തിരുവനന്തപുരം: വേളാങ്കണ്ണിയിലേയ്ക്ക് പോയ ഏഴംഗ സംഘത്തിന്റെ വാൻ അപകടത്തിപ്പെട്ട് നാലു മലയാളികൾ മരിച്ചു. ഞായറാഴ്ച തമിഴ്നാട്ടിലെ തിരുവാരൂരിൽ വച്ചാണ് വാൻ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ടിഎൻഎസ്ടിസി) ബസുമായി കൂട്ടിയിടിച്ചത് . തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് സൂചന .
വാനിലെ മൂന്ന് യാത്രക്കാരായ കാഞ്ഞിരംകുളം സ്വദേശി റജീനാസ്, നെല്ലിമേട് സ്വദേശി സാബി, സുനിൽ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.വെള്ളങ്കണ്ണിയിലേക്ക് പോകുന്നതിനിടെയാണ് ഏഴ് അംഗ സംഘം അപകടത്തിൽപ്പെട്ടത്. കേരളത്തിൽ നിന്നുള്ള വാൻ ഞായറാഴ്ച രാവിലെ കരുവേപ്പഞ്ചേരിയിൽ വെച്ച് രാമനാഥപുരത്തേക്ക് പോകുകയായിരുന്ന സ്റ്റേറ്റ് ബസിൽ ഇടിച്ചതായാണ് സൂചന .

