ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തു . 88 വയസായിരുന്നു. റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ ലാറ്റിനമേരിക്കൻ പിതാവായിരുന്നു പോപ്പ് ഫ്രാൻസിസ് . വത്തിക്കാനാണ് വീഡിയോ സന്ദേശം വഴി മരണവിവരം പുറത്ത് വിട്ടത്.ഇന്ന് രാവിലെ 7:35 ഓടെയായിരുന്നു അന്ത്യം.
ഫെബ്രുവരി 14 മുതൽ അദ്ദേഹം വത്തിക്കാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു.ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ തൻ്റെ ഈസ്റ്റർ ഞായറാഴ്ച പ്രസംഗത്തിൽ ചിന്താ സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്ക്കും വേണ്ടി ആഹ്വാനം ചെയ്തിരുന്നു.
ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് 35,000-ലധികം വരുന്ന വിശ്വാസികൾക്കാണ് അദ്ദേഹം ഈസ്റ്റർ ആശംസകൾ നൽകിയത്.

