ഇടുക്കി : ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കഞ്ചാവുമായി പിടിയിലായി. ഞായറാഴ്ച വാഹന പരിശോധനയ്ക്കിടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് ഗോപിനാഥൻ (ആർ.ജി. വയനാടൻ) അറസ്റ്റിലായത്.
‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി മൂലമറ്റം എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷിന്റെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിനിടെയാണ് രഞ്ജിത്ത് പിടിയിലായത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത് . ആഗ്രഹം, പൈങ്കിളി, സൂക്ഷ്മദർശിനി, രോമാഞ്ചം, ജാൻ ഇ മാൻ തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിത്ത് .
Discussion about this post