Author: Anu Nair

ലക്നൗ : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ വീണ്ടും തീപിടുത്തം . സെക്ടർ 22 ന് പുറത്തുള്ള ചമൻഗഞ്ച് ചൗക്കിക്ക് സമീപമുള്ള സ്ഥലത്താണ് വ്യാഴാഴ്ച തീപിടുത്തമുണ്ടായത്. ഏകദേശം 15 ടെന്റുകൾ നശിച്ചതായാണ് റിപ്പോർട്ട് . അഗ്നിശമന സേന എത്തിയാണ് തീ അണച്ചത് . സംഭവത്തിൽ ആളപായമില്ല. ഉച്ചകഴിഞ്ഞാണ് തീ പിടിത്തമുണ്ടായതെന്നും, അത് വേഗത്തിൽ പടർന്നതായും അഗ്നിശമനസേന എത്തി അണച്ചതായും, ശരിയായ റോഡുകളുടെ അഭാവം ഫയർ എഞ്ചിനുകൾക്ക് സ്ഥലത്തെത്താൻ ബുദ്ധിമുട്ടുണ്ടാക്കിയെന്നും , ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു. മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 30 ഓളം മരണപ്പെട്ടതിനു പിന്നാലെയാണ് തീ പിടുത്തം . മുൻപുണ്ടായ തീ പിടുത്തത്തിന്റെ ഉത്തരവാദിത്വം ഖലിസ്ഥാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

Read More

തിരുവനന്തപുരം ; ചെങ്ങന്നൂരിലെ ഭാസ്ക്കര കാരണവർ കേസിലെ ഒന്നാം പ്രതി ഷെറിനെ ജയിലിൽ നിന്ന് ഇറക്കാൻ ഇടപെട്ടത് മന്ത്രി ഗണേശ് കുമാറാണെന്ന് ആരോപണം . ഷെറിന് ശിക്ഷയിൽ ഇളവ് ലഭിക്കാൻ എടുത്ത മന്ത്രിസഭാ തീരുമാനവും , സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരോൾ ലഭിച്ച കൊലക്കേസ് പ്രതിയും ഷെറിനാണെന്ന കാര്യം ചർച്ചയാകുന്നതിനിടെയാണ് ഗണേശിന്റെ പേരും ഇക്കാര്യത്തിൽ ഉയർന്നത് . ഷെറിനെ മോചിപ്പിക്കണമെന്ന ആവശ്യം മന്ത്രിസഭയ്ക്ക് മുന്നിൽ വച്ചത് ഗണേശാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് ജ്യോതി കുമാർ ചാമക്കാലയാണ് . മാത്രമല്ല ഷെറിന് പരോൾ കിട്ടിയ സമയത്ത് സഹായവുമായി നിന്നത് ഗണേശിന്റെ സന്തതസഹചാരി കോട്ടാത്തല പ്രദീപാണെന്നും , താൻ ഈ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ഗണേശ് കേസെടുക്കട്ടെയെന്നുമാണ് ചാമക്കാലയുടെ വാദം. 20 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നവർ ഉള്ളപ്പോഴാണ് ഷെറിന് ഇളവ് നൽകുന്നത് . എന്തുകൊണ്ടാണ് ഷെറിന് മാത്രം ഈ പ്രത്യേക പരിഗണനയെന്ന് ഒന്നാം സാക്ഷിയും ചോദ്യം ഉന്നയിച്ചിരുന്നു.ശിക്ഷാകാലയളവിനിടെ 500 ദിവസത്തോളം ഷെറിൻ പുറത്തായിരുന്നു…

Read More

മുംബൈ : 10, 12 സംസ്ഥാന ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുർഖ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയ്ക്ക് കത്തെഴുതി . പരീക്ഷാഹാളിൽ തട്ടിപ്പിന് സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം തന്റെ കത്തിൽ പറയുന്നുണ്ട്. “ഈ സർക്കാർ പ്രീണന രാഷ്ട്രീയം വെച്ചുപൊറുപ്പിക്കില്ല. ബുർഖയോ ഹിജാബോ ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് അവരുടെ വീടുകളിൽ ധരിക്കാം, പക്ഷേ പരീക്ഷാ കേന്ദ്രങ്ങളിൽ, മറ്റ് വിദ്യാർത്ഥികളെപ്പോലെ അവർ പരീക്ഷ എഴുതണം. വിദ്യാർത്ഥികൾ ബുർഖ ധരിച്ച കേസുകളിൽ വഞ്ചനയും കോപ്പിയടിയും നടത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊന്നും മഹാരാഷ്ട്രയിൽ സംഭവിക്കരുത് . ഹിന്ദു വിദ്യാർത്ഥികൾക്ക് ബാധകമായ നിയമങ്ങൾ മുസ്ലീം വിദ്യാർത്ഥികൾക്കും ബാധകമാണ്. ‘ – നിതേഷ് റാണെ വ്യക്തമാക്കി. പ്രതിപക്ഷവും മുസ്ലീം പണ്ഡിതരും ഇതിനെ എതിർത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “ശരിയ നിയമമല്ല, ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയാണ് നമുക്കുള്ളത് ” എന്നും അദ്ദേഹം…

Read More

തിരുവനന്തപുരം ; ബാലരാമപുരത്ത് സഹോദരിയുടെ മകളായ രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്നത് കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യം മൂലമെന്ന് പ്രതി ഹരികുമാർ. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരും അറിയാതെ എടുത്ത് കിണറ്റിലിട്ടു എന്നാണ് ഹരികുമാറിന്റെ മൊഴി. സഹോദരിയും ആയിട്ടുള്ള വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിലാണ് കുഞ്ഞിനെ കൊന്നതെന്നാണ് ഹരികുമാർ പറഞ്ഞത് . എന്നാൽ അതിന്റെപേരിൽ കുഞ്ഞിനെ എന്തിനു കൊന്നു എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് . അച്ഛനും, അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് രാവിലെയോടെ കാണാതായത് . കുഞ്ഞിന്റെ മുത്തശ്ശന്റെ മരണാന്തര ചടങ്ങിനെത്തിയവർ അടക്കം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബാംഗങ്ങൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതാണ് മരണത്തിൽ സംശയം ജനിപ്പിച്ചത്. ഏറെ നാളായി കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുകയാണ് . കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

Read More

ഇടുക്കി:ഹൈറേഞ്ചിലെ ആശുപത്രിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ ബന്ധുവായ എട്ടാം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു. പതിനാല് വയസുളള പെണ്‍കുട്ടി ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. പിതാവിനൊപ്പം താമസിച്ചു വന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈല്‍ ഹോമിലേക്ക് മാറ്റും

Read More

സ്റ്റോക്ക്ഹോം ; സ്വീഡനിൽ ഖുറാൻ കത്തിച്ച ഇറാഖി പൗരൻ സൽവാൻ മോമിക വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി സ്റ്റോക്ക്ഹോമിന് സമീപമുള്ള സോഡെറ്റെലി പ്രദേശത്ത് വച്ചാണ് മോമികയ്ക്ക് വെടിയേറ്റത്. പോലീസ് എത്തിയപ്പോഴേക്കും മോമിക ഗുരുതരാവസ്ഥയിലെത്തിയിരുന്നു. സൽവാൻ മോമിക 2021 മുതൽ നിരവധി തവണ ഖുറാൻ പരസ്യമായി കത്തിക്കുകയും ഇസ്‌ലാമിനെതിരായ തൻ്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വീഡൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇയാൾക്കെതിരെ പ്രതിഷേധമുയർന്നിരുന്നു. അപമാനകരവും പ്രകോപനപരവുമാണ് മോമികയുടെ നടപടികളെന്ന് മുസ്ലീം സമുദായം വിശേഷിപ്പിച്ചിരുന്നു. എന്നാൽ മുസ്ലീം സമുദായത്തിനെതിരെയുള്ള പ്രതിഷേധമല്ല തന്റേതെന്നും ഇസ്ലാമിൻ്റെ മതഭ്രാന്തിനെതിരെയാണ് തൻ്റെ പ്രതിഷേധമെന്നും മോമിക പറഞ്ഞു. വംശീയ സമുദായങ്ങളെ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി സ്വീഡിഷ് അധികൃതർ മോമികയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.

Read More

കൊച്ചി : ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കും, മേയ്ക്കപ്പ് ഡിസൈനർ മിറ്റ ആന്റണിയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. പരാതി കൊടുത്തവരെ മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചയാളാണ് ഭാഗ്യലക്ഷ്മിയെന്ന് ശിവപ്രിയ ഫേസ്ബുക്കിൽ കുറിച്ചു. നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തികൾ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാകുമെന്ന് പറഞ്ഞു ഒരു വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ വർക്കിൽ ഊട്ടിയിലേക്ക് കൊണ്ടു പോയി . 65 ദിവസം വർക്കുണ്ട് അഡ്ജസ്റ്റ്മെന്‍റ് വേണമെന്ന് ആവശ്യപ്പെട്ടു.ആർക്കാണെന്ന് ചോദിക്കുകയും ഇതിന് എതിർത്തപ്പോൾ തന്നെ വർക്കിൽ നിന്ന് പറഞ്ഞുവിട്ടുവെന്നും ശിവപ്രിയ പറയുന്നു. ഇവരും ഇവരുടെ കൂട്ടാളികളും ചേർന്ന് എൻറെ ജോലി നഷ്ടപ്പെടുത്തുന്നതിനെ തുടർന്ന് ഞാൻ ഫേസ്ബുക്കിൽ ഒരു റൈറ്റ് അപ്പ് ചെയ്തു . എന്നെ അറിയാവുന്ന എൻറെ നാട്ടുകാരും എൻറെ സഹപ്രവർത്തകരും നല്ല കമന്റുകൾ ഇട്ടു . ഭൂരിഭാഗം പേരും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ആവശ്യപ്പെട്ടു .ഫെഫ്കക്ക് ചീത്ത പേരുണ്ടാകുമെന്ന് ഭയന്ന് വനിതാ സംഘടന എന്ന രൂപേനെ ഒരു പ്രഹസനമുണ്ടായി . ഒറ്റ ദിവസം…

Read More

നാരായണൻപൂർ : ഛത്തീസ്ഗഢിൽ 29 നക്സലുകൾ കീഴടങ്ങി. കുതുൽ ഏരിയ കമ്മിറ്റിയിലെ നക്സലുകളാണ് നാരായൺപൂർ എസ്പി പ്രഭാത് കുമാറിന് മുന്നിൽ കീഴടങ്ങിയത് . കീഴടങ്ങിയ നക്സലുകളിൽ 22 പുരുഷന്മാരും 7 സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നക്സലിസത്തിനെതിരെ കടുത്ത നടപടിയാണ് പോലീസ് നടത്തി വരുന്നതെന്ന് നാരായൺപൂർ എസ്പി പ്രഭാത് കുമാർ വ്യക്തമാക്കി. ഈ വികസന പ്രവർത്തനത്തിന്റെ ഫലമായി ഒരു സാമൂഹിക മാറ്റം കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ബിജാപൂർ ജില്ലയിലെ ഭട്ടിഗുഡയിലെ വനങ്ങളിലെ PLGA ബറ്റാലിയൻ നമ്പർ 01 ന്റെ കോർ ഏരിയയിലുള്ള ഒരു മാവോയിസ്റ്റ് പരിശീലന ക്യാമ്പിന്റെ നിയന്ത്രണം നേരത്തെ സുരക്ഷാ സേന ഏറ്റെടുത്തിരുന്നു. സൈന്യത്തിന്റെ തിരച്ചിൽ ഓപ്പറേഷനിൽ മാവോയിസ്റ്റുകൾ ക്യാമ്പ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. കോബ്ര യൂണിറ്റുകൾ 201, 204, 210 എന്നിവയാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ക്യാമ്പുകൾ ആക്രമിച്ച് നക്സൽ രക്തസാക്ഷി സ്മാരകം തകർക്കുകയും ചെയ്തു.ഞായറാഴ്ച ആരംഭിച്ച ഓപ്പറേഷനിൽ മാവോയിസ്റ്റുകളുടെ മുതിർന്ന…

Read More

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്‌. ആശിര്‍വാദിന്‍റെ അമരക്കാരനായ അന്‍റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ്‌ ഈ കാര്യം അറിയിച്ചത്. ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് “കോഹിനൂർ” എന്ന സിനിമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഗെറ്റ് സെറ്റ് ബേബി ” ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് “ഗെറ്റ്-സെറ്റ് ബേബി”. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി…

Read More

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ അറസ്റ്റിൽ. ബാലരാമപുരത്തെ കോട്ടുകൽക്കോണം വാർഡിലാണ് സംഭവം . ശ്രീജിത്ത് – ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മയുടെ സഹോദരൻ ഹരികുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴി പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത് . അച്ഛനും, അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെയാണ് രാവിലെയോടെ കാണാതായത് . കുഞ്ഞിന്റെ മുത്തശ്ശന്റെ മരണാന്തര ചടങ്ങിനെത്തിയവർ അടക്കം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബാംഗങ്ങൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതാണ് മരണത്തിൽ സംശയം ജനിപ്പിച്ചത്. ഏറെ നാളായി കുട്ടിയുടെ മാതാപിതാക്കൾ അകന്ന് കഴിയുകയാണ് . കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇതിന്‍റെ പേരിൽ കുടുംബത്തിൽ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

Read More