നടി തൃഷ കൃഷ്ണനും ദളപതി വിജയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെയാണ് പുറത്ത് വന്നത് . നടി കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരും ഒരുമിച്ച് എത്തിയതോടെ ഇത്തരം അഭ്യൂഹങ്ങൾ ശക്തമായി . അടുത്തിടെ വിജയ് തന്റെ 51-ാം ജന്മദിനം ആഘോഷിച്ചിരുന്നു . ഈ സമയത്ത് തൃഷ കൃഷ്ണൻ ജന്മദിനാശംസകൾ അറിയിച്ചതും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തൃഷ കൃഷ്ണൻ വിജയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത് .
‘ഹാപ്പി ബർത്ത്ഡേ ടു ദി ബെസ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് തൃഷ ചിത്രം പങ്കുവെച്ചത്. തൃഷ കൃഷ്ണന്റെ വളർത്തു നായയെ എടുത്ത് ലാളിക്കുന്ന വിജയുടെ ചിത്രമാണ് തൃഷ പങ്ക് വച്ചത് . തൃഷയും ഒപ്പമുണ്ട് .ഡേറ്റിംഗ് വാർത്തയുടെ തെളിവാണ് ഈ ഫോട്ടോയെന്നാണ് തമിഴ് ഫിലിം മാഗസിനുകൾ പറയുന്നത് .
1999 ലാണ് വിജയ് സംഗീതയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. കഴിഞ്ഞ വർഷവും വിജയ്യുടെ പിറന്നാൾ ദിനത്തിൽ തൃഷ കൃഷ്ണൻ ആശംസകൾ നേർന്നിരുന്നു. അതേസമയം ഇരുവരും ഈ ഗോസിപ്പുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല . ‘ഗില്ലി’, ‘ലിയോ’ തുടങ്ങിയ സിനിമകളിൽ തൃഷ കൃഷ്ണനും വിജയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ‘ഗോട്ട്’ എന്ന സിനിമയിൽ തൃഷ കൃഷ്ണൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.

