കൊച്ചി : സംസ്ഥാനത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആക്ടിവിസ്റ്റ് മൈത്രേയൻ . എം ഡി എം എ അടക്കമുള്ള ലഹരി മരുന്നുകൾ നിരോധിക്കുകയല്ല , അവ എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും മൈത്രേയൻ സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
ലഹരി മരുന്നുകൾ നിരോധിച്ചാൽ അവയുടെ വില കൂടും . അങ്ങനെ വന്നാൽ അവയുടെ കച്ചവടവും വർധിക്കും . കഞ്ചാവ് വിൽപ്പന ലീഗലൈസ് ചെയ്താൽ ഒരു പ്രശ്നവും ഉണ്ടാകില്ല . മയക്കുമരുന്നില്ലാതെ ഓപ്പറേഷൻ നടത്താൻ പറ്റുമോ? MDMAയെ എന്തിനാണ് പേടിക്കുന്നത്? അതിനേക്കാൾ ആളുകൾ വണ്ടി ഇടിച്ച് മരിക്കുന്നില്ലേ . എന്നിട്ടും നമ്മൾ ബൈക്ക് നിരോധിക്കുന്നുണ്ടോ , അതല്ലേ ആദ്യം നിരോധിക്കേണ്ടത് ‘ – എന്നാണ് മൈത്രേയൻ ചോദിക്കുന്നത് .
Cannabis should be legalized in Kerala: Education on drug use should be given: Maitreyan