടികളോട് അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞാണ് സദാം ഹുസൈൻ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. ആൺകുട്ടിയെ സ്കൂളിനു മുന്നിൽ ഇറക്കിയ സദാം മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പെൺകുട്ടിയുമായി പോയത് . പിന്നീട് ഇടറോഡിൽ ബൈക്ക് നിർത്തി പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സ്കൂളിൽ മടങ്ങിയെത്തിയ കുട്ടി വിവരം അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് സദ്ദാം ഹുസൈൻ.സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്
കൊൽക്കത്ത : ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലിൽ നിന്നുള്ള യുവതിയാണ് ഭർത്താവിന്റെ വൃക്ക വിറ്റു കിട്ടിയ 10 ലക്ഷം രൂപയുമായി കാമുകനൊപ്പം പോയത്.മകളുടെ വിദ്യാഭ്യാസത്തിനും മറ്റും പണം സ്വരൂപിക്കാനെന്ന പേരിൽ യുവതി തന്നെയാണ് ഭർത്താവിനെ 10 ലക്ഷം രൂപയ്ക്ക് വൃക്ക വിൽക്കാൻ നിർബന്ധിച്ചത്. ഒരു വർഷം നീണ്ട തിരച്ചിലിന് ശേഷം, മൂന്ന് മാസം മുമ്പ് ഭർത്താവ് വൃക്ക വിൽക്കുകയായിരുന്നു. കിട്ടുന്ന പണം കൊണ്ട് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന് വിശ്വസിച്ച യുവാവിന്റെ പ്രതീക്ഷകൾ തകർത്താണ് ഭാര്യ പണവുമായി ഒളിച്ചോടിയത്. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ യുവാവ് ശ്രമിക്കുന്നതിനിടയിൽ, ഭാര്യ ബാരക്പൂരിൽ നിന്നുള്ള മറ്റൊരാളുമായി ഒളിച്ചോടുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് ഭാര്യ കടന്നു കളഞ്ഞതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ യുവതി കാമുകനൊപ്പം അയാളുടെ ഗ്രാമത്തിൽ താമസമായി . യുവതിയെ മടക്കി വിളിക്കാൻ ഭർത്താവ് 10 വയസുള്ള മകൾക്കൊപ്പം…
ലക്നൗ : ട്രെയിൻ പാളങ്ങളിലൂടെയുള്ള അശ്രദ്ധമായ യാത്ര പലപ്പോഴും വൻ അപകടങ്ങൾക്കിടയാക്കാറുണ്ട്. അതുപോലെ ചിലരാകട്ടെ ഭാഗ്യം കൊണ്ട് രക്ഷപെടാറുമുണ്ട്. എന്നാൽ അടുത്തിടെ ട്രെയിൻ പാളത്തിലിരുന്ന ഫോൺ വിളിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നത് . പാഞ്ഞെത്തുന്ന ട്രെയിനു മുന്നിൽ യാതൊരു കൂസലുമില്ലാതെയിരുന്ന് കാമുകിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു യുവാവ്. ലോക്കോപൈലറ്റിന്‍റെ കൃത്യമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ട്രെയിനിന്റെ ഹോൺ ഉച്ചത്തിൽ മുഴുകിയിട്ടും, ഹെഡ്‌ഫോണുകൾ ധരിച്ച് സംഭാഷണത്തിൽ മുഴുകിയിരുന്നതിനാൽ യുവാവ് അപകടത്തെക്കുറിച്ച് അറിഞ്ഞില്ല.സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ട്രെയിനിനെ ശ്രദ്ധിക്കാതെ ട്രാക്കിൽ ഇരിക്കുന്ന യുവാവിന്റെ അടുത്തേക്ക് ട്രെയിൻ പതുക്കെ അടുക്കുന്നത് കാണാം. യുവാവിന്റെ അശ്രദ്ധമായ പെരുമാറ്റം ദൂരെ നിന്ന് ശ്രദ്ധിച്ച ലോക്കോ പൈലറ്റ് പതുക്കെ ട്രെയിൻ നിർത്തി. ഇതിനിടെ യുവാവ് ട്രെയിൻ കണ്ട് പാളത്തിൽ നിന്ന് മാറുന്നതും ദൃശ്യങ്ങളിൽ കാണാം . എങ്കിലും കോപാകുലനായ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി യുവാവിനെ ഓടിക്കുന്നതും, കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം . https://www.instagram.com/army_lover_ajay_yadav_ghzipur/reel/DFP2Qj8SixD/
കോട്ടയം: വൈക്കത്ത് തലയ്ക്ക് പരിക്കേറ്റ 11 വയസ്സുകാരന് തുന്നൽ ഇട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ . ശനിയാഴ്ച വൈകുന്നേരം 4.30 ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം.ചെമ്പ് മുറിയിലെ കെ പി സുജിത്തിന്റെയും സുരഭിയുടെയും മകനായ എസ് ദേവതീർത്ഥിന് വീടിനുള്ളിൽ വീണാണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ മുറിവ് ഡ്രസ് ചെയ്യാനായി ഉടൻ തന്നെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി. കുറച്ച് സമയത്തിന് ശേഷം, അറ്റൻഡർ എത്തി പുറത്ത് കാത്തുനിന്ന മാതാപിതാക്കളോട് വൈദ്യുതിയില്ലെന്നും മുറിക്കുള്ളിൽ ഇരുട്ടാണെന്നും അറിയിച്ചു. ഒപി കൗണ്ടറിന് പുറത്ത് കാത്തിരിക്കാൻ അറ്റൻഡർ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. വൈദ്യുതി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ, വൈദ്യുതി നിലച്ചപ്പോൾ ഉയർന്ന ഡീസൽ ചെലവ് കാരണം ആശുപത്രി ജനറേറ്റർ പ്രവർത്തിപ്പിച്ചില്ലെന്നായിരുന്നു മറുപടി. കുട്ടിയെ ഒരു ജനാലയ്ക്കരികിൽ ഇരുത്തി ഡോക്ടർ മൊബൈൽ ഫോണിലെ ലൈറ്റ് ഉപയോഗിച്ച് തുന്നലിടുകയായിരുന്നു.കുട്ടിയുടെ തലയിൽ രണ്ട് തുന്നലുകൾ ഉണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.