- കോടതിയലക്ഷ്യ കേസ്; എനോക്ക് ബർക്കിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ
- അർനോൾഡ് ഷ്വാസ്നഗറിന് ഓണററി ബിരുദം
- ലേഡീസ് പ്രീമിയർ ലീഗ് 2026 ജൂണിൽ; മെയ് 5 ന് ലേലം
- കള്ളപ്പണം വെളുപ്പിക്കൽ; യുവതി അറസ്റ്റിൽ
- ലോർഡ് മേയറുടെ അവാർഡുകൾക്കായി നിങ്ങൾക്കും നിർദേശിക്കാം : ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക് അവസരം
- ഡീസല് ലിറ്ററിന് വില 2 യൂറോയില് താഴെയെന്ന് പരസ്യം : ഇടിച്ചു കയറി ആളുകൾ , പിന്നീട്…
- ഗാർഡൻ ക്യാബിൻ’ മോഡുലാർ യൂണിറ്റുകളുടെ വാടകയ്ക്ക് നികുതി ഇളവ്
- സർക്കാർ നിക്ഷേപ പദ്ധതി പ്രകാരമുള്ള വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമല്ല
Author: Anu Nair
ഇസ്ലാമാബാദ് : ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നൂർ ഖാൻ വ്യോമതാവളവും മറ്റ് നിരവധി സ്ഥലങ്ങളും ലക്ഷ്യമിട്ടതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാകിസ്ഥാൻ സ്മാരകത്തിൽ നടന്ന പ്രത്യേക ‘യൂം-ഇ-തഷാക്കൂർ’ (നന്ദി ദിനം) പരിപാടിയിൽ സംസാരിക്കവേയാണ് ഷെരീഫ് ഇക്കാര്യം സമ്മതിച്ചത് . ഇന്ത്യയിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെക്കുറിച്ച് ജനറൽ അസിം മുനീർ പുലർച്ചെ 2.30 ന് തനിക്ക് അറിയിച്ചതായും ഷെരീഫ് വെളിപ്പെടുത്തി . പാക് വ്യോമസേന പ്രാദേശിക സാങ്കേതിക വിദ്യയും, ചൈനീസ് ജെറ്റുകളും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നുവെന്നും , എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നും ഷെരീഫ് വ്യക്തമാക്കി. പാകിസ്ഥാൻ സൈന്യത്തിന്റെ നടപടികളെ പാകിസ്ഥാന്റെ ചരിത്രത്തിലെ “സുവർണ്ണ അധ്യായം” എന്ന് ഷെരീഫ് വിശേഷിപ്പിക്കുകയും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം എന്ന് ആവർത്തിക്കുകയും ചെയ്തു. ഇന്ത്യയുമായി നയതന്ത്ര ബന്ധം പുതുക്കണമെന്ന് അഭ്യർത്ഥിക്കാനും ഷെരീഫ് ഈ അവസരം ഉപയോഗിച്ചു. “ഇന്ത്യയും പാകിസ്ഥാനും മൂന്ന് യുദ്ധങ്ങൾ നടത്തി, ഒന്നും നേടിയില്ല. സമാധാനപരമായ അയൽക്കാരായി ഇരുന്ന്…
കൊച്ചി: പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതി കുട്ടികളെ പീഡിപ്പിച്ച കേസിലും പ്രതി . ഇയാളുടെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാട് സ്വദേശിയായ 33 വയസ്സുള്ള യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത് . അഞ്ച് വയസ്സുള്ള പെൺകുട്ടി ഇയാളുടെ ബന്ധുവാണെന്നും തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച മയക്കുമരുന്ന് വിരുദ്ധ നീക്കത്തിനിടെ യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. നിയമപരമായി വളരെ കുറച്ച് കഞ്ചാവ് മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ കേസിൽ ജാമ്യത്തിന് അർഹനായിരുന്നു. എന്നാൽ, പോക്സോ കേസിൽ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. “എൻഡിപിഎസ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി അയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞങ്ങൾ കുറ്റകൃത്യം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചതായി അയാൾ ആദ്യം നിഷേധിച്ചു, പക്ഷേ ദൃശ്യങ്ങൾ കാണിച്ചപ്പോൾ സമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഞങ്ങൾ അയാളെ കസ്റ്റഡിയിൽ വാങ്ങും,” പോലീസ്…
ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകളിൽ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി . ഐപിസി സെക്ഷൻ 465, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.ഇന്നലെ അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയോടു കലക്ടർ നിർദേശിച്ചിരുന്നു. 1989 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് അനുകൂലമായി രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ സിപിഎം സ്ഥാനാർത്ഥിക്ക് വേണ്ടി മാറ്റിയെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ. എൻജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഒരു പൊതുപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് ഇക്കാര്യങ്ങൾ സുധാകരൻ തിരുത്തിയിരുന്നു. താൻ അല്പം ഭാവന കലർത്തി പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയെന്നണ് സുധാകരൻ പറഞ്ഞത്.
വയനാട്: ബോബി ചെമ്മണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ വൻ തീപിടുത്തം . ബോചെ തൗസൻഡ് ഏക്കറിലെ തേയില ഫാക്ടറിയുടെ പിന്നിലെ കള്ളുഷാപ്പിൽ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് ചോർച്ച മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തുനിന്ന് ആളുകളെ ഉടൻ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിൽ ഓലമേഞ്ഞ മേൽക്കൂരകൾ പൂർണ്ണമായും കത്തി നശിച്ചു. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തമുണ്ടായപ്പോൾ സ്ഥലത്ത് നിരവധി വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ബെയ്ജിംഗ് : വരും നാളുകളിൽ ചൈനയുടെ ജിഡിപി വളർച്ച കുറയുമെന്ന് യുഎൻ റിപ്പോർട്ട് . ഐക്യരാഷ്ട്രസഭ പുറത്തുവിട്ട 2025 ലെ ആഗോള സാമ്പത്തിക വളർച്ചാ കണക്കുകളിലാണ് ചൈനയുടെ ജിഡിപി വളർച്ച 4.6 ശതമാനമായി കുറയുമെന്ന് പറയുന്നത് . ആദ്യ പാദത്തിൽ വളർച്ച ഉണ്ടായിരുന്നിട്ടും, താരിഫ് യുദ്ധം കാരണം 2025 ൽ ചൈന നിർമ്മാണ മേഖലയിൽ തിരിച്ചടി നേരിടാൻ പോകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു . ഈ വർഷം (2025) ചൈനയിൽ തൊഴിലില്ലായ്മ വർദ്ധിക്കുമെന്നും അമേരിക്കൻ താരിഫ് വർദ്ധനവ് മൂലം കയറ്റുമതി മേഖലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും ഇടിവ് കാണുന്നുണ്ടെന്നും, ഉൽപ്പന്നങ്ങളുടെ വിലയിടിവും നിക്ഷേപത്തിലെ കുറവും അവരുടെ സാധ്യതകളെ ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുമായുള്ള യുദ്ധത്തിൽ ചൈന പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിരുന്നു. ചൈന തങ്ങളുടെ ജെ-10 യുദ്ധവിമാനങ്ങളും പിഎൽ-15 മിസൈലുകളും പാകിസ്ഥാന് നൽകി, ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണിത്. എന്നാൽ, ഇന്ത്യയിൽ…
ബെലഗാവി : കർണാടകയിൽ ഖുറാൻ കത്തിച്ചെന്നാരോപിച്ച് പ്രതിഷേധം . സാന്റി ബസ്തവാഡ ഗ്രാമത്തിലാണ് മുസ്ലീങ്ങൾ വൻ പ്രതിഷേധ പ്രകടനം നടത്തിയത്. ത്രിവർണ്ണ പതാക പിടിച്ചു, കൈകളിൽ കറുത്ത തുണി കെട്ടി, “ഖുറാൻ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്” എന്നെഴുതിയ പോസ്റ്റർ പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധം . ഖുറാൻ കത്തിച്ച പ്രതികളെ തൂക്കിക്കൊല്ലണമെന്നും സംഘം ആവശ്യപ്പെട്ടു. ബെൽഗാം ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ഇടയ്ക്ക് അക്രമാസക്തമായി . പ്രതിഷേധത്തിൽ പങ്കെടുത്ത ചില അക്രമികൾ പോലീസിന് നേരെ ചെരിപ്പെറിഞ്ഞു. ഖുറാൻ കത്തിച്ചവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് എംഎൽഎ ആസിഫ് സേത്തും മറ്റ് മുസ്ലീം നേതാക്കളും ജില്ലാ മജിസ്ട്രേറ്റിനോട് അഭ്യർത്ഥിച്ചു. “ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുക. സാന്റി ബസ്ത്വാഡയിലെ ഹിന്ദു സമൂഹവും ഒപ്പം നിൽക്കണം . ഏഴ് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൽ എല്ലാവർക്കും വേദനയുണ്ട്. പൂർണ്ണമായ അന്വേഷണം നടത്തണം, “ ആസിഫ് സേത്ത് പറഞ്ഞു.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് ശേഷം, പാക് ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ കേന്ദ്ര സർക്കാർ . ഇതിനായി വിവിധ രാജ്യങ്ങളിലേക്ക് ഒരു സംഘത്തെ അയയ്ക്കാനാണ് പദ്ധതി . പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോധവാന്മാരാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കും. കേന്ദ്ര സർക്കാരിന്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചു. തരൂർ ഉൾപ്പെടെയുള്ള സംഘം യുഎസിലും യുകെയിലും പര്യടനം നടത്തും അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഒരു സഖ്യം കെട്ടിപ്പടുക്കാൻ സർക്കാർ ശ്രമിക്കുന്നു. ഇതിനായി പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ചർച്ചകൾ നടത്തുന്നു. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയക്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായും ഒരു ധാരണയിലെത്തുക എന്നതാണ് സർക്കാരിന്റെ നീക്കം . വിദേശ രാജ്യങ്ങൾ, ആഗോള നേതാക്കൾ, മാധ്യമങ്ങൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിക്കും, ഓപ്പറേഷൻ സിന്ദൂരിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കിടും. ഈ പരിപാടിയുടെ…
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് 13 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു . ഡൽഹിയിലെ ഔചാണ്ടി ഗ്രാമത്തിൽ നിന്നാണ് 13 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സാധുവായ രേഖകളൊന്നുമില്ലാതെ ഇന്ത്യയിൽ താമസിക്കുകയായിരുന്നു ഇവർ . ഇവരിൽ നിന്ന് ബംഗ്ലാദേശി തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തിട്ടുണ്ട്. റഫീഖുൽ (50), റഫീഖുലിന്റെ ഭാര്യ ഖോട്ടേജ ബീഗം (41), എംഡി അൻവർ ഹുസൈൻ (37), എംഡി അമിനുൾ ഇസ്ലാം (28), അൻവർ ഹുസൈന്റെ ഭാര്യ സോറിന ബീഗം (27), അമിനുൾ ഇസ്ലാമിന്റെ ഭാര്യ അഫ്രോസ ഖാത്തൂൺ (25), എംഡി ഖഖോൺ (20), ഹസ്‌ന (19 വയസ്സ്), അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവരാണ് പിടിയിലായത്. ഡൽഹിയിലെ ഔചാണ്ടി ഗ്രാമത്തിൽ ചില ബംഗ്ലാദേശി പൗരന്മാർ വാടകയ്ക്ക് വീട് അന്വേഷിക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതായി ക്രൈംബ്രാഞ്ച് ഡിസിപി ആദിത്യ ഗൗതം വെള്ളിയാഴ്ച പറഞ്ഞു. വിവരം സ്ഥിരീകരിച്ച ശേഷമാണ് പോലീസ് ഇവരെ പിടികൂടിയത് . ചോദ്യം ചെയ്യലിൽ, തങ്ങൾ ബംഗ്ലാദേശിലെ…
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ ലോകത്തിനു മുന്നിൽ തുറന്ന് കാട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യ . ഇതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച പാനലിൽ ഒന്ന് നയിക്കുന്നത് ശശി തരൂരാണ് . കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട എംപിമാരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയതിൽ അഭിമാനമുണ്ടെന്ന് തരൂർ പറഞ്ഞു. “അഞ്ച് പ്രധാന രാജ്യങ്ങളിലെ സമീപകാല സംഭവവികാസങ്ങളിൽ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനായി ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്രസർക്കാർ എന്നോട് ആവശ്യപ്പെട്ടതിൽ എനിക്ക് അഭിമാനം തോന്നുന്നു. രാജ്യതാൽപ്പര്യവും എന്നെ ആവശ്യകതയും ഉണ്ടെങ്കിൽ ഞാൻ പിന്നോട്ട് പോകില്ല,” ശശി തരൂർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ പ്രതിനിധി സംഘം. ഇതോടൊപ്പം, പാകിസ്ഥാന്റെ തെറ്റായ അവകാശവാദങ്ങളും ഇത് തുറന്നുകാട്ടും. ഭീകരവാദത്തിന് താവളമൊരുക്കുന്നില്ലെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്റെ യഥാർത്ഥമുഖമാകും ഇത് വഴി പുറത്ത് വരിക .
തിരുവനന്തപുരം : നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതിയായ സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 സ്മാർട്ട് റോഡുകൾ സ്വന്തം എന്ന് അവകാശപ്പെടുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . . രാജ്യത്തെ 100 സ്മാർട്ട് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ കേന്ദ്ര നഗരവികസന മന്ത്രാലയം തിരഞ്ഞെടുത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിൻറെ പിടിപ്പ് കേട് കൊണ്ട് സ്മാർട്ട് നഗരത്തിന്റെ ഒന്നാംഘട്ട പദ്ധതി പോലും കേന്ദ്രസർക്കാർ നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും തിരുവനന്തപുരം നഗരസഭയ്ക്കും കഴിഞ്ഞില്ല. എന്നാൽ കേന്ദ്രസർക്കാരിൻ്റെ കൃത്യമായ ഇടപടൽ കൊണ്ട് സംസ്ഥാനത്തിൻ്റെ പിടിപ്പുകേടിനെ മറികടന്ന് പദ്ധതികൾ പൂർത്തിയായി. ഇപ്പോൾ അതിൻ്റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ മുഖ്യമന്ത്രിയും മരുമകൻ മുഹമ്മദ് റിയാസും എത്തിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…… അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ?? നരേന്ദ്ര മോദി സർക്കാരിൻ്റെ പദ്ധതിയായ സ്മാർട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്തെ 12 സ്മാർട്ട് റോഡുകൾ സ്വന്തം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
