ന്യൂഡൽഹി : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാർക്ക് നേട്ടം നൽകുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഇടത്തരക്കാരുടെ കൈകളിൽ കൂടുതൽ പണം എത്തും.ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃവിപണി സജീവമാകുന്നതിനും വഴിയൊരിക്കും.
ചെറുകിട ഇടത്തരം സംരംഭകർക്കും , സ്റ്റാർട്ടപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് ഈ ബജറ്റ് . പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും , പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്.
കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം നൽകും . കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബാക്കുമെന്ന പ്രഖ്യാപനം തദ്ദേശ്ശീയ കളിപ്പാട്ട മേഖലയിലേയ്ക്ക് കൂടുതൽ നിക്ഷേപം എത്തിക്കും.2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിടുന്നതാണ് ബജറ്റെന്നും എം എ യൂസഫലി വ്യക്തമാക്കി.