Author: Anu Nair

വിവാഹത്തലേന്ന് മോഹൻലാലിന്റെ മാതാപിതാക്കൾ നൽകിയ സമ്മാനത്തെ കുറിച്ച് വാചാലനായി നടനും , കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അടുത്തിടെ പുറത്ത് വന്ന പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞ ഇക്കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു . പേളി മാണിയുമായുള്ള പോഡ്‌കാസ്റ്റിൽ, ജീവിതത്തിൽ ഇതുവരെ ലഭിച്ച ഏറ്റവും പ്രിയപ്പെട്ട സമ്മാനത്തെക്കുറിച്ചായിരുന്നു ചോദ്യം. ഉത്തരത്തെക്കുറിച്ച് സുരേഷ് ഗോപിക്ക് യാതൊരു സംശയവുമില്ലായിരുന്നു . “എന്റെ വിവാഹത്തിന് തലേദിവസം, മോഹൻലാലിന്റെ അച്ഛനും അമ്മയും ഒരു പൊതിയുമായി എന്റെ വീട്ടിൽ വന്നു. തുറന്നപ്പോൾ തേക്ക് മരം കൊണ്ട് നിർമ്മിച്ച ഒരു ഗണപതി വിഗ്രഹം . ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോൾ, പൂജാമുറിയിലെ പ്രധാന വിഗ്രഹമായി ഞാൻ അത് സ്ഥാപിച്ചു. എങ്കിലും, ഒരു ജ്യോതിഷി നിർദ്ദേശിച്ചത് വിഗ്രഹത്തിന് മുന്നിൽ വിളക്ക് കത്തിക്കരുതെന്നാണ്. അതിനാൽ ഞാൻ അത് പൂജാമുറിയിൽ നിന്ന് മാറ്റി. ആ വിഗ്രഹം ഇപ്പോഴും എന്റെ ഡൈനിംഗ് ഹാളിൽ ഉണ്ട്. ഞാൻ മുറിയിലൂടെ കടന്നുപോയി വിഗ്രഹം കാണുമ്പോഴെല്ലാം, മോഹൻലാലിന്റെ അച്ഛൻ എനിക്ക്…

Read More

ടെഹ്‌റാൻ: ഇറാനിയൻ മണ്ണിൽ യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി . പാശ്ചാത്യ രാഷ്ട്രങ്ങൾക്കും സയണിസ്റ്റ് രാഷ്ട്രത്തിനും ഗുരുതരമായ ഭീഷണിയാണ് ഖമേനി മുഴക്കിയിരിക്കുന്നത് . മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടിക്ക് അമേരിക്ക സാക്ഷ്യം വഹിക്കുമെന്ന് ഖമേനിയുടെ പ്രതിനിധി ഹൊസൈൻ ശരീഅത്ത് മദാരി പറഞ്ഞു. ആദ്യപടിയായി, ബഹ്‌റൈനിൽ യുഎസ് നാവികസേനയ്‌ക്കെതിരെ മിസൈൽ ആക്രമണം ആരംഭിക്കും. അമേരിക്കൻ, ബ്രിട്ടീഷ്, ജർമ്മൻ, ഫ്രഞ്ച് കപ്പലുകൾ ഹോർമുസ് വഴി കടന്നുപോകില്ലെന്നും ശരീഅത്ത് മദാരി പ്രഖ്യാപിച്ചു കനത്ത നാശനഷ്ടങ്ങൾ വരുത്തിയെന്ന് യുഎസ് അവകാശപ്പെട്ടിട്ടും ഫോർഡോ സമ്പുഷ്ടീകരണ പ്ലാന്റ് സുരക്ഷിതമാണെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഭീഷണികളെ അവഗണിച്ച് ഇറാന്റെ ആണവോർജ്ജ സംഘടന തങ്ങളുടെ ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. ശത്രുക്കളുടെ ആക്രമണങ്ങൾക്ക് മുന്നിൽ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ ഇറാന്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഉദ്ദേശിക്കുന്നില്ല. ധീരരായ രക്തസാക്ഷികളുടെ രക്തത്തിൽ നിന്നാണ് ആണവ പദ്ധതി നിർമ്മിച്ചത്. അതിൽ ഉറച്ചുനിൽക്കുമെന്ന് സംഘടന അറിയിച്ചു. അതേസമയം,…

Read More

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് .തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത് . വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട് . ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Read More

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയം . 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ സീറ്റ് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം. സ്ഥാനാർത്ഥി എം. സ്വരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്ന് കോൺഗ്രസ് നേതാവ് കെ. ബാബുവിനോട് സ്വരാജ് നേരത്തെ പരാജയപ്പെട്ടിരുന്നു. ആദ്യ എട്ട് റൗണ്ടുകളിലും ഷൗക്കത്ത് മുന്നിലായിരുന്നു. അതേസമയം, യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ കടന്നുകയറി. വോട്ടെണ്ണലിന്റെ ഒമ്പത് റൗണ്ടുകൾ കൂടി ബാക്കിയുണ്ട്. ഒൻപതാം റൗണ്ടിൽ മാത്രമാണ് സ്വരാജ് ലീഡ് നേടിയത്, 207 വോട്ടുകളുടെ നേരിയ മുൻതൂക്കമാണ് ഉണ്ടായത്. അതേസമയം നിലമ്പൂരിലേത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്ന് ആര്യാടൻ ഷൗക്കത്ത്. 9 വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണിത്. പിണറായി സർക്കാരിനെതിരായ ജനരോഷം നിലമ്പൂർ ഏറ്റെടുത്തു. സർക്കാരിനെതിരായ പ്രതിഷേധവും പ്രതികരണവുമാണ് ഈ…

Read More

ടെഹ്റാൻ : രണ്ട് ദിവസം മുൻപാണ് നോബൽ സമ്മാനത്തിന് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് പാകിസ്ഥാൻ ശുപാർശ ചെയ്തത് . 24 മണിക്കൂർ കഴിയും മുൻപ് തന്നെ ട്രമ്പിന്റെ നിർദേശപ്രകാരം ഇറാനിൽ യുഎസ് സൈന്യം ആക്രമണവും നടത്തി . അതുകൊണ്ട് തന്നെ നോബലിന് ട്രമ്പിന്റെ പേര് ശുപാർശ ചെയ്തത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനിലെ ഉന്നത മതനേതാക്കൾ. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടെ നടത്തിയ ഡൊണാൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് ഈ അഭിമാനകരമായ അവാർഡിന് ശുപാർശ ചെയ്യുമെന്നയിരുന്നു പാക് സർക്കാർ പ്രഖ്യാപിച്ചത്. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഒപ്പിട്ട ശുപാർശ കത്ത് നോർവേയിലെ സമാധാന നോബൽ സമ്മാന സമിതിക്ക് അയച്ചിട്ടുമുണ്ട് . എന്നാൽ ഇറാനിലെ ഫോർഡോ, ഇസ്ഫഹാൻ, നതാൻസ് ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതിന് ശേഷം ഈ തീരുമാനത്തെക്കുറിച്ച് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ചില പ്രമുഖ രാഷ്ട്രീയക്കാർ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം .…

Read More

നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം സ്വരാജ് . ‘ ഞങ്ങളെ എതിർക്കുന്നവർ പ്രചാരണത്തിലെ പല ഘട്ടങ്ങളിലും വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പിടികൊടുത്തില്ല . വികസന കാര്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത് . എന്നാൽ അത് ജനങ്ങൾ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംശയമുണ്ടെന്നും ‘ സ്വരാജ് പറഞ്ഞു. പല തരത്തിലുള്ള വിലയിരുത്തലുകൾ വരും . ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല . സർക്കാരിന്റെ പ്രവർത്തനഫലമായി നാട്ടിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യും . ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ജനങ്ങളെ ബോധ്യപ്പെടുത്തും.ഞങ്ങൾ‌ ഉയർത്തിപിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്നും സ്വരാജ് പറഞ്ഞു. അൻവർ പിടിച്ച് വോട്ടുകളെ കുറിച്ച് പിന്നീട് വിശദമായി ചർച്ച ചെയ്യാം . നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല . അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത് . എല്ലായിടത്തും പ്രതീക്ഷയ്ക്ക്…

Read More

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ജൂലൈയിൽ സർവീസ് ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ . ഇന്ത്യയിലെ ട്രെയിൻ യാത്രാ സങ്കൽപ്പത്തെ മാറ്റിമറിക്കുന്ന സവിശേഷതകൾ ഉള്ളതാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ . ഇതിന്റെ ആദ്യ സർവീസ് ജൂലൈ അവസാനത്തോടെ ആരംഭിക്കാൻ സാധ്യതയുണ്ട്. പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ വൃത്തങ്ങൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എങ്കിലും, ആദ്യ റൂട്ട്, ടിക്കറ്റ് നിരക്കുകൾ, സമയം എന്നിവ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ല. 2025–2026 സാമ്പത്തിക വർഷാവസാനത്തോടെ 30 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഈ ട്രെയിനുകളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ ബിഇഎംഎൽ ഇതിനകം പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിച്ചുകഴിഞ്ഞു. അതേസമയം, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) മറ്റ് പത്ത് ട്രെയിനുകളുടെ ഉത്പാദനം പുരോഗമിക്കുന്നുമുണ്ട്. പുറത്തിറങ്ങിക്കഴിഞ്ഞാൽ, വന്ദേ ഭാരതിന്റെ സ്ലീപ്പർ പതിപ്പ് ഇന്ത്യയിലെ…

Read More

ടെഹ്റാൻ : ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ , ആഗോള എണ്ണ ഗതാഗത കേന്ദ്രമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ഇറാൻ . ഇതുമായി ബന്ധപ്പെട്ട പ്രമേയം ഞായറാഴ്ച ഇറാൻ പാർലമെന്റ് അംഗീകരിക്കുകയും ചെയ്തു . തുടർനടപടികൾ തീരുമാനിക്കുക ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ്. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു, പക്ഷേ ഒരിക്കലും അത് ചെയ്തിട്ടില്ല. എന്നാൽ പുതിയ നീക്കം ഇന്ത്യയെ അധികം ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ . ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ അതിനു ബദലായി റഷ്യ മുതൽ അമേരിക്ക, ബ്രസീൽ വരെയുള്ള സ്രോതസ്സുകൾ ലഭ്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി മിഡിൽ ഈസ്റ്റിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങളുടെ വിതരണങ്ങൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്, നമ്മുടെ വിതരണത്തിന്റെ വലിയൊരു ഭാഗം ഇപ്പോൾ ഹോർമുസ്…

Read More

ഇസ്ലാമാബാദ് ; പാകിസ്ഥാനിലെ ഏഴ് വ്യത്യസ്ത ജില്ലകളിൽ നിന്ന് എടുത്ത പരിസ്ഥിതി സാമ്പിളുകളിൽ വൈൽഡ് പോളിയോവൈറസ് ടൈപ്പ് 1 (WPV1) സ്ഥിരീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നൽകിയ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത് . ഇത് പാകിസ്ഥാനിൽ പോളിയോ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. ആരോഗ്യ സംഘടനകളും ആശങ്കയിലാണ്. ഇസ്ലാമാബാദിലെ എൻഐഎച്ചിന്റെ പോളിയോ നിർമ്മാർജ്ജനത്തിനായുള്ള റീജിയണൽ ലബോറട്ടറി നൽകിയ വിവരങ്ങൾ അനുസരിച്ച്, പാകിസ്ഥാന്റെ നിലവിലുള്ള പരിസ്ഥിതി നിരീക്ഷണ പരിപാടിയുടെ ഭാഗമായി 2025 മെയ് 8 നും മെയ് 23 നും ഇടയിൽ സാമ്പിളുകൾ ശേഖരിച്ചു. റിപ്പോർട്ട് അനുസരിച്ച്, തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദർ, ക്വറ്റ, കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി, വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൗത്ത് വസീരിസ്ഥാൻ അപ്പർ, സൗത്ത് വസീരിസ്ഥാൻ ലോവർ, തെക്കൻ സിന്ധ് പ്രവിശ്യയിലെ ലാർക്കാന, മിർപൂർ ഖാസ് എന്നിവിടങ്ങളിൽ നിന്ന് എടുത്തത് മലിനജലമാണ് . ഈ സാമ്പിളുകളിൽ WPV1 കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം അടുത്തിടെ…

Read More

ഇറാൻ- ഇസ്രായേൽ സംഘർഷം സംബന്ധിച്ച് ഒ.ഐ.സി പ്രത്യേക നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകാൻ ശുപാർശ ചെയ്ത രാജ്യമായ പാകിസ്ഥാനും അതിൽ ഖേദിക്കുന്നുണ്ടെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. ഇറാന് നേരെ യുഎസ് നടത്തിയ ആക്രമണത്തെയും മെഹബൂബ മുഫ്തി അപലപിച്ചു. ‘ ഇറാനെ ആക്രമിച്ചുകൊണ്ട് ട്രംപ് സംഘർഷം കൂടുതൽ വഷളാക്കി. ഇത് മേഖലയിൽ പുതിയൊരു അക്രമ തരംഗത്തിലേക്ക് നയിച്ചു . . അമേരിക്കയുടെ ഈ ആക്രമണം ലോകത്തെ ആഗോള സംഘർഷത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര കാര്യങ്ങളിൽ ചരിത്രപരവും തത്വാധിഷ്ഠിതവുമായ പങ്ക് വഹിക്കുന്ന രാജ്യമായി വളരെക്കാലമായി കാണുന്ന ഇന്ത്യ, നിശബ്ദത പാലിക്കുക മാത്രമല്ല, ആക്രമണകാരിക്കൊപ്പം നിൽക്കുകയും ചെയ്യുന്നതായി തോന്നുന്നു . ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയതിലൂടെ പാകിസ്ഥാൻ തെറ്റ് ചെയ്തുവെന്ന് കരുതുന്നുണ്ടാകുമെന്നും‘ മെഹബൂബ മുഫ്തി പറയുന്നു.

Read More