Author: Anu Nair

തിരുവനന്തപുരം : വാക്സിനേഷൻ എടുത്തിട്ടും ഏഴുവയസ്സുകാരിക്ക് പേ വിഷബാധ . കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് . വീടിന്റെ മുന്നിൽ നിന്ന കുട്ടിയെയാണ് തെരുവ് നായ ആക്രമിച്ചത് . പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ആന്റി റാബിസ് സെറവും ഐഡിആർവി ഡോസും നൽകി. എന്നാൽ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു . പരിശോധനകളിൽ റാബിസ് സ്ഥിരീകരിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വാക്സിനേഷൻ എടുത്തിട്ടും പേ വിഷബാധ ഏറ്റ അഞ്ചു വയസുകാരി രണ്ട് ദിവസം മുൻപ് മരണപ്പെട്ടിരുന്നു. കുട്ടിയുടെ തലയിലാണ് മുറിവേറ്റത് , അതു വഴി വൈറസ് വ്യാപിക്കുകയായിരുന്നു.

Read More

പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ, അതിർത്തിക്ക് സമീപം താമസിക്കുന്ന ആളുകളോട് രണ്ട് മാസത്തേക്ക് ഭക്ഷ്യവസ്തുക്കൾ സംഭരിക്കാൻ നിർദേശിച്ച് പ്രാദേശിക ഭരണകൂടം . ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട് പാകിസ്ഥാൻ . അതിനിടെയാണ് 13 നിയോജകമണ്ഡലങ്ങളിൽ കഴിയുന്നവരോട് രണ്ട് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാൻ നിർദ്ദേശം നൽകിയത് . പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അൻവറുൽ ഹഖ് നിയമസഭയിൽ ഇക്കാര്യം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഈ 13 നിയോജകമണ്ഡലങ്ങളിലും ഭക്ഷണം, മരുന്നുകൾ, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി 1 ബില്യൺ രൂപയുടെ അടിയന്തര സഹായനിധിയും അനുവദിച്ചു. നിയന്ത്രണ രേഖയിലുള്ള പ്രദേശങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ, സ്വകാര്യ സംവിധാനങ്ങളും വിന്യസിക്കുന്നുണ്ട്.ഇന്ത്യ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നതിന് വിശ്വസനീയമായ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ഈ ഭയം കാരണം, പാക് അധീന കശ്മീരിലെ…

Read More

കൊച്ചി: കെട്ടിട നിർമ്മാണ പെർമിറ്റിനായി നടുറോഡിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഉദ്യോഗസ്ഥയെ കൊച്ചി കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തു. കെട്ടിട ഇൻസ്‌പെക്ടർ എ സ്വപ്നയ്‌ക്കെതിരെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ചത് . എറണാകുളം സ്വദേശിയുടെ പരാതിയിലാണ് ഇവർ അറസ്റ്റിലായത്. ഇവർക്കെതിരെ നിരവധി അഴിമതി കേസുകളുണ്ട്. ഉദ്യോഗസ്ഥ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. വിജിലൻസ് തയ്യാറാക്കിയ പട്ടികയിൽ കോർപ്പറേഷന്റെ വൈറ്റിലയിലെ സോണൽ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കോർപ്പറേഷൻ പരിധിക്കുള്ളിൽ അഞ്ച് നില കെട്ടിടം നിർമ്മിക്കുന്നതിനുള്ള പെർമിറ്റിനായി പരാതിക്കാരി കോർപ്പറേഷനിൽ എത്തിയിരുന്നു. അതിനിടയിൽ, ബിൽഡിംഗ് ഇൻസ്‌പെക്ടറായ സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരി എറണാകുളം വിജിലൻസ് സെൻട്രൽ യൂണിറ്റ് എസ്‌പിയെ നേരിട്ട് കണ്ട് പരാതി നൽകി. വിജിലൻസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരി പണവുമായി വൈറ്റിലയിലെത്തി. ഈ സമയം, കൈക്കൂലി വാങ്ങാൻ സ്വപ്ന സ്വന്തം കാറിൽ കാത്തിരിക്കുകയായിരുന്നു. പണം വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഉദ്യോഗസ്ഥയെ വളഞ്ഞു അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂരിലായിരുന്ന സ്വപ്നയെ 2023 ൽ…

Read More

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് പുക പടർന്നതിനു പിന്നാലെ രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി സൂചന . സംഭവശേഷം നാല് മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റിയെന്നാണ് വിവരം.എന്നാൽ മരണകാരണം വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് . നേരത്തെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചിരുന്നു. വെന്റിലേറ്ററിൽ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയാണ് മരിച്ചത്. കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവർ മരിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ യുപിഎസ് മുറിയിൽ നിന്നാണ് പുക ഉയർന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. സംഭവത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലെ എല്ലാ രോഗികളെയും സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് പുകയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു. രോഗികളെ മറ്റൊരു സുരക്ഷിത…

Read More

പഹൽഗാം ഭീകരാക്രമണത്തിനുശേഷം , കശ്മീർ താഴ്‌വരയിൽ കുങ്കുമപ്പൂവിന്റെ വില വൻതോതിൽ വർദ്ധിച്ചു. കിലോയ്ക്ക് 5 ലക്ഷം രൂപയിലധികമാണ് ഇപ്പോൾ കുങ്കുമപ്പൂവിന്റെ വില . വെറും 10 ദിവസത്തിനുള്ളിലാണ് കുങ്കുമപ്പൂവിന്റെ വില 50,000-75,000 രൂപ വർദ്ധിച്ചത്. ഭീകരാക്രമണത്തിനുശേഷം കുങ്കുമപ്പൂവിന്റെ ലഭ്യത കുറഞ്ഞു. അട്ടാരി-വാഗ അതിർത്തി വ്യാപാരത്തിനായി കേന്ദ്ര സർക്കാർ അടച്ചിട്ടതിനാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുങ്കുമപ്പൂവിന്റെ ഇറക്കുമതി നിർത്തിവച്ചതായാണ് വിവരം. ഇന്ത്യയിലെ കുങ്കുമപ്പൂവിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നത് കശ്മീരി കുങ്കുമപ്പൂവും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയുമാണ്. നമ്മുടെ രാജ്യത്ത് എല്ലാ വർഷവും ഏകദേശം 55 ടൺ കുങ്കുമപ്പൂവ് ഉപയോഗിക്കുന്നു. കശ്മീരിൽ, പ്രത്യേകിച്ച് ജമ്മു മേഖലയിലെ പുൽവാമ, പാംപോർ, ബുഡ്ഗാം, ശ്രീനഗർ, കിഷ്ത്വാർ എന്നിവിടങ്ങളിൽ ഇത് വളർത്തുന്നു. 6 മുതൽ 7 ടൺ വരെ കുങ്കുമപ്പൂവ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. ബാക്കി ഏകദേശം 48 ടൺ കുങ്കുമം അഫ്ഗാനിസ്ഥാനിൽ നിന്നും ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നു. അഫ്ഗാൻ കുങ്കുമപ്പൂവ് അതിന്റെ നിറത്തിനും മണത്തിനും പേരുകേട്ടതാണ്, അതേസമയം ഇറാനിയൻ കുങ്കുമപ്പൂവ്…

Read More

പാകിസ്ഥാന് തീവ്രവാദത്തെ പിന്തുണച്ച ഒരു ഭൂതകാലമുണ്ടെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ . മെയ് 1 ന് സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, പാകിസ്ഥാൻ മതമൗലികവാദത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ബിലാവൽ വ്യക്തമായി തുറന്ന് പറഞ്ഞു . ‘ പ്രതിരോധ മന്ത്രി പറഞ്ഞതുപോലെ, പാകിസ്ഥാന് ഒരു ഭൂതകാലം (ഭീകരവാദം) ഉണ്ടെന്നത് ഒരു രഹസ്യമാണെന്ന് ഞാൻ കരുതുന്നില്ല, അതിന്റെ ഫലമായി ഞങ്ങൾ കഷ്ടപ്പെട്ടു. ഇത് മറച്ചുവെക്കപ്പെടുന്ന ഒരു രഹസ്യമല്ല. പാകിസ്ഥാൻ കഷ്ടപ്പെട്ടു. തീവ്രവാദത്തിന്റെ ഒരു തരംഗത്തിലൂടെ നമ്മൾ കടന്നുപോയി. എന്നാൽ നമ്മൾ അനുഭവിച്ചതിന്റെ ഫലമായി നമ്മൾ പാഠങ്ങളും പഠിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ആഭ്യന്തര പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്” ബിലാവൽ ഭൂട്ടോ പറഞ്ഞു. അഫ്ഗാൻ യുദ്ധകാലത്ത് മുജാഹിദീനുകൾക്ക് സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്നത് മുതൽ തീവ്രവാദ സംഘടനകളെ വളർത്തുന്നത് വരെ പാകിസ്ഥാൻ ചെയ്തതായി ദിവസങ്ങൾക്ക് മുൻപാണ് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചത്. പാകിസ്ഥാൻ പതിറ്റാണ്ടുകളായി തീവ്രവാദികളെ പരിശീലിപ്പിക്കുകയും…

Read More

പരീക്ഷയിൽ ജയവും , പരാജയവുമൊക്കെ സർവ്വസാധാരണമാണ് . എന്നാൽ ഇക്കാലത്ത് പല വിദ്യാർത്ഥികളും ഇത്തരം പരാജയങ്ങൾ പോലും താങ്ങാൻ ശേഷിയില്ലാതെ ജീവൻ ഒടുക്കാറുണ്ട്. മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള കുറ്റപ്പെടുത്തലുകളും അതിന് ഒരു പരിധി വരെ കാരണമാകാറുണ്ട്. എന്നാൽ ഇപ്പോഴിതാ 2024-25 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിയെ കൊണ്ട് കേക്ക് മുറിപ്പിച്ച് , അവനെ പരാജയത്തിന്റെ ആഘാതത്തിൽ നിന്നും പുറത്തേയ്ക്ക് കൊണ്ടു വരുന്ന കുടുംബത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് .ബാഗൽകോട്ടിലെ ബസവേശ്വര ഹൈസ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥിയായ അഭിഷേക് യല്ലപ്പ, എസ്എസ്എൽസി പരീക്ഷയിൽ 625 ൽ 200 മാർക്കാണ് നേടിയത് . ആറ് വിഷയങ്ങൾക്കാണ് അഭിഷേക് പരാജയപ്പെട്ടത്. എന്നാൽ പരീക്ഷാ ഫലം വന്നപ്പോൾ മാതാപിതാക്കൾ അഭിഷേകിനെ ശകാരിച്ചില്ല, മറിച്ച് അവന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അവനൊപ്പം നിന്നു . അച്ഛനും അമ്മയും സഹോദരനും സഹോദരിയും മുത്തശ്ശിയും അടങ്ങുന്ന കുടുംബം അഭിഷേകിനായി കേക്ക് വാങ്ങി . അത് മുറിപ്പിച്ച് , മകനെ കെട്ടിപ്പിടിച്ചാണ്…

Read More

ലക്നൗ : പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരിൽ കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവുമായ രാകേഷ് ടിക്കായത്തിനെ പൊതുജനങ്ങൾ കൈയേറ്റം ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ടിക്കായത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ സ്ഥിതിഗതികൾ വളരെ സംഘർഷഭരിതമായി. പോലീസ് എത്തിയാണ് ടിക്കായത്തിനെ രക്ഷപെടുത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഹിന്ദു-മുസ്ലീം ആഖ്യാനത്തിൽ നിന്ന് പ്രയോജനം നേടുന്നവരാണ് ആക്രമണം നടത്തിയതെന്ന് ടിക്കായത്ത് പറഞ്ഞിരുന്നു . ആക്രമണത്തിന് ഉത്തരവാദികളായവർ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ചുറ്റിത്തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെ കുറ്റം പറയരുതെന്നും, കുടിവെള്ളം മുട്ടിക്കരുതെന്നുമൊക്കെ ടിക്കായത്ത് പറഞ്ഞിരുന്നു. ഭീകരാക്രമണത്തിന് പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുജനങ്ങൾക്ക് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ ഇഷ്ടപ്പെട്ടില്ല. ടിക്കായത്തിന്റെ സ്വന്തം തട്ടകമായ മുസാഫർനഗറിൽ വൻ പ്രതിഷേധം നേരിടേണ്ടിവന്നു. അവിടെ ജനങ്ങൾ ടിക്കായത്തിനോട് അദ്ദേഹത്തിന്റെ പരാമർശത്തിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെയാണ് ടിക്കായത്തിനെ കൈയ്യേറ്റം ചെയ്തത് .

Read More

അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിൻ്റെ പേരിൽ അല്ലബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നതെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്‍റായ സന്ദീപ് വാചസ്പതി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആദ്യമേ എത്തി സ്ഥാനം പിടിച്ചതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രതിഷേധിച്ചിരുന്നു. റിയാസിനു മറുപടിയായാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ‘ അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിൻ്റെ പേരിൽ അല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ Rajeev Chandrasekhar ജി വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്. താങ്കളുടെ മകൻ അപ്പൂപ്പൻ്റെ കൈ പിടിച്ച് കാഴ്ച കാണാൻ പോയ വഴിക്ക് സർക്കാർ യോഗത്തിൽ കയറി ഇരുന്നത് ഏത് കെയർ ഓഫിൽ ആയിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ മുൻ കേന്ദ്ര മന്ത്രി കൂടിയായ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഒക്കെ വിമർശിക്കുന്നത്. താങ്കളുടെ…

Read More

സ്കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്രം ഇന്ത്യയുടെ യഥാർത്ഥവും മഹത്തായതുമായ പൈതൃകത്തെ ശരിയായി ചിത്രീകരിക്കുന്നില്ലെന്ന് നടൻ ആർ മാധവൻ . ചരിത്ര പുസ്തകങ്ങളിൽ മുഗളന്മാരെക്കുറിച്ച് എട്ട് അധ്യായങ്ങൾ ഉള്ളപ്പോൾ ചോളരുടെ മഹത്തായ ദക്ഷിണേന്ത്യൻ സാമ്രാജ്യത്തെക്കുറിച്ച് ഒരു അദ്ധ്യായം മാത്രം ഉള്ളത് . എന്തുകൊണ്ടാണ് ഈ വേർതിരിവെന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചാൽ കുഴപ്പത്തിലാകുമെന്ന് അറിയാമെങ്കിലും ഈ ചോദ്യം ഉന്നയിക്കേണ്ടത് പ്രധാനമാണെന്ന് തനിക്ക് ഇപ്പോഴും തോന്നുന്നുവെന്നും സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ മാധവൻ പറഞ്ഞു. ‘ സ്‌കൂളിൽ പഠിക്കുമ്പോൾ ചരിത്ര പുസ്തകങ്ങളിൽ ബ്രിട്ടീഷുകാരെയും സ്വാതന്ത്ര്യസമരത്തെയും കുറിച്ച് നാല് അധ്യായങ്ങളും, ഹാരപ്പ, മോഹൻജൊദാരോ നാഗരികതയെക്കുറിച്ച് രണ്ട് അധ്യായങ്ങളും, മുഗളരെക്കുറിച്ച് എട്ട് അധ്യായങ്ങളും, ചോള, പാണ്ഡ്യ, പല്ലവ, ചേര തുടങ്ങിയ മഹത്തായ രാജവംശങ്ങളെക്കുറിച്ച് ഒരു അധ്യായമേ ഉണ്ടായിരുന്നുള്ളൂ. മുഗളന്മാരും ബ്രിട്ടീഷുകാരും ഏകദേശം 800 വർഷം ഇന്ത്യ ഭരിച്ചു, എന്നാൽ ചോള സാമ്രാജ്യത്തിന്റെ പാരമ്പര്യം 2,400 വർഷം പഴക്കമുള്ളതാണെന്നും മാധവൻ പറഞ്ഞു. ചോള രാജവംശം ഒരു പ്രമുഖ സമുദ്ര…

Read More