അയർലണ്ടിലെ ഏറ്റവും വലിയ ഡ്രം നാളെ കോ കാവനിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. 13 അടി വൃത്താകൃതിയിലുള്ള റുവൈൽ ബുവൈൽ ഡ്രം ഒരേ സമയം 30 പേർക്ക് വായിക്കാൻ കഴിയും. അതുല്യമായ അനുഭവത്തിനായി ആളുകളെ ഒന്നിച്ചു ചേർക്കുക ഈ ഡ്രമ്മിനു പിന്നിലെ ആശയമെന്ന് ഇതിന്റെ നിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന കരകൗശല വിദഗ്ധർ പറഞ്ഞു.
കോ കാവനിലെ മിൽടൗണിലുള്ള ഡ്രമ്മണി സ്പിരിറ്റ് ഓർഗാനിക് ഫാമിലെ ഗിയറോയിഡ് ടീവൻ, മൈക്കൽ ഒറഹിൽ, ചിത്രകാരി ക്ലെയർ ഫാൽക്കൺ എന്നിവർ ചേർന്നാണ് ഈ ഡ്രം ഒരുക്കിയത്.
കമ്യൂണിറ്റി ഗ്രൂപ്പിന്റെ ഫീലെ നാ ബീൽറ്റൈൻ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് ഡ്രം അനാച്ഛാദനം ചെയ്യുന്നത്. പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങി എത്തിയ 300 വർഷം പഴക്കമുള്ള ബ്രിഡ്ജറ്റ്സ് കോട്ടേജസിന്റെ ഉദ്ഘാടനവും ഒപ്പം നടക്കും

