കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് റിലീസിന് ഒരുങ്ങുകയാണ്. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിലംബരശൻ, ജോജു ജോർജ്ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, നാസർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. മണിരത്നത്തിനൊപ്പം സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ് എന്നിവരും ഈ ചിത്രത്തിൽ കൈകോർക്കുന്നു.
തഗ് ലൈഫിൻ്റെ പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. തൃഷയോടും സിമ്പുവിനോടും വിവാഹജീവിതത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചു. ഇതോടെയാണ് കമൽഹാസൻ ഒന്നിലധികം വിവാഹം കഴിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.
മാധ്യമപ്രവർത്തകനും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ് രണ്ട് തവണ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തന്നോട് നേരത്തെ ചോദിച്ചിരുന്നുവെന്ന് കമൽ വെളിപ്പെടുത്തി. ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വന്നിട്ടും ഒരേയൊരു ഭാര്യ മാത്രമുള്ള താൻ എന്തുകൊണ്ടാണ് ശ്രീരാമൻ്റെ പാത പിന്തുടരാത്തതെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു.
‘ഒന്നാമതായി, ഞാൻ ഒരു ദൈവത്തോടും പ്രാർത്ഥിക്കുന്നില്ല. ഞാൻ ശ്രീരാമൻ്റെ പാതയല്ല, അദ്ദേഹത്തിന്റെ പിതാവിൻ്റെ (ദശരഥൻ്റെ) പാതയാണ് ഞാൻ പിന്തുടരുന്നത്,’ കമൽ മറുപടി പറഞ്ഞു. രാമായണമനുസരിച്ച്, ദശരഥന് മൂന്ന് ഭാര്യമാരുണ്ട് – കൗശല്യ, സുമിത്ര, കൈകേയി. ശ്രീരാമൻ്റെ അമ്മയാണ് കൗസല്യ.
1978ൽ നർത്തകി വാണി ഗണപതിയെയാണ് കമൽ ആദ്യമായി വിവാഹം കഴിച്ചത്.എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. 1988-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടി സരികയെ വിവാഹം കഴിച്ച കമലിന് രണ്ട് പെൺമക്കളുണ്ട്– ശ്രുതി ഹാസനും അക്ഷര ഹാസനും. 2004-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് 2005 മുതൽ നടി ഗൗതമിയുമായി കമൽ ബന്ധം പുലർത്തിയെങ്കിലും പിന്നീട് അതും വേർപെടുത്തി.