ലോർഡ് മേയറുടെ അവാർഡുകൾക്കായി ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക് അവസരം . അർഹിക്കുന്ന ആളുകളെയും ഗ്രൂപ്പുകളെയും തിരഞ്ഞെടുക്കാൻ ജനങ്ങൾ സഹായിക്കണമെന്ന് ലോർഡ് മേയർ അറിയിച്ചു.
പൊതുസേവനം നടത്തുന്ന നഗരത്തിലുടനീളമുള്ള ആളുകളെയും സംഘടനകളെയുമാണ് ലോർഡ് മേയറുടെ അവാർഡിലൂടെ ആദരിച്ചുവരുന്നത്. കഴിഞ്ഞ വർഷം, മാൻഷൻ ഹൗസിൽ നടന്ന ചടങ്ങിൽ അവാർഡുകൾ ലഭിച്ചവരിൽ ബ്രെൻഡൻ ഗ്ലീസണും ജോണി സെക്സ്റ്റണും ഉൾപ്പെടുന്നു.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 17 ന് വൈകുന്നേരം 5 മണി.
Discussion about this post

