- ഡീസല് ലിറ്ററിന് വില 2 യൂറോയില് താഴെയെന്ന് പരസ്യം : ഇടിച്ചു കയറി ആളുകൾ , പിന്നീട്…
- ഗാർഡൻ ക്യാബിൻ’ മോഡുലാർ യൂണിറ്റുകളുടെ വാടകയ്ക്ക് നികുതി ഇളവ്
- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
- ഐറിഷ് പൗരത്വദാന ചടങ്ങ് ഏപ്രിൽ 14,15 തീയതികളിൽ
- അയര്ലൻഡില് ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാര്ട്ടിയായി ഷിന് ഫെയ്ൻ
- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
Author: Anu Nair
അയർലണ്ടിലെ ഏറ്റവും വലിയ ഡ്രം നാളെ കോ കാവനിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. 13 അടി വൃത്താകൃതിയിലുള്ള റുവൈൽ ബുവൈൽ ഡ്രം ഒരേ സമയം 30 പേർക്ക് വായിക്കാൻ കഴിയും. അതുല്യമായ അനുഭവത്തിനായി ആളുകളെ ഒന്നിച്ചു ചേർക്കുക ഈ ഡ്രമ്മിനു പിന്നിലെ ആശയമെന്ന് ഇതിന്റെ നിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കരകൗശല വിദഗ്ധർ പറഞ്ഞു. കോ കാവനിലെ മിൽടൗണിലുള്ള ഡ്രമ്മണി സ്പിരിറ്റ് ഓർഗാനിക് ഫാമിലെ ഗിയറോയിഡ് ടീവൻ, മൈക്കൽ ഒറഹിൽ, ചിത്രകാരി ക്ലെയർ ഫാൽക്കൺ എന്നിവർ ചേർന്നാണ് ഈ ഡ്രം ഒരുക്കിയത്. കമ്യൂണിറ്റി ഗ്രൂപ്പിന്റെ ഫീലെ നാ ബീൽറ്റൈൻ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് ഡ്രം അനാച്ഛാദനം ചെയ്യുന്നത്. പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങി എത്തിയ 300 വർഷം പഴക്കമുള്ള ബ്രിഡ്ജറ്റ്സ് കോട്ടേജസിന്റെ ഉദ്ഘാടനവും ഒപ്പം നടക്കും
നവജാതശിശു മരണപ്പെട്ട കേസിൽ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ . ഗാൽവേ ഒറാന്മോർ സ്വദേശികളായ അന്നയും , ജെറാർഡ് ഗില്ലിഗനുമാണ് തങ്ങളുടെ മകളുടെ മരണവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 27 ന് ഹോസ്പിറ്റലിനെതിരെ കേസ് ഫയൽ ചെയ്തത് . പ്രസവചികിത്സയിലെ പോരായ്മകൾക്കാണ് ആശുപത്രി അധികൃതർ ക്ഷമാപണം നടത്തിയത്. വിനാശകരവും, ദുരന്തവുമായ കേസ് എന്നാണ് ബാരിസ്റ്റർ ഡോറിയൻ ഒ’മഹോണി കോടതിയെ അറിയിച്ചത്. കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ സി ടി ജി നിരീക്ഷണം കുറവായിരുന്നുവെന്നും , ചിലപ്പോഴൊല്ലെ ഹൃദയമിടിപ്പ് നിരീക്ഷിച്ചിരുന്നില്ലെന്നും , ഓക്സിജന്റെ അഭാവം മൂലം കുഞ്ഞിന്റെ തലച്ചോറിന് തകരാർ ഉണ്ടായതായും കണ്ടെത്തി. ജനിച്ച് ഒരു മണിക്കൂറിനുള്ളിലാണ് കുഞ്ഞ് മരിച്ചത്. അതേസമയം ഒത്തുതീർപ്പ് അംഗീകരിച്ച കോടതിയും മാതാപിതാക്കളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായി ജസ്റ്റിസ് പോൾ കോഫി പറഞ്ഞു. ‘ ഞങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും, ഗാർഹിക ജീവിതത്തിലും ഇത് വളരെയധികം സ്വാധീനം ചെലുത്തുന്നു . ഭാഗ്യവശാൽ ഇപ്പോൾ ഞങ്ങൾക്ക് രണ്ട് കുഞ്ഞുങ്ങൾ കൂടിയുണ്ട്.അതും…
അയർലൻഡിൽ വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ ഡ്രൈവർമാർക്ക് 6,000 യൂറോ വരെ പിഴ ലഭിക്കാൻ സാധ്യത . ഒപ്പം ലൈസൻസിൽ ഒൻപത് പോയിന്റുകളും ലഭിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നൽകി. ഹൈവേ കോഡ് പ്രകാരം പെട്ടെന്നുള്ള നിർത്തലുകളിൽ ശ്രദ്ധ തിരിക്കലോ, പരിക്കോ ഒഴിവാക്കാൻ മൃഗങ്ങളെ കെട്ടിയിട്ടിരിക്കണം.വളർത്തുമൃഗങ്ങൾ മൂലമുള്ള റോഡ് അപകടങ്ങൾ വർധിച്ചതാണ് ഈ നടപടിയ്ക്ക് കാരണം. നായ്ക്കളോ, പൂച്ചകളോ പോലുള്ള വളർത്തുമൃഗങ്ങൾ , ക്രാഷ് – ടെസ്റ്റ് ചെയ്ത ഹാർനെസുകൾ , പെറ്റ് സീറ്റ് ബെൽറ്റുകൾ അല്ലെങ്കിൽ വാഹനത്തിന്റെ സീറ്റ് ബെൽറ്റ് സിസ്റ്റത്തിൽ ഘടിപ്പിച്ച കാരിയറുകൾ എന്നിവ ഉപയോഗിച്ച് കെട്ടിയിടണം. കെട്ടിയിടാത്ത വളർത്തുമൃഗങ്ങൾ ഡ്രൈവറുടെ മടിയിൽ കയറുകയോ, കാഴ്ച്ച മറയ്ക്കുകയോ ചെയ്യുന്നത് അപകടങ്ങൾക്കിടയാക്കും. കനത്ത പോയിന്റുകളും , പിഴയും കൂടാതെ അപകടത്തിന് വളർത്തുമൃഗം കാരണമായി എന്ന് കണ്ടെത്തിയാൽ ഡ്രൈവിംഗ് നിരോധനം വരെ ഏർപ്പെടുത്തിയേക്കാം . വളർത്തുമൃഗത്തിന്റെ വലിപ്പത്തിനും, ഭാരത്തിനും അനുയോജ്യമായ ഉപകരണമാണ് ഉപയോഗിക്കേണ്ടത് . ശ്രദ്ധ തിരിക്കൽ മുൻ വശത്തെ എയർബാഗ്…
അഞ്ച് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർഥിയെ പുറത്താക്കാൻ തീരുമാനിച്ച് അയർലാൻഡ് . 26 കാരനായ വിശാഖ് രാജേഷ് ലീലയ്ക്കാണ് മൂന്ന് വർഷത്തെ സസ്പെൻഡഡ് ശിക്ഷ വിധിച്ചത് . രണ്ടാഴ്ച്ചയ്ക്കുള്ളിൽ അയർലാൻഡ് വിടാനും, പത്ത് വർഷത്തേയ്ക്ക് മടങ്ങി വരരുതെന്നുമാണ് കോടതി നിർദേശം . 2024 സെപ്റ്റംബർ 14 നാണ് ഡബ്ലിന്റെ വടക്കു ഭാഗത്തുള്ള അപ്പാർട്ട്മെന്റ് കോമ്പ്ലക്സിൽ നിന്ന് വിശാഖ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് . കേസിൽ കുറ്റം സമ്മതിച്ചെങ്കിലും ജയിൽ ശിക്ഷ ഒഴിവാക്കപ്പെട്ടു. കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഈ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 2023 മുതൽ അയർലാൻഡിൽ പോസ്റ്റ്‌ഗ്രാജുവേറ്റ് വിദ്യാർഥിയായ വിശാഖ് സംഭവദിവസം അപ്പാർട്ട്മെന്റി നടന്ന പാർട്ടിയിലും പങ്കെടുത്തിരുന്നു. സാധാരണയായി താൻ മദ്യപിക്കാറില്ലെന്നും , എന്നാൽ അന്ന് പാർട്ടിയ്ക്കിടെ മദ്യപിച്ചുവെന്നുമാണ് വിശാഖ് പറഞ്ഞത് . രാത്രി 9 മണിയോടെയാണ് അപ്പാർട്ട്മെന്റിനു മുന്നിൽ കളിക്കുകയായിരുന്ന കുട്ടിയെയും സഹോദരിയെയും വിശാഖ് കണ്ടത് . അഞ്ച് വയസുകാരനെ പിടികൂടി കൊണ്ടു…
വടക്കൻ ഡബ്ലിനിലെ കൂലോക്കിൽ 3 മില്യൺ യൂറോ വില മതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. രണ്ട് പേരെ ഗാർഡ് അറസ്റ്റ് ചെയ്തു. കൂലോക്കിൽ നിന്നാണ് 30 കാരനെ അറസ്റ്റ് ചെയ്തത് .ഇയാൾ സ്പാനിഷ് വംശജനാണ്. കൂടുതൽ അന്വേഷണങ്ങളെ തുടർന്നാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട മറ്റൊരാളെ യുകെയിൽ നിന്ന് അറസ്റ്റ് ചെയ്തത് . രാജ്യാന്തര , ഡബ്ലിൻ ആസ്ഥാനമായുള്ള സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹെറോയിൻ പിടികൂടിയതെന്ന് ആൻ ഗാർഡ സിയോച്ചാന പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറൻസിക് സയൻസ് അയർലണ്ടിൽ പരിശോധനയ്ക്കായി അയച്ചു.
ശ്രീനഗർ: പാകിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചതിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാനെ പിരിച്ചുവിട്ടു. . ജമ്മു സ്വദേശിയും 41-ാം ബറ്റാലിയനിലെ കോൺസ്റ്റബിളുമായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. സേനയുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവുമാണ് ജവാന്റെ പ്രവൃത്തികളെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. പാക് പൗരയായ മിനാൽ ഖാനെ വിവാഹം കഴിക്കാൻ 2023 ൽ മുനീർ വകുപ്പ് തല അനുമതി തേടിയിരുന്നു. എന്നാൽ ഇതിൽ തീരുമാനമാകും മുൻപ് 2024 മേയിൽ ഇരുവരും വിവാഹിതരായി. വിഡിയോ കോൺഫറൻസിങ് വഴിയാണ് രണ്ടു രാജ്യത്തിരുന്ന് വിവാഹച്ചടങ്ങുകൾ പൂർത്തീകരിച്ചത്. 2025 ഫെബ്രുവരിയിൽ മിനാൽ ഇന്ത്യയിലെത്തി. ഇതിനിടെ പഹൽഗാം ആക്രമണത്തിനു പിന്നാലെ പാക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശം വന്നു. തുടർന്ന് ജവാൻ തന്റെ ഭാര്യയെ പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഭാര്യയെ താൽക്കാലികമായി ഇന്ത്യയിൽ തുടരാൻ അനുവദിച്ചുകൊണ്ട് കോടതി ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വിഷയം കോടതിയിൽ എത്തിയതിനു ശേഷമാണ്…
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിനു പിന്നാലെ മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് . പുക ശ്വസിച്ചല്ല മരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. ഇവർ നേരത്തെ തന്നെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരായിരുന്നുവെന്നും,വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത് . ഇന്നലെ രാത്രിയാണ് അപകടം നടന്നത്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിലെ യുപിഎസ് മുറിയിൽ നിന്ന് പുക വരുന്നുണ്ടായിരുന്നു. യുപിഎസ് മുറിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതായാണ് പ്രാഥമിക നിഗമനമെന്ന് കളക്ടർ പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ മാത്രം 200 ലധികം രോഗികളെ മറ്റ് സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. സംഭവം അന്വേഷിക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു ‘ ഫോറൻസിക് പരിശോധനയും സാങ്കേതിക പരിശോധനയും എത്രയും വേഗം…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ട് ഡോക്യുമെന്ററി പുറത്തിറങ്ങുന്നു. സെക്രട്ടേറിയറ്റിലെ സി.പി.എം. സൗഹൃദ ജീവനക്കാരുടെ സംഘടനയാണ് ‘പിണറായി ദി ലെജൻഡ്’ എന്ന പേരിൽ ഡോക്യുമെന്ററി നിർമ്മിക്കുന്നത് . സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കും. 15 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം. ഡോക്യുമെന്ററിയുടെ സംവിധായകൻ നേമം സ്വദേശിയാണ്. മുഖ്യമന്ത്രിയുടെ ജീവചരിത്രം, ഭരണനേട്ടങ്ങൾ, നേതൃത്വം എന്നിവ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടർഭരണത്തിലേക്ക് നീങ്ങുന്ന പിണറായിക്ക് സമ്മാനമെന്ന നിലയിലാണ് സി.പി.എം. സൗഹൃദ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോക്യുമെന്ററി തയ്യാറാക്കുന്നത്. നേരത്തെ, സുവർണ്ണ ജൂബിലി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി പിണറായി എത്തിയപ്പോൾ പാടാൻ അസോസിയേഷൻ ഒരു സ്തുതിഗീതം തയ്യാറാക്കിയിരുന്നു. ഗാനം വളരെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഡോക്യുമെന്ററി നിർമ്മിക്കുന്നത്.
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, ഇന്ത്യയുടെ പ്രതികാര നടപടി ഭയന്ന് പരിഭ്രാന്തരായ പാകിസ്ഥാൻ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തി. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്ഥാന്റെ ജലവിഹിതം വഴിതിരിച്ചുവിടാൻ ഇന്ത്യ നിർമ്മിക്കുന്ന അണക്കെട്ട് നശിപ്പിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഭീഷണിപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഉറപ്പാക്കുന്ന സിന്ധു നദീജല ഉടമ്പടി ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാൻ മന്ത്രിയുടെ പ്രസ്താവന . പാകിസ്ഥാന്റെ ജലം വഴിതിരിച്ചുവിടുന്നത് ആക്രമണാത്മക നടപടിയായി കാണുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. സിന്ധു നദീതടത്തിൽ അണക്കെട്ട് നിർമ്മാണവുമായി ഇന്ത്യ മുന്നോട്ട് പോയാൽ പാകിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിനു, അത്തരമൊരു നീക്കത്തെ ആക്രമണമായി കണക്കാക്കുമെന്നും ഇന്ത്യ അതിന് ശ്രമിച്ചാൽ പോലും പാകിസ്ഥാൻ ആ ഡാമുകൾ നശിപ്പിക്കുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.. അതേസമയം, പഹൽഗാം ആക്രമണത്തോടുള്ള ശക്തമായ പ്രതികരണത്തിന്റെ ഭാഗമായി പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ പൂർണ്ണമായും നിരോധിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതണ് ഈ…
തിരുവനന്തപുരം: വേളാങ്കണ്ണിയിലേയ്ക്ക് പോയ ഏഴംഗ സംഘത്തിന്റെ വാൻ അപകടത്തിപ്പെട്ട് നാലു മലയാളികൾ മരിച്ചു. ഞായറാഴ്ച തമിഴ്‌നാട്ടിലെ തിരുവാരൂരിൽ വച്ചാണ് വാൻ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ടിഎൻഎസ്‌ടിസി) ബസുമായി കൂട്ടിയിടിച്ചത് . തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് സൂചന . വാനിലെ മൂന്ന് യാത്രക്കാരായ കാഞ്ഞിരംകുളം സ്വദേശി റജീനാസ്, നെല്ലിമേട് സ്വദേശി സാബി, സുനിൽ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.വെള്ളങ്കണ്ണിയിലേക്ക് പോകുന്നതിനിടെയാണ് ഏഴ് അംഗ സംഘം അപകടത്തിൽപ്പെട്ടത്. കേരളത്തിൽ നിന്നുള്ള വാൻ ഞായറാഴ്ച രാവിലെ കരുവേപ്പഞ്ചേരിയിൽ വെച്ച് രാമനാഥപുരത്തേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിൽ ഇടിച്ചതായാണ് സൂചന .
Subscribe to Updates
Get the latest creative news from FooBar about art, design and business.
