കൊച്ചി: പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത മയക്കുമരുന്ന് കേസിലെ പ്രതി കുട്ടികളെ പീഡിപ്പിച്ച കേസിലും പ്രതി . ഇയാളുടെ ഫോണിൽ നിന്ന് പീഡന ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.വെങ്ങോല പഞ്ചായത്തിലെ തണ്ടേക്കാട് സ്വദേശിയായ 33 വയസ്സുള്ള യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് . ഇതിന്റെ ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത് . അഞ്ച് വയസ്സുള്ള പെൺകുട്ടി ഇയാളുടെ ബന്ധുവാണെന്നും തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച മയക്കുമരുന്ന് വിരുദ്ധ നീക്കത്തിനിടെ യുവാവിനെ കഞ്ചാവുമായി പിടികൂടിയത്. നിയമപരമായി വളരെ കുറച്ച് കഞ്ചാവ് മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ കേസിൽ ജാമ്യത്തിന് അർഹനായിരുന്നു. എന്നാൽ, പോക്സോ കേസിൽ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
“എൻഡിപിഎസ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി അയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഞങ്ങൾ കുറ്റകൃത്യം കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചതായി അയാൾ ആദ്യം നിഷേധിച്ചു, പക്ഷേ ദൃശ്യങ്ങൾ കാണിച്ചപ്പോൾ സമ്മതിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി ഞങ്ങൾ അയാളെ കസ്റ്റഡിയിൽ വാങ്ങും,” പോലീസ് പറഞ്ഞു

