- യുഡിഎഫിനു വേണ്ടി നടത്തിയ സർവേയിലും എൽഡിഎഫ് മുന്നേറ്റം: എം വി ഗോവിന്ദൻ
- ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്
- 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകും ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ
- വനിതാ ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂർബിന റഷീദ്
- കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് മാസം 1000 രൂപ ; സൗജന്യ വാഗ്ദാനങ്ങൾ വാരിക്കോരി നൽകി യുഡിഎഫ്
- അസാധാരണമായ ആചാരങ്ങളും ആഘോഷങ്ങളും നിറഞ്ഞ ഈസ്റ്റർ
- എത്രയും പെട്ടെന്ന് അവസാനിക്കുന്നുവോ അത്രയും നല്ലത്; ഇനിയും താങ്ങാനുള്ള ശേഷി ലോകത്തിനില്ല
- മൂന്ന് വർഷത്തിനുള്ളിൽ 5000 വീടുകൾ; പുതിയ ഭവന ലക്ഷ്യവുമായി ഫിൻഗൽ കൗണ്ടി കൗൺസിൽ
Author: Anu Nair
നാസ സ്‌പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് നടി ലെന . ‘ഈ അത്ഭുതകരമായ അനുഭവങ്ങളെല്ലാം ലഭിച്ചതിൽ അനുഗ്രഹീതയാണ്. പ്രശാന്ത് നായർക്ക് നന്ദി. ‘ എന്ന കുറിപ്പോടെയാണ് ലെന ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്ക് വച്ചത്. ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാല് ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ട് ഡ്രാഗൺ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ – 9 ഇന്നലെയാണ് പറന്നുയർന്നത്. ലെനയുടെ ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ നായർ ആക്‌സിയം -4 ദൗത്യത്തിന്റെ ബാക്കപ്പ് പൈലറ്റായിരുന്നു. ശുഭാൻഷു ശുക്ലയ്ക്ക് ഏതെങ്കിലും സാഹചര്യത്തിൽ പിന്മാറേണ്ടിവന്നാൽ, പ്രശാന്തിനെ പകരം അയ്ക്കാനും തീരുമാനിച്ചിരുന്നു. സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പെയ്‌സിൽ ഇരുവരും പരിശീലനം നേടി. ബുധനാഴ്ച വിക്ഷേപണം പൂർത്തിയാകുന്നതുവരെ പ്രശാന്തും ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലായിരുന്നു. അവിടെ നിന്ന് പ്രശാന്ത് ചിത്രീകരിച്ച ഒരു വീഡിയോ ലെന കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ലെനയും പ്രശാന്തും 2024 ജനുവരി 17 നാണ് വിവാഹിതരായത്. ലെന തന്നെയാണ്…
കൊൽക്കത്ത : കോളേജിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ വിദ്യാർത്ഥി അടക്കം മൂന്ന് പേർ അറസ്റ്റിൽ. ജൂൺ 25 ന് കൊൽക്കത്തയിലെ കസ്ബ പ്രദേശത്തെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത് .മനോജിത് മിശ്ര, സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് പിടിയിലായത് . വിശദമായ അന്വേഷണത്തിനായി ഇവരെ പോലീസ് കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ട് അലിപ്പോർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് (എസിജെഎം) മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. രാജ്യത്തെ തന്നെ ഞെട്ടിച്ച ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് വെറും 10 മാസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. ഗുരുതരമായ പരിക്കുകളോടെ സെമിനാർ മുറിയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കേസ് പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. ബിജെപി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യം വച്ചുകൊണ്ട് പ്രതിഷേധവുമായി രംഗത്തിറങ്ങി. ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ രംഗത്ത്…
മലപ്പുറം: സ്കൂളുകളിൽ സുംബ നൃത്തം പഠിപ്പിക്കുന്നതിനെതിരെ സമസ്ത യുവജന വിഭാഗം രംഗത്ത് . സുംബ നൃത്തം സദാചാരത്തെ തകർക്കുന്നുവെന്ന് സമസ്ത കേരള സുന്നി യുവജന സംഘം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. . മാതാപിതാക്കൾ ഉണർന്ന് ചിന്തിക്കണമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. ലഹരിക്കെതിരേ സ്‌കൂളുകളില്‍ സുംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരേ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്റഫും രംഗത്തെത്തി . തന്റെ മകൻ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അതിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്‌കൂളുകളില്‍ സുംബ കളിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും പ്രതികരിച്ചു. പൊതു വിദ്യാലയത്തിലേക്ക് എൻ്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിൻ്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ലെന്നും ടി.കെ അഷ്റഫ് പറയുന്നു. സ്കൂളുകളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനാണ് വിദ്യാഭ്യാസ…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രം തകർത്ത് യൂനുസ് സർക്കാർ. ധാക്കയിലെ ഖിൽഖേത്തിലുള്ള ദുർഗാ ക്ഷേത്രമാണ് തകർത്തത്. റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ഹിന്ദു വിശ്വാസികളുടെ ശക്തമായ പ്രതിഷേധമുണ്ടായെങ്കിലും കനത്ത പോലീസ് സുരക്ഷയിൽ ബുൾഡോസർ ഉപയോഗിച്ച് ക്ഷേത്രം ഇടിച്ചുനിരത്തുകയായിരുന്നു. ബംഗ്ലാദേശിലെ വിവിധ ഹിന്ദു സംഘടനകളുടെ സംയുക്ത കൂട്ടായ്മ വെള്ളിയാഴ്ച ധാക്കയിലെ ഷാബാഗ് പ്രദേശത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സംഭവം കൈകാര്യം ചെയ്തതിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും തീവ്രവാദികളുമായി സഹകരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. “ധാക്കയിലെ ഖിൽഖേത്തിലെ ദുർഗാ ക്ഷേത്രം പൊളിച്ചുമാറ്റണമെന്ന് തീവ്രവാദികൾ മുറവിളി കൂട്ടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ക്ഷേത്രത്തിന് സുരക്ഷ ഒരുക്കുന്നതിനുപകരം, ഇടക്കാല സർക്കാർ നിയമവിരുദ്ധമായ ഭൂവിനിയോഗ കേസായി ഈ സംഭവത്തെ ചിത്രീകരിച്ച് ഇന്ന് ക്ഷേത്രം നശിപ്പിക്കാൻ അനുവദിച്ചു.സ്ഥലം സംരക്ഷിക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ക്ഷേത്രം പൊളിച്ചുമാറ്റിയതായും, മാറ്റി സ്ഥാപിക്കുന്നതിന് മുമ്പ് വിഗ്രഹത്തിന് കേടുപാടുകൾ സംഭവിച്ചു . ബംഗ്ലാദേശിൽ…
രാജ്യത്ത് കാൻസർ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാൻസർ കണ്ടെത്തൽ വൈകിയതും ചികിത്സയുടെ ചെലവേറിയതും കാരണം, ഈ രോഗം മൂലമുള്ള മരണങ്ങളുടെ എണ്ണവും രാജ്യത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കാൻസറുകൾ അതിവേഗം വർദ്ധിച്ചുവരുന്നതിനെക്കുറിച്ച് ഐസിഎംആർ പുതിയ റിപ്പോർട്ട് പുറത്തിറക്കി. രാജ്യത്ത് കാൻസർ രോഗികളുടെ ചികിത്സയ്ക്ക് മതിയായ സംവിധാനമില്ല. ഏറ്റവും ഗുരുതരമായ കാര്യം കാൻസർ ചികിത്സ വളരെ ചെലവേറിയതും സാമ്പത്തികമായി ദുർബലരായ ആളുകൾക്ക് ചികിത്സ താങ്ങാൻ കഴിയാത്തതുമാണ്. രാജ്യത്ത് സർക്കാർ ആശുപത്രികളിൽ പോലും കാൻസർ ചികിത്സയ്ക്കുള്ള ക്രമീകരണം വളരെ കുറവാണ്. എയിംസിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യമുണ്ട്, പക്ഷേ അവിടെ രോഗികളുടെ വലിയ തിരക്കാണ്. ഇതുമൂലം രോഗിക്ക് ചികിത്സയ്ക്കായി വളരെക്കാലം കാത്തിരിക്കേണ്ടിവരുന്നു, ഈ കാലതാമസം രോഗിയുടെ അവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നു. ഐസിഎംആറിന്റെ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) റിപ്പോർട്ട് പ്രകാരം , 2020 ൽ രാജ്യത്ത് 13.9 ലക്ഷം കാൻസർ രോഗികളുണ്ടായിരുന്നു, 2025 ആകുമ്പോഴേക്കും ഈ എണ്ണം 15.615.7 ലക്ഷത്തിലെത്താം . അതായത് ഏകദേശം…
ടെഹ്റാൻ : 12 ദിവസത്തെ യുദ്ധത്തിനിടെ, അവസരം ലഭിച്ചിരുന്നെങ്കിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും ഇസ്രായേൽ കൊല്ലുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് . കാൻ പബ്ലിക് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാറ്റ്‌സ് . “ഖമേനി ഞങ്ങളുടെ ദൃഷ്ടിയിൽ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ അദ്ദേഹത്തെ പുറത്താക്കുമായിരുന്നു എന്ന് ഞാൻ കണക്കാക്കുന്നു. ഞങ്ങൾ ഖമേനിയെ ഇല്ലാതാക്കാൻ ആഗ്രഹിച്ചു, പക്ഷേ ഒരു അവസരവും ഉണ്ടായിരുന്നില്ല.” – കാറ്റ്‌സ് പറഞ്ഞു. കാറ്റ്‌സിന്റെ അഭിപ്രായത്തിൽ, ഖമേനി ഭീഷണി തിരിച്ചറിഞ്ഞ് ബങ്കറിൽ ഒളിവിൽ പോയി . ഇസ്രായേൽ കൊലപ്പെടുത്തിയവർക്ക് പകരക്കാരനായി വന്ന പുതിയ കമാൻഡർമാരുമായുള്ള ബന്ധവും , വിച്ഛേദിച്ചു. ജൂൺ 13-ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം, നിരവധി മുതിർന്ന കമാൻഡർമാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയതിനെത്തുടർന്ന് രഹസ്യ സ്ഥലത്ത് അഭയം പ്രാപിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി യുദ്ധം അവസാനിക്കും വരെ പിന്നീട് പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. സംഘർഷത്തിന്റെ തുടക്കത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി…
തൃശൂർ: തൃശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നുവീണ് മൂന്ന് മരണം . രാവിലെ 6 മണിയോടെയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. രാഹുലിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിച്ച് അല്പസമയത്തിനുള്ളിൽ മരിച്ചു. രൂപലിന്റെയും അലീമിന്റെയും മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്. കൊടകര പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിൽ 17 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്നു. ഇവരിൽ 14 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭൂരിഭാഗം താമസക്കാരും ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം . പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം കഴിഞ്ഞ രാത്രിയിൽ പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് തകർന്നുവീണതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമുകളും ചേർന്ന് പ്രദേശവാസികളുമാണ് വീടിനുള്ളിൽ കുടുങ്ങിയവരെ രക്ഷാപെടുത്താനായെത്തിയത്. പിന്നീട് ജെസിബി എത്തിച്ച് കെട്ടിടാവശിഷ്ടങ്ങളൊക്കെ നീക്കി തിരച്ചില്‍ ഊർജിതപ്പെടുത്തി.
ന്യൂഡല്‍ഹി: രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത 345 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ 345 പാര്‍ട്ടികള്‍ 2019നു ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല . ആറു വര്‍ഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കണമെന്ന അവശ്യ വ്യവസ്ഥ പാലിച്ചില്ല. എവിടെയും ഓഫീസുകള്‍ ഇല്ല എന്നീ കാരണങ്ങളാലാണ് ഈ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് നീക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ ആരംഭിച്ചത്. 2800 ലധികം പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 345 പാര്‍ട്ടികള്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയത്. പട്ടികയില്‍ നിന്ന് തെറ്റായി പാര്‍ട്ടികള്‍ ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍, വിവിധ സംസ്ഥാനങ്ങളിലെ സിഇഒമാരോട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഈ പാര്‍ട്ടികള്‍ക്ക്, ബന്ധപ്പെട്ട സിഇഒമാരുടെ മുന്നില്‍ ഹിയറിങ്ങിന് അവസരം നല്‍കും. ഏതെങ്കിലും രജിസ്റ്റര്‍ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയപാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള…
ന്യൂഡൽഹി ; ‘സിന്ധു നദിയിലെ വെള്ളം തടഞ്ഞാൽ, ആറ് നദികളും ഞങ്ങൾ പിടിച്ചെടുക്കും, യുദ്ധത്തിൽ നിന്ന് പോലും ഞങ്ങൾ പിന്മാറില്ല…’ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മേധാവിയും മുൻ പാക് വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ നടത്തിയ ഭീഷണിയാണിത് .എന്നാൽ ഈ ഭീഷണിയ്ക്ക് തക്ക മറുപടി നൽകിയിരിക്കുകയാണിപ്പോൾ ഇന്ത്യ . നിങ്ങൾക്ക് പറയാനുള്ളതൊക്കെ പറഞ്ഞാലും ഇനി ഇന്ത്യയ്ക്ക് അർഹതപ്പെട്ട ജലം മറ്റെങ്ങും പോകില്ലെന്നാണ് കേന്ദ്രമന്ത്രി സി ആർ പാട്ടീൽ പറഞ്ഞത് . “ഒറ്റവാക്കിൽ പറഞ്ഞാൽ ഇനി ഈ വെള്ളം എങ്ങും പോകില്ല. ബിലാവൽ ഭൂട്ടോ സർദാരി പറയുന്നത് അദ്ദേഹത്തിന്റെ കാര്യമാണ്. അവിടെ രാഷ്ട്രീയം കളിക്കണമെങ്കിൽ അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറഞ്ഞുകൊണ്ടേയിരിക്കണം. വെള്ളം ഒഴുകുന്നില്ലെങ്കിൽ രക്തം ഒഴുകും, നിങ്ങളും അത് കേട്ടിട്ടുണ്ടാകും എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. അത്തരം ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല. എന്നാൽ ചില കാര്യങ്ങൾ ശരിയായ സമയത്ത് മാത്രമേ നല്ലതായി തോന്നൂ, അതിനാൽ ശരിയായ സമയത്ത് അവയ്ക്ക് ഉത്തരം…
തിരുവനന്തപുരം : ആർഎസ്‌എസുമായി സഖ്യം ചേർന്നിരുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന തിരിച്ചടിയായെന്ന് സിപിഎം സെക്രട്ടറിയേറ്റ് . സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമും പി രാജീവുമാണ് ഗോവിന്ദനെ വിമർശിച്ചു രംഗത്തെത്തിയത് . സിപിഎമ്മിന് വർഗീയ ശക്തികളുമായി ബന്ധമുണ്ടെന്നതുപോലുള്ള പ്രസ്താവനകൾ പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും അത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും എളമരം കരീമും പി രാജീവും പറഞ്ഞു . നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം വിശദമായി പഠിക്കാനും യോഗത്തിൽ തീരുമാനിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കണക്കുകൂട്ടലുകൾ തെറ്റിയെന്നായിരുന്നു വിലയിരുത്തൽ. പാർട്ടിയുടെ വോട്ട് ചോർച്ചയെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നായിരുന്നു തീരുമാനം. ഗോവിന്ദന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അതേസമയം, അടിയന്തരാവസ്ഥകാലത്തെ ആർഎസ്‌എസ് ബന്ധത്തെക്കുറിച്ചുള്ള എം വി ഗോവിന്ദന്റെ പരാമർശങ്ങൾ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഒരു മാറ്റവും വരുത്തിയില്ലെന്നാണ് എം വി ഗോവിന്ദന്റെ നിലപാട്. ഗുണമോ ദോഷമോ വരുത്താനല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം നേടിയത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണ്.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
