ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. 40 വയസ്സുള്ള സ്ത്രീയെയും 16 വയസ്സുള്ള പെൺകുട്ടിയെയുമാണ് റിമാൻഡ് ചെയ്തത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
40 കാരിയെ ടിപ്പററി ജില്ലാ കോടതിയിൽ നേരിട്ടും 16 കാരിയെ വീഡിയോ കോൺഫറൻസിംഗ് വഴിയുമാണ് ഹാജരാക്കിയത്. ഒബർസ്ടൗൺ ചിൽഡ്രൻ ഡിറ്റൻഷൻ കാമ്പസിലാണ് പെൺകുട്ടി നിലവിലുള്ളത്. കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കും. അതേസമയം സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ തന്നെ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്.
Discussion about this post

