അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിൻ്റെ പേരിൽ അല്ലബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നതെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റായ സന്ദീപ് വാചസ്പതി. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആദ്യമേ എത്തി സ്ഥാനം പിടിച്ചതിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രതിഷേധിച്ചിരുന്നു. റിയാസിനു മറുപടിയായാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ അച്ഛനോ അപ്പൂപ്പനോ മുഖ്യമന്ത്രി ആയതിൻ്റെ പേരിൽ അല്ല ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ Rajeev Chandrasekhar ജി വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ കയറി ഇരുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ്. താങ്കളുടെ മകൻ അപ്പൂപ്പൻ്റെ കൈ പിടിച്ച് കാഴ്ച കാണാൻ പോയ വഴിക്ക് സർക്കാർ യോഗത്തിൽ കയറി ഇരുന്നത് ഏത് കെയർ ഓഫിൽ ആയിരുന്നു എന്ന് വിശദീകരിച്ചിട്ട് പോരെ മുൻ കേന്ദ്ര മന്ത്രി കൂടിയായ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ ഒക്കെ വിമർശിക്കുന്നത്. താങ്കളുടെ ഭാര്യ ശ്രീമതി വീണയും മകനും അമ്മായിയമ്മയും ഒക്കെ തുറമുഖ അവലോകന യോഗത്തിൽ പങ്കെടുത്തിലും വലിയ അൽപ്പത്തരം മറ്റാരെങ്കിലും കാണിച്ചിട്ടുണ്ടോ? ആദ്യം സ്വന്തം വീട്ടിലെ അൽപ്പന്മാരെ നിലയ്ക്ക് നിർത്തു. എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാം ‘ എന്നാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

