ഡബ്ലിൻ: ഡബ്ലിനിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ. കൗണ്ടിയുടെ തെക്കൻമേഖലയിൽ നടത്തിയ പരിശോധനയിൽ കള്ളപ്പണം പിടികൂടിയ സംഭവത്തിലാണ് അറസ്റ്റ്. അറസ്റ്റിലായ സ്ത്രീയ്ക്ക് 20 വയസ്സോളം പ്രായം വരുമെന്ന് പോലീസ് അറിയിച്ചു.
വ്യാജ യൂറോപ്യൻ പാസ്പോർട്ടുകൾ ഉപയോഗിച്ച് 1,60,000 ൽ കൂടുതൽ തുക വെളുപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം. സ്ത്രീയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

