ഒറ്റപ്പാലം: ചേറ്റൂർ ശങ്കരൻ നായരുടെ തറവാട്ടിൽ എത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി . ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ മലയാളി ദേശീയ പ്രസിഡൻ്റായ ചേറ്റൂർ ശങ്കരൻ നായരുടെ തറവാട് വീടായ പാലാട്ട് ഹൗസിലാണ് സുരേഷ് ഗോപി എത്തിയത്.
അപ്രതീക്ഷിത സൗഹൃദ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി, പ്രധാനമന്ത്രിയിൽ നിന്ന് നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് താൻ പാലാട്ട് എത്തിയതെന്നും സൂചിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഹരിയാനയിൽ നടന്ന ഒരു ചടങ്ങിൽ, ചേറ്റൂർ ശങ്കരൻ നായർ രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ചേറ്റൂരിൻ്റെ ചെറുമകൾ മാലതി നായർ, മകൾ ജാനകി നായർ, അടുത്ത ബന്ധുക്കളുമായി സുരേഷ് ഗോപി സൗഹൃദ സംഭാഷണം നടത്തി. ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായരുടെ പാലക്കാട് ചന്ദ്രനഗറിലെ വസതിയിലും സുരേഷ് ഗോപി സന്ദർശനം നടത്തി. ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചു എന്ന ആക്ഷേപത്തിനിടയിലാണ് സുരേഷ് ഗോപിയുടെ സന്ദർശനം
മങ്കരയിലെ ഭാരതപ്പുഴയുടെ തീരത്ത് ജീർണിച്ച ചേറ്റൂർ സ്മാരകത്തിൻ്റെ അറ്റകുറ്റപ്പണികൾ നടത്താത്തതിൽ കുടുംബാംഗങ്ങൾ കടുത്ത അമർഷം അറിയിച്ചു . ഏപ്രിൽ 24ന് ചേറ്റൂർ അനുസ്മരണം നടത്താനുള്ള ബിജെപി തീരുമാനം പാലക്കാട് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുമെന്നാണ് കരുതുന്നത്.

