വയനാട്: ബോബി ചെമ്മണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ വൻ തീപിടുത്തം . ബോചെ തൗസൻഡ് ഏക്കറിലെ തേയില ഫാക്ടറിയുടെ പിന്നിലെ കള്ളുഷാപ്പിൽ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് ചോർച്ച മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തുനിന്ന് ആളുകളെ ഉടൻ ഒഴിപ്പിച്ചതിനാൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടുത്തത്തിൽ ഓലമേഞ്ഞ മേൽക്കൂരകൾ പൂർണ്ണമായും കത്തി നശിച്ചു. കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തമുണ്ടായപ്പോൾ സ്ഥലത്ത് നിരവധി വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി.
Discussion about this post

