ബെൽഫാസ്റ്റ്: ഹോളിവുഡ് താരം അർനോൾഡ് ഷ്വാസ്നഗറിന് ബെൽഫാസ്റ്റിലെ സർവ്വകലാശാലയുടെ ഓണററി ബിരുദം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. ബെൽഫാസ്റ്റിലെ അൾസ്റ്റർ സർവ്വകലാശാലയാണ് അദ്ദേഹത്തിന് ഓണററി ബിരുദം നൽകി ആദരിച്ചത്. സിനിമ- രാഷ്ട്രീയ മേഖലയിലെ മികച്ച സംഭാവനകളും, ജീവകാരുണ്യപ്രവർത്തനങ്ങളും പരിഗണിച്ചാണ് അദ്ദേഹത്തിനുള്ള ആദരം.
ഇത്തരം ഒരു ബഹുമതി ലഭിക്കുന്നത് വലിയൊരു അംഗീകാരമാണെന്ന് പരിപാടിയ്ക്കിടെ അദ്ദേഹം പറഞ്ഞു. അൾസ്റ്റർ യൂണിവേഴ്സിറ്റി പ്രധാനപ്പെട്ട ഒരു സർവ്വകലാശാലയാണ്. 1996 ൽ തന്റെ 19ാം വയസ്സിൽ ബെൽഫാസ്റ്റ് സന്ദർശിച്ചിരുന്നു. ബോഡിബിൽഡിംഗ് പ്രദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു താൻ ബെൽഫാസ്റ്റിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

