പാകിസ്ഥാന് തീവ്രവാദത്തെ പിന്തുണച്ച ഒരു ഭൂതകാലമുണ്ടെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ . മെയ് 1 ന് സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, പാകിസ്ഥാൻ മതമൗലികവാദത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ബിലാവൽ വ്യക്തമായി തുറന്ന് പറഞ്ഞു .
‘ പ്രതിരോധ മന്ത്രി പറഞ്ഞതുപോലെ, പാകിസ്ഥാന് ഒരു ഭൂതകാലം (ഭീകരവാദം) ഉണ്ടെന്നത് ഒരു രഹസ്യമാണെന്ന് ഞാൻ കരുതുന്നില്ല, അതിന്റെ ഫലമായി ഞങ്ങൾ കഷ്ടപ്പെട്ടു. ഇത് മറച്ചുവെക്കപ്പെടുന്ന ഒരു രഹസ്യമല്ല. പാകിസ്ഥാൻ കഷ്ടപ്പെട്ടു. തീവ്രവാദത്തിന്റെ ഒരു തരംഗത്തിലൂടെ നമ്മൾ കടന്നുപോയി. എന്നാൽ നമ്മൾ അനുഭവിച്ചതിന്റെ ഫലമായി നമ്മൾ പാഠങ്ങളും പഠിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ആഭ്യന്തര പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്” ബിലാവൽ ഭൂട്ടോ പറഞ്ഞു.
അഫ്ഗാൻ യുദ്ധകാലത്ത് മുജാഹിദീനുകൾക്ക് സാമ്പത്തിക സഹായവും ആയുധങ്ങളും നൽകുന്നത് മുതൽ തീവ്രവാദ സംഘടനകളെ വളർത്തുന്നത് വരെ പാകിസ്ഥാൻ ചെയ്തതായി ദിവസങ്ങൾക്ക് മുൻപാണ് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചത്.
പാകിസ്ഥാൻ പതിറ്റാണ്ടുകളായി തീവ്രവാദികളെ പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും സംരക്ഷിക്കുകയും ചെയ്യുന്നു, അമേരിക്കയുടെയും ബ്രിട്ടന്റെയും നിർദ്ദേശപ്രകാരമാണ് പാകിസ്ഥാൻ ഇത് ചെയ്തതെന്നാണ് ആസിഫ് പറഞ്ഞത് .

