Author: Anu Nair

വാഷിംഗ്ടൺ : അമേരിക്ക ഇറാനെ ആക്രമിച്ചത് ഹൂതി വിമതരുടെ ഭീഷണുകൾ അവഗണിച്ച് . ഇസ്രായേലിനെ പിന്തുണക്കാൻ അമേരിക്ക ശ്രമിച്ചാൽ, ചെങ്കടലിൽ അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നായിരുന്നു ഇന്നലെ യെമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ് . അതിനു പിന്നാലെ ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ നേരിട്ട് പങ്ക് ചേർന്ന് ഇറാൻ ആണവകേന്ദ്രങ്ങൾ ആക്രമിക്കുകയായിരുന്നു യുഎസ്. പരസ്പരം ആക്രമിക്കില്ലെന്ന് മെയ് മാസത്തിൽ, യുഎസും ഹൂത്തി വിമതരും തമ്മിൽ ഒരു അനൗപചാരിക കരാറിൽ എത്തിയിരുന്നു .അതിനു പിന്നാലെയാണ് ഹൂതി വിമതർ പുതിയ ഭീഷണി മുഴക്കിയത് . 2023 ഒക്ടോബറിൽ, ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതിനു പിന്നാ;ർ ഇസ്രായേൽ സൈന്യം ഗാസയിൽ സൈനിക നടപടി ആരംഭിച്ചപ്പോൾ, ഹൂത്തി വിമതർ ചെങ്കടലിൽ ഇസ്രായേലിന്റെ കപ്പലുകൾ ആക്രമിച്ചിരുന്നു . അതേസമയം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വളരെ രൂക്ഷമായിരിക്കുകയാണിപ്പോൾ . ഇറാന്റെ ആണവ നിലയം ആക്രമിച്ചതായും ഇസ്രായേൽ അവകാശപ്പെട്ടു. ഇറാനിലെ ഒരു മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടു. ഖുദ്‌സ് ഫോഴ്‌സിന്റെ പലസ്തീൻ കോർപ്‌സിന്റെ തലവൻ…

Read More

സുരേഷ് ഗോപി ചിത്രം ജാനകി v/s ദ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)യ്ക്ക് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ് . ചിത്രം ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെയാണ് അനുമതി നിഷേധിച്ചത്. സംവിധായകന്‍ പ്രവീണ്‍ നാരായണനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമ 27ന് തിയറ്ററുകളില്‍ എത്തില്ലെന്ന് അദ്ദേഹം അറിയിച്ചു. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റ പേരാണെന്നും ആ പേര് മാറ്റണമെന്നുമാണ് സെൻസർ ബോർഡിന്‍റെ നിർദേശം. കേന്ദ്ര മന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രമാണിത്. എന്നാൽ സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, അനുപമ പരമേശ്വരൻ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കോസ്‌മോസ് എന്‍റർടൈൻമെന്‍റ്സ്, കാർത്തിക് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ സംവിധായകൻ പ്രവീണ്‍ നാരായണന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് ചിത്രത്തിന്‍റെ സൗണ്ട് ട്രാക്ക്…

Read More

തിരുവനന്തപുരം: 33 കാരിയുടെ മരണത്തിൽ സഹോദരൻ അടക്കം രണ്ട് പേർ പിടിയിൽ. പോത്തൻകോട് സ്വദേശിയായ ഷെഫീനയാണ് മരിച്ചത്. അവരുടെ സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 14 ന് കട്ടിലിനടിയിൽ കിടക്കുന്ന നിലയിലാണ് ഷെഫീനയുടെ മൃതദേഹം കണ്ടെത്തിയത് . ഷെഫീന ചികിത്സയുടെ ഭാഗമായാണ് താൽക്കാലിക താമസത്തിനായി മണ്ണന്തലയിലെ അപ്പാർട്ട്മെന്റിൽ എത്തിയത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്. സംഭവ സമയത്ത്, ഷംസാദും സുഹൃത്ത് ചെമ്പഴന്തി നിവാസിയായ വിശാഖും അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെഫീനയുടെ ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വിശദമായ അന്വേഷണം നടന്നുവരികയാണ്.

Read More

കൊച്ചി : ശശി തരൂരിനു മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . ലക്ഷ്മണരേഖ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതരാകുമെന്നാണ് കെ.സി. വേണുഗോപാലിന്റെ താക്കീത്. ‘ കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ ശശി തരൂരിന്റെ വിദേശ യാത്ര അഭിനന്ദനാർഹമാണ്. ഉണ്ട് കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്, ആർക്കും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നിരുന്നാലും, ലക്ഷ്മണരേഖ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി നിർബന്ധിതരാകും”- കെ.സി. വേണുഗോപാൽ പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണത്തെക്കുറിച്ചും വേണുഗോപാൽ പരാമർശിച്ചു. “എല്ലാവർക്കും ക്ഷേമ പെൻഷന് അവകാശമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് കുടിശ്ശിക നൽകുന്ന രീതിയെ ഞാൻ വിമർശിച്ചു. അതിനെക്കുറിച്ച് ഇത്ര ബഹളം വയ്ക്കുന്നത് എന്തിനാണ്? തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ ക്ഷേമ പെൻഷൻ പേയ്‌മെന്റുകൾ പ്രഖ്യാപിച്ചു, ഇതുവരെ അത് ചെയ്തിട്ടില്ല. നിലമ്പൂരിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് ഈ പ്രഖ്യാപനം നടത്തിയത്. ക്ഷേമനിധി ബോർഡ് കഴിഞ്ഞ ദിവസം പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണത്. ഇക്കാര്യത്തിൽ ഇടപെട്ട് പരാതി നൽകാൻ തിരഞ്ഞെടുപ്പ്…

Read More

ടെഹ്‌റാൻ: ഇസ്രായേലുമായുള്ള സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ഭൂകമ്പം . വെള്ളിയാഴ്ച രാത്രി 9 മണിയോടെ ഉണ്ടായ ഭൂകമ്പം 5.1 തീവ്രത രേഖപ്പെടുത്തി. വടക്കൻ ഇറാനിലെ സെംനൽ മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. ആളപായമൊന്നും ഉണ്ടായില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റർ താഴ്ചയിലായിരുന്നു.അതേസമയം, ഇറാൻ ആണവ പരീക്ഷണങ്ങൾ ആരംഭിച്ചതായും ഭൂകമ്പം ഇതിന്റെ ഫലമാണെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട് എന്നാൽ, യുഎസ് ജിയോളജിക്കൽ സർവേ അത്തരം ഊഹാപോഹങ്ങൾ നിരാകരിച്ചു. ഭൂകമ്പത്തിൽ ഇതുവരെ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് റിപ്പോർട്ട്. ഇറാനിയൻ ദേശീയ വാർത്താ ഏജൻസിയായ IRNA ആണ് ഇത് റിപ്പോർട്ട് ചെയ്തത്. അറേബ്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന ആൽപൈൻ-ഹിമാലയൻ ഭൂകമ്പ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇറാൻ, ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. ഇറാനിൽ സാധാരണയായി ഒരു വർഷം 2,100 ഭൂകമ്പങ്ങൾ വരെ അനുഭവപ്പെടാറുണ്ട്, അതിൽ 15 മുതൽ 16 വരെ 5.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ളവയാണ്. 2006 നും 2015 നും…

Read More

ടെഹ്‌റാൻ ; ഇറാന്റെ ഇസ്ഫഹാൻ ആണവ നിലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം . സംഭവത്തിന്റെ വീഡിയോ ഐഡിഎഫ് പുറത്ത് വിട്ടു.മധ്യ ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ ആക്രമണം . ഇസ്രായേലി ആക്രമണങ്ങൾ കാരണം ഇറാന്റെ സെൻട്രിഫ്യൂജ് ഉൽ‌പാദന ശേഷിക്ക് ഗുരുതരമായ തിരിച്ചടി നേരിട്ടതായാണ് റിപ്പോർട്ട്. ഇസ്ഫഹാൻ ആണവ നിലയത്തെ ലക്ഷ്യമിട്ട് എത്തിയതിൽ ഏകദേശം 50 യുദ്ധവിമാനങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ, അപകടകരമായ ഒരു വസ്തുവും ആണവ കേന്ദ്രത്തിൽ നിന്ന് ചോർന്നിട്ടില്ലെന്നാണ് ഇറാനിയൻ മാധ്യമമായ ഫാർസ് ന്യൂസിന്റെ റിപ്പോർട്ട് . യുറേനിയം സൗകര്യങ്ങളും ആണവ ഇന്ധന നിർമ്മാണ പ്ലാന്റുകളും ഉൾപ്പെടെ ഇറാന്റെ ആണവ പദ്ധതിയിൽ ഇസ്ഫഹാൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമീപ ദിവസങ്ങളിൽ ചില സെൻട്രിഫ്യൂജ് ഉൽ‌പാദന കേന്ദ്രങ്ങൾ ഉൾപ്പെടെ ചില ലക്ഷ്യങ്ങൾ കൂടി നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഐഡിഎഫ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. “ഞങ്ങളുടെ പ്രവർത്തനത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ ഇസ്ഫഹാനെ ലക്ഷ്യമിട്ടു, രാത്രി മുഴുവൻ ഞങ്ങൾ അവിടെ…

Read More

കൊച്ചി : ഇറാനിൽ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി . ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.ഇറാനെതിരായ യുഎസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നുവെന്നും യുദ്ധ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും എം.എ.ബേബി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തെ ഞങ്ങൾ അസന്ദിഗ്ധമായി അപലപിക്കുന്നു – അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു. അന്ന് വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനെക്കുറിച്ചുള്ള നുണകളും ഇപ്പോൾ ആണവായുധങ്ങളും ആണെന്ന വ്യത്യാസം മാത്രം. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ആയിരിക്കും – ഇന്ത്യയ്ക്കുൾപ്പെടെ. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന്…

Read More

ടെഹ്റാൻ : ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയ അക്രമണം വിജയകരമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ബി-2 ബോംബറുകൾ ഉപയോഗിച്ചാണ് ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചത് .പുലർച്ചെ 2:30 ഓടെയാണ് ഇറാനിലെ ഫോർഡോയിലും നതാൻസിലും യുഎസ് ബോംബിട്ടത് . “ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവയുൾപ്പെടെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായി ആക്രമണം പൂർത്തിയാക്കി.” എന്നാണ് ട്രമ്പ് ആക്രമണത്തെ കുറിച്ച് പറഞ്ഞത് . ഇപ്പോൾ സമാധാനത്തിനുള്ള സമയമാണ്. ഇറാന്റെ വ്യോമാതിർത്തിയിൽ നിന്ന് എല്ലാ വിമാനങ്ങളും ഇപ്പോൾ പുറത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക സൈറ്റായ ഫോർഡോയിൽ മുഴുവൻ ബോംബുകളും വർഷിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. ഇപ്പോൾ എല്ലാ വിമാനങ്ങളും നാട്ടിലേക്ക് മടങ്ങുകയാണ്. ലോകത്ത് മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കൻ പ്രസിഡന്റിന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കൽ “സാധാരണയായ പൊള്ളത്തരം” മാത്രമാണെന്ന് ഇറാൻ അധികൃതർ പറഞ്ഞു. ബോംബാക്രമണത്തിലൂടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആണവ വ്യവസായം…

Read More

മുംബൈ ; നടൻ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ വനം വകുപ്പും ബിഎംസി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തി . തീരദേശ നിയന്ത്രണ മേഖല നിയമങ്ങൾ ലംഘിച്ച് ഷാരൂഖ് ഖാൻ തന്റെ വീട് പുതുക്കിപ്പണിയുന്നുവെന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് പരിശോധന . ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഷാരൂഖ് ഖാന്റെ വീട് മന്നത്ത്. മുംബൈയിലെ ഏറ്റവും വിലകൂടിയ വീടുകളിൽ ഒന്നാണ് മന്നത്ത്. ആരാധകരും വിനോദസഞ്ചാരികളും എപ്പോഴും മന്നത്തിന്റെ വീടിന് മുന്നിൽ ഉണ്ടാകും. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാരൂഖ് ഖാൻ ഈ വീട്ടിൽ ഇല്ലായിരുന്നു. വീട് പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. ഷാരൂഖ് ഖാനും ഗൗരി ഖാനും മന്നത്തിന്റെ വീടിന്റെ ലേഔട്ട് മാറ്റാൻ തീരുമാനിച്ചിരുന്നു. കുറച്ച് മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരികയായിരുന്നു. എന്നാൽ ഇതൊക്കെ നിയമം ലംഘിച്ചാണ് നടത്തുന്നതെന്നാണ് പരാതി. പരാതി ലഭിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്താൻ തീരുമാനിച്ചു. ഇക്കാരണത്താൽ, പരിശോധനയ്ക്കിടെ മാർഗനിർദേശത്തിനായി അവർ ബിഎംസി…

Read More

ന്യൂഡൽഹി : 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പാകിസ്ഥാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്ത് പാകിസ്ഥാൻ . അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷം നയതന്ത്ര നീക്കങ്ങളിലൂടെയാണ് ട്രമ്പ് അവസാനിപ്പിച്ചതെന്ന് പാകിസ്ഥാൻ പറഞ്ഞിരുന്നു . നൽകിയതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു . അതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പേര് നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ അത്താഴവിരുന്ന് നൽകിയതിന് ശേഷമാണ് നാമനിർദ്ദേശ പ്രഖ്യാപനം വന്നത്. ട്രംപും മുനീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ട്രംപിന്റെ നൊബേൽ നോമിനേഷനെ മുനീർ ഇതിനകം പിന്തുണച്ചിരുന്നു. കുറച്ചു കാലം മുമ്പ്, മുൻ യുഎസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ മൈക്കൽ റൂബിൻ ഡൊണാൾഡ് ട്രംപിന്റെ നോബൽ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചിരുന്നു . ‘ഡൊണാൾഡ് ട്രംപിന് ചരിത്രം മനസ്സിലാകുന്നില്ല. നോബലിനോടുള്ള അത്യാഗ്രഹത്തിൽ, അദ്ദേഹം അമേരിക്കൻ സുരക്ഷയെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കുന്നു.’ – വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ…

Read More