ക്ലെയർ: വനിതകൾക്കായി അയർലൻഡിൽ സംഘടിപ്പിക്കുന്ന ആദ്യ ക്രിക്കറ്റ് മത്സരം ജൂണ്‍ ആറിന്. ഇതിനോട് അനുബന്ധിച്ചുള്ള ലേലം അടുത്ത മാസം അഞ്ചിന് നടക്കും. ക്ലെയർ ഹ്യുറിക്കെയ്ൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ലേഡീസ് പ്രീമിയർ ലീഗ് 2026 എന്ന് പേര് നൽകിയിരിക്കുന്ന മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിലാണ് മത്സരങ്ങൾ.
ക്ലെയർ എഡ്യുക്കേഷൻ സെന്ററിൽവച്ചാണ് ലേലം നടക്കുക. ജൂൺ ആറിന് നടക്കുന്ന മത്സരങ്ങൾക്കൊപ്പം ക്ലെയർ ഹ്യുറിക്കെയ്ൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുരുഷ ടീമുകൾ തമ്മിലുള്ള സൗഹൃദമത്സരങ്ങളും നടക്കും. വിജയികൾക്ക് ട്രോഫികളാണ് സമ്മാനമായി നൽകുക.
Discussion about this post

