ബെലഗാവി : കർണാടകയിൽ ഖുറാൻ കത്തിച്ചെന്നാരോപിച്ച് പ്രതിഷേധം . സാന്റി ബസ്തവാഡ ഗ്രാമത്തിലാണ് മുസ്ലീങ്ങൾ വൻ പ്രതിഷേധ പ്രകടനം നടത്തിയത്. ത്രിവർണ്ണ പതാക പിടിച്ചു, കൈകളിൽ കറുത്ത തുണി കെട്ടി, “ഖുറാൻ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്” എന്നെഴുതിയ പോസ്റ്റർ പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധം . ഖുറാൻ കത്തിച്ച പ്രതികളെ തൂക്കിക്കൊല്ലണമെന്നും സംഘം ആവശ്യപ്പെട്ടു.
ബെൽഗാം ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ഇടയ്ക്ക് അക്രമാസക്തമായി . പ്രതിഷേധത്തിൽ പങ്കെടുത്ത ചില അക്രമികൾ പോലീസിന് നേരെ ചെരിപ്പെറിഞ്ഞു. ഖുറാൻ കത്തിച്ചവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് എംഎൽഎ ആസിഫ് സേത്തും മറ്റ് മുസ്ലീം നേതാക്കളും ജില്ലാ മജിസ്ട്രേറ്റിനോട് അഭ്യർത്ഥിച്ചു.
“ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തിയാൽ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുക. സാന്റി ബസ്ത്വാഡയിലെ ഹിന്ദു സമൂഹവും ഒപ്പം നിൽക്കണം . ഏഴ് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൽ എല്ലാവർക്കും വേദനയുണ്ട്. പൂർണ്ണമായ അന്വേഷണം നടത്തണം, “ ആസിഫ് സേത്ത് പറഞ്ഞു.

