റോസ്കോമൺ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് അമ്മ മാർട്ടിന, സഹോദരി എമ്മി ബ്രൂക്ക് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോടതിയലക്ഷ്യക്കേസിലാണ് നടപടി.
റോസ്കോമണിൽ നിന്നാണ് ഉച്ചയ്ക്ക് ശേഷം ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞ മാസം എനോക്ക് ബർക്കിന്റെ കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ ഉണ്ടായിരുന്ന അമ്മയും സഹോദരിയും നിയമ നടപടികൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ പിന്തുടർന്നാണ് അറസ്റ്റ്.
Discussion about this post

