ഡബ്ലിൻ: കാട്ടുതീയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് കോയിൽറ്റെ. മുൻ വർഷങ്ങളിൽ കാട്ടുതീ കനത്തനാശം വിതച്ച പശ്ചാത്തലത്തിലാണ് നിർദ്ദേശം. തുടർച്ചയായുണ്ടാകുന്ന രൂക്ഷമായ കാട്ടു തീ ആവാസവ്യവസ്ഥയെ തന്നെ ദോഷമായി ബാധിച്ചിട്ടുണ്ടെന്നും കോയിൽറ്റെ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോയിൽറ്റെയിലെ കൃഷിയിടങ്ങളിൽ 300 ലധികം തീപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്ന് നല്ലൊരുശതമാനത്തിലധികം ഭൂമി കത്തിനശിച്ചിട്ടുള്ളത്. ഏപ്രിൽ മാസത്തിലെ കാറ്റിൽ ഉണങ്ങി നിൽക്കുന്ന മരങ്ങളും ചെടികളുമെല്ലാം വീഴാറുണ്ട്. കുന്നിൻ ചെരുവുകളിലും മറ്റും പുല്ലും ഉണങ്ങിവരണ്ടിരിക്കും. ഇതെല്ലാമാണ് തീപിടിത്ത സാധ്യത വർധിപ്പിക്കുന്നത്.
Discussion about this post

