ഇറാൻ- ഇസ്രായേൽ സംഘർഷം സംബന്ധിച്ച് ഒ.ഐ.സി പ്രത്യേക നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകാൻ ശുപാർശ ചെയ്ത രാജ്യമായ പാകിസ്ഥാനും അതിൽ ഖേദിക്കുന്നുണ്ടെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. ഇറാന് നേരെ യുഎസ് നടത്തിയ ആക്രമണത്തെയും മെഹബൂബ മുഫ്തി അപലപിച്ചു.
‘ ഇറാനെ ആക്രമിച്ചുകൊണ്ട് ട്രംപ് സംഘർഷം കൂടുതൽ വഷളാക്കി. ഇത് മേഖലയിൽ പുതിയൊരു അക്രമ തരംഗത്തിലേക്ക് നയിച്ചു . . അമേരിക്കയുടെ ഈ ആക്രമണം ലോകത്തെ ആഗോള സംഘർഷത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര കാര്യങ്ങളിൽ ചരിത്രപരവും തത്വാധിഷ്ഠിതവുമായ പങ്ക് വഹിക്കുന്ന രാജ്യമായി വളരെക്കാലമായി കാണുന്ന ഇന്ത്യ, നിശബ്ദത പാലിക്കുക മാത്രമല്ല, ആക്രമണകാരിക്കൊപ്പം നിൽക്കുകയും ചെയ്യുന്നതായി തോന്നുന്നു . ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയതിലൂടെ പാകിസ്ഥാൻ തെറ്റ് ചെയ്തുവെന്ന് കരുതുന്നുണ്ടാകുമെന്നും‘ മെഹബൂബ മുഫ്തി പറയുന്നു.

