ഡബ്ലിൻ: യുദ്ധം തുടർന്നാൽ അത് താങ്ങാനുള്ള ശേഷി ഇപ്പോൾ ലോകത്തിന് ഇല്ലെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇരുവരുടെയും പ്രതികരണം. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ പരാമർശം.
രണ്ടോ മൂന്നോ ആഴ്ചകൾ യുദ്ധം നീളുന്നത് ലോകത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നുവോ അത്രയും നല്ലതാണ്. മൂന്ന് ആഴ്ച കൂടിയുള്ള യുദ്ധം നേരിടാനുള്ള ശേഷി ലോകത്തിന് ഇല്ലെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

