ഡബ്ലിൻ: അയർലൻഡിലും അമേരിക്കയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഡ്രോൺ ഡെലിവറി കമ്പനിയായ മന്ന. ഇതിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലുമായി നാന്നൂറോളം തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിക്കുന്നത്.
റോബോട്ടിക്സ്, സോഫ്റ്റ്വെയർ, മെക്കാനിക്കല്‍ എൻജിനീയറിംഗ്, വ്യോമയാന പ്രവർത്തനങ്ങൾ എന്നിവയിലാണ് തൊഴിലവസരങ്ങൾ ഉള്ളത്. നിലവിൽ മന്നയ്ക്ക് 170 ജീവനക്കാർ ഉണ്ട്. പുതിയ ജീവനക്കാരെ കൂടി നിയമിക്കുന്നതുവഴി ഇത് 570 ആയി ഉയരും. അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ എല്ലാ തസ്തികകളിലും നിയമനങ്ങൾ നടക്കും.
Discussion about this post

