ബെയ്ജിംഗ് : വരും നാളുകളിൽ ചൈനയുടെ ജിഡിപി വളർച്ച കുറയുമെന്ന് യുഎൻ റിപ്പോർട്ട് . ഐക്യരാഷ്ട്രസഭ പുറത്തുവിട്ട 2025 ലെ ആഗോള സാമ്പത്തിക വളർച്ചാ കണക്കുകളിലാണ് ചൈനയുടെ ജിഡിപി വളർച്ച 4.6 ശതമാനമായി കുറയുമെന്ന് പറയുന്നത് .
ആദ്യ പാദത്തിൽ വളർച്ച ഉണ്ടായിരുന്നിട്ടും, താരിഫ് യുദ്ധം കാരണം 2025 ൽ ചൈന നിർമ്മാണ മേഖലയിൽ തിരിച്ചടി നേരിടാൻ പോകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു . ഈ വർഷം (2025) ചൈനയിൽ തൊഴിലില്ലായ്മ വർദ്ധിക്കുമെന്നും അമേരിക്കൻ താരിഫ് വർദ്ധനവ് മൂലം കയറ്റുമതി മേഖലയിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു
ബ്രസീൽ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളിലും ഇടിവ് കാണുന്നുണ്ടെന്നും, ഉൽപ്പന്നങ്ങളുടെ വിലയിടിവും നിക്ഷേപത്തിലെ കുറവും അവരുടെ സാധ്യതകളെ ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുമായുള്ള യുദ്ധത്തിൽ ചൈന പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിരുന്നു. ചൈന തങ്ങളുടെ ജെ-10 യുദ്ധവിമാനങ്ങളും പിഎൽ-15 മിസൈലുകളും പാകിസ്ഥാന് നൽകി, ഇപ്പോൾ ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന കാര്യമാണിത്. എന്നാൽ, ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾക്ക് മുന്നിൽ, ചൈനയുടെ ഈ ആയുധങ്ങൾ പപ്പടം പോലെ തകർന്നു . ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് മറുപടി നൽകാൻ പാകിസ്ഥാന്റെയോ, ചൈനയുടെയോ, തുർക്കിയുടെയോ ആയുധങ്ങൾക്ക് കഴിയില്ല എന്ന് ലോകത്തിന് തന്നെ ബോധ്യപ്പെട്ടു.

