പോർട്ട്ലാവോയിസ്: പോർട്ട്ലാവോയിസിലെ മിഡ്ലാൻഡ്സ് ജയിലിലെ അന്തേവാസിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു. ഐറിഷ് ജയിൽ സർവീസ്, ഇൻസ്പെക്ടർ ഓഫ് പ്രിസൺസ്, പോലീസ് എന്നിവർ സംയുക്തമായിട്ടാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ജയിലിനുള്ളിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഐറിഷ് ജയിൽ സർവ്വീസ് ആണ് അന്വേഷണത്തിന്റെ വിവരം അറിയിച്ചത്. അതേസമയം മരിച്ച വ്യക്തിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Discussion about this post

