- അസാധാരണമായ ആചാരങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഈസ്റ്റർ
- എത്രയും പെട്ടെന്ന് അവസാനിക്കുന്നുവോ അത്രയും നല്ലത്; ഇനിയും താങ്ങാനുള്ള ശേഷി ലോകത്തിനില്ല
- മൂന്ന് വർഷത്തിനുള്ളിൽ 5000 വീടുകൾ; പുതിയ ഭവന ലക്ഷ്യവുമായി ഫിൻഗൽ കൗണ്ടി കൗൺസിൽ
- തൊഴിലന്വേഷകർക്ക് ആശ്വാസം; അയർലൻഡിൽ സൗജന്യ ജോബ്സ് എക്സ്പോ
- മിഡ്ലാൻഡ്സ് ജയിലിലെ അന്തേവാസിയുടെ മരണം; അന്വേഷണം ആരംഭിച്ചു
- കാട്ടു തീ സാധ്യത; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
- പുതുതായി 400 ഓളം തൊഴിലവസരങ്ങൾ; പ്രഖ്യാപനവുമായി മന്ന
- യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു
Author: Anu Nair
അഹമ്മദാബാദ് : പ്രണയപ്പകയിൽ യുവാവിനെ കുടുക്കാൻ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച യുവതി അറസ്റ്റിൽ . ഗുജറാത്ത് പോലീസാണ് ചെന്നൈ സ്വദേശിനിയായ റെനെ ജോഷിൽഡ എന്ന യുവതിയെ അറസ്റ്റ് ചെയ്തത് . റോബോട്ടിക്സ് എൻജിനീയറാണ് 26 കാരിയായ റെനെ ജോഷിൽഡ . 12 സംസ്ഥാനങ്ങളിലായി 21 ൽ പരം വ്യാജ ബോംബ് ഭീഷണികളാണ് റെനെ ജോഷിൽഡ ഇ മെയിൽ വഴി അയച്ചത് . വിവിധ സ്കൂളുകൾ, മെഡിക്കൽ കോളേജ്, നരേന്ദ്ര മോദി സ്റ്റേഡിയം എന്നിവ കൂടാതെ അഹമ്മദാബാദിലെ വിമാനപകടം അടക്കം ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകർ പേരിൽ ആക്കാനായിരുന്നു യുവതിയുടെ ശ്രമം .”ഞങ്ങൾ ഇന്നലെ എയർ ഇന്ത്യ വിമാനം തകർത്തു. അത് ഒരു തട്ടിപ്പാണെന്ന് നിങ്ങൾ കരുതി. ഇപ്പോൾ ഞങ്ങളെ കുറിച്ച് മനസിലായോ നിങ്ങൾക്കറിയാം,” എന്നായിരുന്നു ഒരു സന്ദേശം . അന്വേഷണത്തിനിടെ, ഭീഷണി മെയിലുകളിൽ ഉപയോഗിച്ചിരിക്കുന്ന ഇമെയിൽ ഐഡികളിൽ ഒരേ പേരിന്റെ വ്യത്യസ്ത ആവർത്തനങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. കൂടുതൽ…
തിരുവനന്തപുരം ; അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിത മേനോന്റെ മൃതദേഹം കേരളത്തിലെത്തിച്ചു . മന്ത്രിമാരായ വി ശിവൻ കുട്ടി, ജി ആർ അനിൽ , സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി , സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു. രാവിലെ 10 മണിയോടെ മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. പൊതുദർശനം നടക്കുന്ന സ്കൂളിനു പുറത്ത് ഗതാഗത തടസം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി പുല്ലാട് വ്യാപാരികൾ കടകൾ അടച്ചിട്ടു. ഇന്ന് വൈകിട്ട് 4. 30 ന് വീട്ടുവളപ്പിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക . എട്ട് മാസമായി ബ്രിട്ടനിൽ നേഴ്സായിരുന്നു രഞ്ജിത . അമ്മയ്ക്കും , മകനും, മകൾക്കുമൊപ്പമായിരുന്നു താമസം . നാട്ടിൽ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി എത്തി മടങ്ങുന്നതിനിടെയായിരുന്നു…
ഇസ്ലാമാബാദ് : സിന്ധു നദീജല ഉടമ്പടി പ്രകാരം ഇസ്ലാമാബാദിന് നൽകേണ്ട ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ .ഇന്ത്യ വെള്ളം നിഷേധിച്ചാൽ “നമുക്ക് വീണ്ടും യുദ്ധം ചെയ്യേണ്ടിവരും” എന്ന് പറഞ്ഞ ബിലാവൽ ഇന്ത്യയുടെ നീക്കത്തെ നിരാകരിക്കുകയും കരാർ നിയമവിരുദ്ധമായി നിർത്തിവച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. “ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട് , നീതിപൂർവ്വം വെള്ളം പങ്കിടുക, അല്ലെങ്കിൽ ആറ് നദികളിൽ നിന്നും നമുക്ക് വെള്ളം എത്തിക്കാം,” സിന്ധു നദീതടത്തിലെ ആറ് നദികളെ പരാമർശിച്ച് ബിലാവൽ പറഞ്ഞു. ” സിന്ധു നദീജല ഉടമ്പടി അവസാനിച്ചു എന്ന ഇന്ത്യയുടെ അവകാശവാദവും നിയമവിരുദ്ധമാണ്, കാരണം IWT നിർത്തിവച്ചിട്ടില്ല, അത് പാകിസ്ഥാനെയും ഇന്ത്യയെയും ബാധിക്കുന്നു, വെള്ളം നിർത്തുമെന്ന ഭീഷണി യുഎൻ ചാർട്ടർ അനുസരിച്ച് നിയമവിരുദ്ധമാണ്. “ ബിലാവൽ പറഞ്ഞു. 1960-ലെ ജലവിഭജന കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക്…
പനീർ ഒരു പ്രധാന പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണമാണ്, പ്രത്യേകിച്ച് സസ്യാഹാരികൾക്ക് . രുചി, പോഷകാഹാരം, വൈവിധ്യമാർന്ന വിഭവങ്ങൾ എന്നിവ കാരണം പനീറിന് വലിയ ഡിമാൻഡാണ്. എങ്കിലും അടുത്തിടെ പനീറിൽ വ്യാപകമായ മായം ചേർക്കൽ നടക്കുന്നു . ലാഭത്തിനുവേണ്ടി, ചില നിർമ്മാതാക്കളും വിതരണക്കാരും പനീറിൽ കൃത്രിമ വസ്തുക്കൾ കലർത്തുന്നു. ഇത് ആരോഗ്യത്തിന് അപകടകരമാണ്. ചണ്ഡീഗഡിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ 450 കിലോയിലധികം വ്യാജ പനീർ പിടിച്ചെടുത്തിരുന്നു. പനീറിൽ മൈദ ചേർക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ഇത് പോഷകമൂല്യം കുറയ്ക്കുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.ചിലർ യൂറിയയോ ഡിറ്റർജന്റോ ചേർത്ത് പാലിൽ നിന്ന് പനീർ ഉണ്ടാക്കുന്നു. ഇത് കഴിക്കുന്നത് ഛർദ്ദി, വയറുവേദന, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.ഫോർമാലിൻ പോലുള്ള രാസവസ്തുക്കളും കാലയളവ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കാറുണ്ട് . ഇത് കാൻസർ, കരൾ രോഗം , കടുത്ത അലർജി എന്നിവയ്ക്ക് കാരണമാകും. പാലിന് പകരം പാൽ പൊടിയോ, കണ്ടൻസ്ഡ് മിൽക്കോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പനീറിന് സ്വാഭാവിക ഗുണങ്ങൾ കുറവാണ്. ഒരു…
നടി തൃഷ കൃഷ്ണനും ദളപതി വിജയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെയാണ് പുറത്ത് വന്നത് . നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരും ഒരുമിച്ച് എത്തിയതോടെ ഇത്തരം അഭ്യൂഹങ്ങൾ ശക്തമായി . അടുത്തിടെ വിജയ് തന്റെ 51-ാം ജന്മദിനം ആഘോഷിച്ചിരുന്നു . ഈ സമയത്ത് തൃഷ കൃഷ്ണൻ ജന്മദിനാശംസകൾ അറിയിച്ചതും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തൃഷ കൃഷ്ണൻ വിജയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത് . ‘ഹാപ്പി ബർത്ത്ഡേ ടു ദി ബെസ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. തൃഷ കൃഷ്ണന്റെ വളർത്തു നായയെ എടുത്ത് ലാളിക്കുന്ന വിജയുടെ ചിത്രമാണ് തൃഷ പങ്ക് വച്ചത് . തൃഷയും ഒപ്പമുണ്ട് .ഡേറ്റിംഗ് വാർത്തയുടെ തെളിവാണ് ഈ ഫോട്ടോയെന്നാണ് തമിഴ് ഫിലിം മാഗസിനുകൾ പറയുന്നത് . 1999 ലാണ് വിജയ് സംഗീതയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ…
ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ . സർക്കാരിന്റെ ആഗോള നയതന്ത്ര നടപടിയായ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് പരാമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ സ്വത്ത് എന്നാണ് വിശേഷിപ്പിച്ചത് . പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനുശേഷം ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ എംപിമാരുടെ ഒരു സംഘത്തിൽ ശശി തരൂർ ഉണ്ടായിരുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച കോളത്തിലാണ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. മോദിയുടെ ഊർജ്ജം, ചൈതന്യം, ഇടപെടാനുള്ള സന്നദ്ധത എന്നിവയെ ശശി തരൂർ അഭിനന്ദിച്ചു. ഈ ഗുണങ്ങൾ ലോക വേദിയിൽ ഇന്ത്യയ്ക്ക് ശക്തമായ മുൻതൂക്കം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. “ലോക വേദിയിൽ ഇന്ത്യയുടെ പതാക പാറിക്കാൻ മോദിക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്,” തരൂർ പറയുന്നു. മോദി അയച്ച പാർലമെന്ററി സംഘത്തിലെ അംഗമായിരുന്ന ശശി തരൂർ, വിദേശത്ത് ബിജെപി സർക്കാരിനെ പ്രശംസിച്ചതിന് കോൺഗ്രസിനെതിരെ ശക്തമായ…
ന്യൂഡൽഹി ; രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണം അത്ഭുതപ്പെടുത്തിയെന്ന് ഖത്തർ .പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിനിടെ ഇറാൻ നടത്തിയ ആക്രമണം ഗുരുതരമാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഖത്തറിന്റെ പരമാധികാരത്തിന്റെയും, വ്യോമപാതയുടെയും , രാജ്യാന്തരനിയമങ്ങളുടെയും യുഎന്‍ ഉടമ്പടിയുടേയും മേലുള്ള കനത്ത ലംഘനമാണിതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഡോ . മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു. ഇറാനിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിന് പ്രതികാരമായി, യുഎസ് സൈനികരെ പാർപ്പിക്കുന്ന ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ കഴിഞ്ഞ ദിവസമാണ് ഇറാന്റെ മിസൈലാക്രമണം ഉണ്ടായത് . 12 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്. . ഖത്തറിലെയും ഇറാഖിലെയും വ്യോമതാവളങ്ങളിൽ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആക്രമണത്തിനുശേഷം, ഖത്തർ വ്യോമാതിർത്തി അടച്ചു. ദോഹയിലേക്ക് പോകുന്ന വിമാനങ്ങളുടെ റൂട്ടുകളും മാറ്റിയിരുന്നു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന ഇറാനിയൻ മുന്നറിയിപ്പിനെത്തുടർന്ന് ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരുന്നു . അതിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനങ്ങൾ ഉണ്ടായെങ്കിലും…
തിരുവനന്തപുരം: സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കേരള പോലീസ് നടപടിക്രമം സംബന്ധിച്ച പൗരാവകാശ രേഖ . സ്ത്രീകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നും സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ സ്റ്റേഷനിൽ വനിത ഉദ്യോഗസ്ഥരുണ്ടാകണമെന്നും രേഖ വ്യക്തമാക്കുന്നു. പരാതിയിൽ കേസെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിന്റെ കാരണം രേഖാമൂലം പരാതിക്കാരനെ അറിയിക്കണം. അറസ്റ്റ് മെമ്മോയിൽ പ്രതിയുടെ കുടുംബമോ പ്രദേശത്തെ പ്രമുഖ വ്യക്തിയോ സാക്ഷ്യപ്പെടുത്തണം. അറസ്റ്റിലാകുന്നവർക്ക് അഭിഭാഷകനുമായി സംസാരിക്കാൻ അവസരമൊരുക്കണം. കസ്റ്റഡിയിലുള്ളവരെ ഓരോ 2 ദിവസം കൂടുമ്പോഴും മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കണം. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പേരും ഔദ്യോഗിക പദവിയും വ്യക്തമാക്കുന്ന നെയിംബോർഡ് ധരിക്കണം. പ്രതി അറസ്റ്റിനെ എതിർക്കുകയാണെങ്കിൽ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥന് ആവശ്യമായ ബലം പ്രയോഗിക്കാം. ഉപയോഗിക്കുന്ന ബലം യഥാർഥ ബലത്തിന്റെ ആവശ്യത്തിന് ആനുപാതികമായിരിക്കണം. അറസ്റ്റിലാകുന്ന ഒരു വ്യക്തിയും രക്ഷപ്പെടുന്നത് തടയാൻ ആവശ്യമായതിലും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ പാടില്ലെന്നും പൗരാവകാശ രേഖ വ്യക്തമാക്കുന്നു.
‘പുഷ്പ’ എന്ന ചിത്രത്തിലൂടെ അല്ലു അർജുൻ ഇപ്പോൾ ഒരു പാൻ ഇന്ത്യ താരമായി മാറിയിരിക്കുന്നു. ‘പുഷ്പ’ എന്ന ചിത്രം അല്ലു അർജുന് ലോകമെമ്പാടുമുള്ള ആരാധകരെ സമ്മാനിച്ചു. ‘പുഷ്പ 2’ എന്ന ചിത്രത്തിന് ശേഷം, ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ശൈലിയിലുള്ള ഒരു ചിത്രത്തിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണാണ് അല്ലു അർജുന്റെ നായിക. ‘പുഷ്പ’യുടെ ആദ്യ ഭാഗത്തിന് ശേഷം, അല്ലു അർജുന് ബോളിവുഡിൽ നിന്നും നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിൽ അല്ലു അർജുൻ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അല്ലു അർജുൻ രണ്ടുതവണ സഞ്ജയ് ലീല ബൻസാലിയുടെ ഓഫീസിൽ വന്നതിനു പിന്നാലെയായിരുന്നു ഈ അഭ്യൂഹം. എന്നാൽ ഇപ്പോൾ മറ്റൊരു വാർത്ത പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സൂപ്പർഹീറോയായ ‘ശക്തിമാനെ’ ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന വാർത്ത കഴിഞ്ഞ വർഷം മുതൽ പ്രചരിച്ചിരുന്നു. നടൻ രൺവീർ സിംഗ് ശക്തിമാന്റെ വേഷം അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ…
വാഷിംഗ്ടൺ : ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണം ഇറാന്റെ ആണവ പദ്ധതിയെ വർഷങ്ങളോളം പിന്നോട്ട് തള്ളിയതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് . ഇറാനിലെ ഈ ആക്രമണം ഇസ്രായേലിന്റെയല്ല, യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ ഇൻപുട്ടിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എൻബിസിയുടെ മീറ്റ് ദി പ്രസ് പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ യുഎസ് ഇസ്രായേലിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, അത് ഇസ്രായേലികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ജെഡി വാൻസ് മറുപടി നൽകി . ഇതോടൊപ്പം, ഇറാനിൽ അധികാര മാറ്റം ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു.ഇറാന്റെ ആണവായുധങ്ങൾക്കെതിരെയാണ് തങ്ങൾ നിലപാടെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടയിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ സൂചിപ്പിച്ചിരുന്നു. അതേസമയം, ഇസ്രായേലി ആശുപത്രിക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശേഷം, ഇറാന്റെ ഉന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
