വടക്കൻ ഡബ്ലിനിലെ കൂലോക്കിൽ 3 മില്യൺ യൂറോ വില മതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. രണ്ട് പേരെ ഗാർഡ് അറസ്റ്റ് ചെയ്തു. കൂലോക്കിൽ നിന്നാണ് 30 കാരനെ അറസ്റ്റ് ചെയ്തത് .ഇയാൾ സ്പാനിഷ് വംശജനാണ്. കൂടുതൽ അന്വേഷണങ്ങളെ തുടർന്നാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട മറ്റൊരാളെ യുകെയിൽ നിന്ന് അറസ്റ്റ് ചെയ്തത് .
രാജ്യാന്തര , ഡബ്ലിൻ ആസ്ഥാനമായുള്ള സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹെറോയിൻ പിടികൂടിയതെന്ന് ആൻ ഗാർഡ സിയോച്ചാന പറഞ്ഞു.
പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറൻസിക് സയൻസ് അയർലണ്ടിൽ പരിശോധനയ്ക്കായി അയച്ചു.
Discussion about this post

