- കേരളത്തിൽ കഞ്ചാവ് നിയമവിധേയമാക്കണം : മയക്കുമരുന്ന് ഉപയോഗിക്കാൻ പഠിപ്പിക്കണം : മൈത്രേയൻ
- ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കഞ്ചാവുമായി പിടിയിൽ
- പത്ത് വയസ്സുള്ള മകന്റെ ശരീരത്തിൽ മയക്കുമരുന്ന് ഒട്ടിച്ച് വിൽപ്പന ; പിതാവ് അറസ്റ്റിൽ
- ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
- യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരണം നടത്തി ; ആരോഗ്യനില വഷളായ വിദ്യാർത്ഥിനി മരിച്ചു
- ബീഫ് എന്ന പേരിൽ വിറ്റത് കുതിരയിറച്ചി ; മൂന്ന് പേരെ പിടികൂടി , കെട്ടിയിട്ട കുതിരകളെ രക്ഷപ്പെടുത്തി നാട്ടുകാർ
- അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം ഏപ്രിൽ 15 ഓടെ പൂർത്തിയാകും ; വിഗ്രഹങ്ങൾ എത്തി തുടങ്ങി
- നെഞ്ച് വേദന ; ജഗ്ദീപ് ധൻഖറിനെ എയിംസിൽ പ്രവേശിപ്പിച്ചു
Author: Anu Nair
പക്ഷാഘാതം എന്നത് ജീവന് തന്നെ ഭീഷണിയായ രോഗാവസ്ഥയാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, ചിലപ്പോൾ ജീവൻ പോലും നഷ്ടപ്പെടും. എന്നാൽ സ്ട്രോക്കിന് മുമ്പ് ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . എന്നാൽ പലരും ഈ ലക്ഷണങ്ങൾ അവഗണിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ലക്ഷണങ്ങൾ കൃത്യസമയത്ത് കണ്ടെത്തിയാൽ സ്ട്രോക്ക് തടയാൻ കഴിയും. ഒരു വ്യക്തിക്ക് പെട്ടെന്ന് ശരീരത്തിൻ്റെ ഒരു വശത്ത്, പ്രത്യേകിച്ച് മുഖം, കൈകൾ അല്ലെങ്കിൽ കാലുകൾ എന്നിവയിൽ ബലഹീനതയോ മറ്റ് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ, അത് സ്ട്രോക്കിൻ്റെ ലക്ഷണമാകാം. മിക്കപ്പോഴും ആളുകൾ ഇത് ലളിതമായ ബലഹീനതയോ ക്ഷീണമോ ആയി അവഗണിക്കുന്നു. എന്നാൽ ഒരാൾക്ക് പെട്ടെന്ന് സംസാരിക്കാനോ ആരെങ്കിലും പറയുന്നത് മനസ്സിലാക്കാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ഇത് തലച്ചോറിലെ രക്തയോട്ടം തടസ്സപ്പെട്ടതിൻ്റെ ലക്ഷണമാകാം, ഇത് പിന്നീട് സ്ട്രോക്കിലേക്ക് നയിച്ചേക്കാം. വാക്കുകൾ ശരിയായി ഉച്ചരിക്കാൻ കഴിയുന്നില്ലെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കണം. ഇതുകൂടാതെ, നടക്കാനുള്ള പെട്ടെന്നുള്ള ബുദ്ധിമുട്ട്, ബാലൻസ് നഷ്ടപ്പെടൽ എന്നിവ സ്ട്രോക്കിനുള്ള ലക്ഷണമാണ് . സ്ട്രോക്ക് തടയാൻ,…
കൊൽക്കത്ത : വടക്കൻ ബംഗാളിലെ ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശ് സൈന്യം (ബിജിബി) അനധികൃതമായി ബങ്കർ നിർമ്മിക്കുന്നത് തടഞ്ഞ് ബിഎസ്എഫ്. വടക്കൻ ബംഗാൾ അതിർത്തിയിലെ ദഹാഗ്രാം അങ്കർപോട്ട പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 150 യാർഡിനുള്ളിൽ സെൻട്രി പോസ്റ്റ് ബങ്കർ നിർമ്മിക്കുകയായിരുന്നു ബംഗ്ലാദേശ് സൈന്യം . പ്രദേശവാസികളും ഇവർക്ക് പിന്തുണയായി ഒപ്പം നിന്നു. എന്നാൽ ബിഎസ്എഫിൻ്റെ സമയോചിതമായ ഇടപെടലിൽ ബോർഡർ ഗാർഡ് ബംഗ്ലാദേശ് സേന വേലികെട്ടൽ നീക്കം അവസാനിപ്പിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്നതിൻ്റെ തെളിവാണ് ഇതെന്ന് ബിഎസ്എഫ് പറഞ്ഞു. അതേ സമയം ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സംഘർഷങ്ങൾ വർദ്ധിച്ചു വരികയാണ്.
ധാക്ക : വനിതകളുടെ ഫുട്ബോൾ മത്സരം റദ്ദാക്കി ബംഗ്ലാദേശ് .വടക്കുപടിഞ്ഞാറൻ നഗരമായ ജോയ്‌പൂർഹട്ടിൽ നടക്കാനിരുന്ന മത്സരമാണ് മദ്രസ വിദ്യാർത്ഥികളുടെയും , അധ്യാപകരുടെയും എതിർപ്പിനെ തുടർന്ന് റദ്ദാക്കിയത് .മാത്രമല്ല ഇതിനായി തയ്യാറാക്കിയ വേദിയും സൗകര്യങ്ങളും നശിപ്പിച്ചതായും പ്രാദേശിക സംഘാടകർ പറഞ്ഞു. നൂറുകണക്കിനാളുകൾ മത്സരത്തിനെതിരെ പ്രതിഷേധിക്കാൻ എത്തിയിരുന്നു. പല മദ്രസകളിലെ അധ്യാപകരും മദ്രസകളിൽ പഠിക്കുന്ന ആൺകുട്ടികളും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.വനിതകളുടെ ഫുട്‌ബോൾ ഇസ്‌ലാമിന് എതിരാണെന്നും, മതത്തിന് വിരുദ്ധമായ എല്ലാ കാര്യങ്ങളും തടയേണ്ടത് അവരുടെ മതപരമായ ഉത്തരവാദിത്തമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഇതിന് മുമ്പ് ദിനാജ്പൂർ നഗരത്തിൽ സമാനമായ രീതിയിൽ മറ്റൊരു മത്സരം റദ്ദാക്കിയിരുന്നു.ഈ മത്സരം നിർത്താൻ കൈയ്യിൽ ആയുധങ്ങളുമായാണ് പ്രതിഷേധക്കാർ എത്തിയത് . അദ്ധ്യാപകനായ മോനിറുസ്സമാൻ സിയയുടെ അഭിപ്രായത്തിൽ സുരക്ഷയ്ക്കായി കളിക്കാരെ ഒടുവിൽ അവിടെ നിന്ന് മാറ്റി നിർത്തേണ്ടിയും വന്നു. സംഭവത്തിൽ ബംഗ്ലാദേശ് ഫുട്ബോൾ ഫെഡറേഷനും പ്രതികരിച്ചു. മത്സരം നിർത്തിവെച്ചതിനെ അപലപിച്ച ഫെഡറേഷൻ, സ്‌പോർട്‌സിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് അവകാശമുണ്ടെന്നും പറഞ്ഞു.
കോട്ടയം: തലയോലപ്പറമ്പ് വരിക്കാംകുന്നിലെ പ്രസാദഗിരി പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ വിമത വൈദികന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന . ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു. അക്രമികൾ മൈക്കുകളും വസ്ത്രങ്ങളും നശിപ്പിച്ചു . സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് തലയോലപ്പറമ്പ് പോലീസ് പള്ളി പൂട്ടിയിട്ടു.ഏകീകൃത കുർബാനയെച്ചൊല്ലി തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്. പ്രസാദഗിരി പള്ളിയുടെ ചുമതലയുള്ള വൈദികൻ ഫാദർ ജോൺ തോട്ടുപുറം കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. കുര്‍ബാന അര്‍പ്പിക്കുന്നത് അള്‍ത്താരയില്‍ കയറി ഒരു വിഭാഗം തടഞ്ഞു വൈദികനെ തള്ളി മാറ്റുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു . നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇഷ്ടമുള്ളിടത്ത് സീറ്റും ബർത്തും നൽകാമെന്ന് പറഞ്ഞ് നിരവധി യാത്രക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ടിടിഇയെ കുടുക്കി യാത്രക്കാരൻ . കൈക്കൂലി വാങ്ങുന്നതിനിടെ മുകളിലെ ബർത്തിൽ കിടന്ന യാത്രക്കാരൻ ടിടി ഇ യുടെ വീഡിയോ എടുക്കുകയായിരുന്നു. തുടർന്ന് വാങ്ങിയ കൈക്കൂലി ഇയാൾ മടക്കി നൽകി . എന്നാൽ ജാള്യത മറയ്ക്കാനായി വീഡിയോ പകർത്തിയ യാത്രക്കാരനോട് ചൂടാകുകയും ചെയ്തു. ഇതിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘ഡ്യൂട്ടിയിലുള്ള ടിടിഇയുടെ വീഡിയോ എടുക്കുമോ ? ‘ഡ്യൂട്ടിയിലുള്ള ടിടിഇയുടെ വീഡിയോ എടുത്താൽ ഏഴ് വർഷം തടവ് ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ..?’ എന്നൊക്കെയാണ് ദൃശ്യം പകർത്തിയ യാത്രക്കാരനോട് ടി ടി ഇ പറയുന്നത് . എന്നാൽ ആ നിയമം എവിടെയാണ് എഴുതിയിരിക്കുന്നതെന്ന് യാത്രക്കാരൻ തിരിച്ചു ചോദിക്കുന്നു. തുടർന്ന് താൻ അത് കാട്ടിത്തരാമെന്നും ടി ടി ഇ പറയുന്നു . ഈ വാക്കുതർക്കങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ന്യൂഡൽഹി : എല്ലാ ജില്ലാ ആശുപത്രികളിലും ഡേകെയർ ക്യാൻസർ സെൻ്ററുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ . അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. “പ്രത്യേകിച്ച്, 2025-26 സാമ്പത്തിക വർഷത്തിൽ ഇത്തരത്തിലുള്ള 200 കേന്ദ്രങ്ങൾ സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തുടനീളമുള്ള കാൻസർ ചികിത്സ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്,” നിർമ്മല സീതാരാമൻ പറഞ്ഞു. മറ്റ് ആശുപത്രികളെ അപേക്ഷിച്ച് കൂടുതൽ സുഖപ്രദമായ അന്തരീക്ഷമാണ് ഈ ഡേകെയർ കാൻസർ സെൻ്ററുകളിൽ ഉള്ളത്, ഇവിടെയുള്ള മെഡിക്കൽ സംഘം രോഗികളുടെ ഭയം കുറയ്ക്കുകയും മികച്ച ചികിത്സ ലഭിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.: ഡേകെയർ കാൻസർ സെൻ്ററുകൾ കൂടുതൽ സൗകര്യപ്രദവുമാണ്. ജനങ്ങളുടെ സൗകര്യത്തിനനുസരിച്ചാണ് ഇവിടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കും. രോഗികളെ അവരുടെ ദിനചര്യയും ജീവിത നിലവാരവും നിലനിർത്താൻ അനുവദിക്കുന്നു. കൂടാതെ, രോഗികൾക്ക് സമഗ്രമായ പരിചരണം നൽകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധരുടെ ഒരു ടീമും ഈ കേന്ദ്രങ്ങളിലുണ്ടാകും . ഇത്…
ന്യൂഡൽഹി : തെരുവ് കച്ചവടക്കാർക്കായി സുപ്രധാന പ്രഖ്യാപനം നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. . പ്രധാനമന്ത്രി തെരുവ് കച്ചവടക്കാരുടെ ആത്മനിർഭർ നിധി (പിഎം സ്വനിധി) പദ്ധതി പ്രകാരം, തെരുവ് കച്ചവടക്കാർക്ക് ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ നൽകും. ഈ ക്രെഡിറ്റ് കാർഡുകളുടെ പരിധി 30,000 രൂപ വരെയായിരിക്കും. ഈ ക്രെഡിറ്റ് കാർഡുകളുടെ പലിശ നിരക്കുകൾ വളരെ കുറവായിരിക്കും. കോവിഡ്-19 പകർച്ചവ്യാധി സമയത്ത്, 2020 ജൂലൈ 2 ന് ഭവന, നഗരകാര്യ മന്ത്രാലയം ഈ പദ്ധതിയ്ക്ക് തുടക്കമിട്ടിരുന്നു. ലോക്ക്ഡൗൺ കാരണം നഷ്ടം നേരിട്ട തെരുവ് കച്ചവടക്കാരെയും ചെറുകിട കട ഉടമകളെയും അവരുടെ ബിസിനസുകൾ പുനരാരംഭിക്കാൻ സഹായിക്കുന്നതിനായാണ് ഈ പദ്ധതി അവതരിപ്പിച്ചത്. റോഡരികുകളിൽ പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്നവർക്കും സലൂണുകൾ, പാൻ കടകൾ എന്നിവ നടത്തുന്ന കച്ചവടക്കാർക്കും പ്രധാനമന്ത്രി സ്വനിധി പ്രകാരം വായ്പകൾ ലഭിക്കും. സമയബന്ധിതമായ വായ്പ തിരിച്ചടവ് അധിക ആനുകൂല്യങ്ങളും നൽകുന്നു. പദ്ധതി പ്രകാരം, വിൽപ്പനക്കാർക്ക് 50,000 രൂപ വരെ വായ്പ ലഭിക്കും…
പ്രയാഗ് രാജ് ; ബോളിവുഡ് നടി മമത കുൽക്കർണ്ണി മഹാകുംഭമേളയിൽ പങ്കെടുത്ത് സന്യാസം സ്വീകരിച്ചത് വിവാദത്തിൽ . മമതയ്ക്ക് സന്യാസ ദീക്ഷ നൽകിയ ലക്ഷ്മി നാരായൺ ത്രിപാഠിയെയും കിന്നർ അഖാഡയിൽ നിന്ന് പുറത്താക്കിയതായി കിന്നർ അഖാഡയുടെ സ്ഥാപകൻ എന്നവകാശപ്പെടുന്ന ഋഷി അജയ് ദാസ് അറിയിച്ചു. “കിന്നർ അഖാഡയുടെ സ്ഥാപകൻ എന്ന നിലയിൽ, ആചാര്യ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിയെ കിന്നർ അഖാഡയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്ഥാനത്ത് നിന്ന് ഞാൻ ഇതിനാൽ ഒഴിവാക്കുന്നു, ഇത് ഉടനടി നടപ്പിൽ വരും. മതപരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനുമായി അദ്ദേഹത്തിന്റെ നിയമനം നടത്തിയെങ്കിലും അവർ ഈ ഉത്തരവാദിത്തങ്ങളിൽ നിന്ന് വ്യതിചലിച്ചു.”- എന്നാണ് ഋഷി അജയ് ദാസ് പ്രസ്താവനയിൽ പറയുന്നത്. മമത കുൽക്കർണ്ണിയ്ക്ക് സന്യാസ ദീക്ഷ നൽകിയതിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ അവരുടെ ഭൂതകാലത്തെ ചൂണ്ടിക്കാട്ടി പലരും ഇതിനെ ചോദ്യം ചെയ്തു. എന്നാൽ തന്നെ പുറത്താക്കാനും മറ്റും ഋഷി അജയ് ദാസിന് അധികാരമില്ലെന്നും…
ന്യൂഡൽഹി : സ്വർണ്ണാഭരണങ്ങൾക്കുള്ള ഇറക്കുമതി തീരുവ 20 ശതമാനമാക്കി കുറച്ച് കേന്ദ്രബജറ്റ് . സ്വർണ്ണവില പിടിച്ചു നിർത്തുന്ന പ്രഖ്യാപനങ്ങൾ സാധാരണക്കാർ ഈ ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതാണ്. നേരത്തെ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 25 ശതമാനാമായിരുന്നു. ഇതിനൊപ്പം രത്നം പതിപ്പിച്ച ആഭരണങ്ങൾക്കുള്ള ഇറക്കുമതി തീരുന 25 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കുറച്ചു. ഫെബ്രുവരി രണ്ട് മുതൽ ഇത് നിലവിൽ വരും . ഇതോടെ ഇറക്കുമതി ചെയ്ത ആഭരണങ്ങൾക്ക് വില കുറയും. സ്വർണ്ണാഭരണങ്ങൾക്ക് ഉയർന്ന ഉപഭോഗമുള്ള ഇന്ത്യയിൽ തീരുവ കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തരഡിമാന്റ് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ . പ്രത്യേകിച്ച് ലക്ഷ്വറി ആഭരണങ്ങളുടെ വിലയില്‍ ഇത് കാര്യമായ കുറവ് വരുത്തും. ബജറ്റ് തീരുമാനം വന്നതിന് പിന്നാലെ ജുവലറി ഓഹരികൾ വലിയ മുന്നേറ്റമുണ്ടാക്കി. പി എൻ ഗാഡ്ഗിൽ ജുവലേഴ്സ് 10 ശതമാനം ഉയർന്നു.സെൻകോ ഗോൾഡ് 9.62 ശതമാനവും , കല്യാൺ 14.04 ശതമാനവും ഉയർന്നു. ടൈറ്റാന്‍ ഓഹരി 6.06 ശതമാനവും ത്രിഭോവൻദാസ് ഭീംജി സവേരി 6.81 ശതമാനവും…
കൊച്ചി ; ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. മരുന്നുകളോട് പ്രതികരിക്കാതിരുന്ന പെൺകുട്ടി ആറ് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. ക്രൂരപീഡനനത്തിനിരയായാണ് പെൺകുട്ടി കൊലപ്പെട്ടത്. പ്രതി അനൂപിനെതിനെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു യുവതിയെ വീട്ടിനുള്ളിൽ കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലും കൈയിൽ മുറിവേറ്റ നിലയിലും കണ്ടത്. അർധനഗ്ന നിലയിലായിരുന്നു. കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി അനൂപിനെ പടികൂടിയത്. അനൂപ് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.