ഡബ്ലിൻ: അയർലൻഡിന്റെ ഭവന പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വീടുകൾ നിർമ്മിക്കാൻ ഫിൻഗൽ കൗണ്ടി കൗൺസിൽ. അടുത്ത മൂന്ന് വർഷത്തിനുള്ള 5000 വീടുകൾ പൂർത്തീകരിക്കുമെന്നാണ് കൗൺസിൽ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള പുതിയ ഡെവലപ്മെന്റ് പ്ലാൻ ഔദ്യോഗികമായി അംഗീകരിച്ചു.
കൂടുതൽ വീടുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വീടുകൾ നിർമ്മിക്കാനുള്ള തീരുമാനം കൗൺസിൽ കൈക്കൊണ്ടത്. ഇതോടെ അയർലൻഡിന്റെ ഭവന ലക്ഷ്യം 35,000 ൽ നിന്നും 40,000 ആയി ഉയരും.
Discussion about this post

