തിരുവനന്തപുരം : വാക്സിനേഷൻ എടുത്തിട്ടും ഏഴുവയസ്സുകാരിക്ക് പേ വിഷബാധ . കൊല്ലം കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത് .
വീടിന്റെ മുന്നിൽ നിന്ന കുട്ടിയെയാണ് തെരുവ് നായ ആക്രമിച്ചത് . പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ആന്റി റാബിസ് സെറവും ഐഡിആർവി ഡോസും നൽകി. എന്നാൽ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു . പരിശോധനകളിൽ റാബിസ് സ്ഥിരീകരിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
വാക്സിനേഷൻ എടുത്തിട്ടും പേ വിഷബാധ ഏറ്റ അഞ്ചു വയസുകാരി രണ്ട് ദിവസം മുൻപ് മരണപ്പെട്ടിരുന്നു. കുട്ടിയുടെ തലയിലാണ് മുറിവേറ്റത് , അതു വഴി വൈറസ് വ്യാപിക്കുകയായിരുന്നു.
Discussion about this post

