ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മെറ്റ് ഐറാൻ. മഴയ്ക്കും തീരമേഖലകളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. അതേസമയം ഈസ്റ്റർ ആഘോഷങ്ങൾ വെള്ളത്തിലാകുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.
ചലിക്കുന്ന അറ്റ്ലാൻഡിക് പ്രവാഹം അയർലൻഡിന്റെ കാലാവസ്ഥയെ സ്വാധീനിക്കും. ഇതാണ് കൊടുങ്കാറ്റിന് സമാനമായ സാഹചര്യം സൃഷ്ടിക്കുന്നത്. ശനിയാഴ്ച മുതൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ കാറ്റ് വീശി തുടങ്ങും. പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് ശക്തമായ കാറ്റ് വീശുക. ഇത് മേഖലയിൽ വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകാം.
Discussion about this post

