അയർലൻഡിൽ വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ ഡ്രൈവർമാർക്ക് 6,000 യൂറോ വരെ പിഴ ലഭിക്കാൻ സാധ്യത . ഒപ്പം ലൈസൻസിൽ ഒൻപത് പോയിന്റുകളും ലഭിക്കുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നൽകി. ഹൈവേ കോഡ് പ്രകാരം പെട്ടെന്നുള്ള നിർത്തലുകളിൽ ശ്രദ്ധ തിരിക്കലോ, പരിക്കോ ഒഴിവാക്കാൻ മൃഗങ്ങളെ കെട്ടിയിട്ടിരിക്കണം.വളർത്തുമൃഗങ്ങൾ മൂലമുള്ള റോഡ് അപകടങ്ങൾ വർധിച്ചതാണ് ഈ നടപടിയ്ക്ക് കാരണം.
നായ്ക്കളോ, പൂച്ചകളോ പോലുള്ള വളർത്തുമൃഗങ്ങൾ , ക്രാഷ് – ടെസ്റ്റ് ചെയ്ത ഹാർനെസുകൾ , പെറ്റ് സീറ്റ് ബെൽറ്റുകൾ അല്ലെങ്കിൽ വാഹനത്തിന്റെ സീറ്റ് ബെൽറ്റ് സിസ്റ്റത്തിൽ ഘടിപ്പിച്ച കാരിയറുകൾ എന്നിവ ഉപയോഗിച്ച് കെട്ടിയിടണം. കെട്ടിയിടാത്ത വളർത്തുമൃഗങ്ങൾ ഡ്രൈവറുടെ മടിയിൽ കയറുകയോ, കാഴ്ച്ച മറയ്ക്കുകയോ ചെയ്യുന്നത് അപകടങ്ങൾക്കിടയാക്കും. കനത്ത പോയിന്റുകളും , പിഴയും കൂടാതെ അപകടത്തിന് വളർത്തുമൃഗം കാരണമായി എന്ന് കണ്ടെത്തിയാൽ ഡ്രൈവിംഗ് നിരോധനം വരെ ഏർപ്പെടുത്തിയേക്കാം .
വളർത്തുമൃഗത്തിന്റെ വലിപ്പത്തിനും, ഭാരത്തിനും അനുയോജ്യമായ ഉപകരണമാണ് ഉപയോഗിക്കേണ്ടത് . ശ്രദ്ധ തിരിക്കൽ മുൻ വശത്തെ എയർബാഗ് മൂലമുള്ള പരിക്ക് എന്നിവ ഒഴിവാക്കാൻ മൃഗങ്ങളെ പിൻസീറ്റിലോ , ബൂട്ടിലോ ഗാർഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണം . ദീർഘദൂരയാത്രകളിൽ ഓരോ രണ്ട് മണിക്കൂറിലും വിശ്രമം നൽകി വെള്ളവും , റസ്റ്റും ഉറപ്പാക്കണം .

