സോഷ്യൽ മീഡിയയുടെ കാലത്ത് നിരവധി വീഡിയോകളും ഫോട്ടോകളും ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ക്യാബ് ഡ്രൈവറെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത് . നിലവിൽ, ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ റൈഡ്-ഹെയ്ലിംഗ് സേവനങ്ങൾ പല നഗരങ്ങളിലും ഗണ്യമായി വളരുകയാണ്. വലിയ നഗരങ്ങളിലെ തിരക്കും സമയക്കുറവും കാരണം ആളുകൾ ഇത്തരം സ്വകാര്യ ഗതാഗതത്തെ ആശ്രയിക്കുന്നുമുണ്ട്.
ഇത്തരത്തിൽ ഒരു വാഹനത്തിൽ അതിന്റെ ഡ്രൈവർ ഒരിക്കിയിരിക്കുന്ന സൗകര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിൽ യാത്ര ചെയ്യുന്നവർക്കായി സൗജന്യ ലഘുഭക്ഷണം, വെള്ളം, വൈഫൈ തുടങ്ങി നിരവധി സൗകര്യങ്ങൾ നൽകുന്നു. തൻ്റെ വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും നൽകണമെന്ന ഡ്രൈവറുടെ ആഗ്രഹമാണിതിന് പിന്നിൽ.കാറിൽ ലഘുഭക്ഷണം, വെള്ളം, വൈ-ഫൈ, പെർഫ്യൂമുകൾ, ഹാൻഡ് ഹോൾഡ് ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങിയ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്.
ഭക്ഷണം, പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിങ്ങനെ പലതരം ഭക്ഷണ പദാർത്ഥങ്ങൾ സാധാരണയായി വിമാനത്തിലും ട്രെയിനിലും ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നൽകുന്നു. എന്നാൽ ഒരു കാറിൽ ഇതൊക്കെ ആദ്യമാണെന്നാണ് പലരും പറയുന്നത് .യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഈ ക്യാബ് ഡ്രൈവറെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.