Author: Anu Nair

കളിച്ചുകൊണ്ടിരിക്കെ കയ്യിൽ ചുറ്റിയ മൂർഖനെ കടിച്ചുകൊന്ന് ഒരുവയസുകാരൻ . ബീഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ഗോവിന്ദ് എന്ന ഒരു വയസ്സുള്ള കുട്ടിയുടെ കൈയിലാണ് പാമ്പ് ചുറ്റിയത് . മൂർഖൻ അടുത്തേക്ക് ഇഴഞ്ഞു വന്ന് കൈയിൽ ചുറ്റിയതോടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുഞ്ഞ് പാമ്പിനെ കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റ പാമ്പ് തൽക്ഷണം മരിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി. പരിഭ്രാന്തരായ കുടുംബം ആദ്യം കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് (പിഎച്ച്സി) കൊണ്ടുപോയി, അവിടെ നിന്ന് ബെട്ടിയയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി .കുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തുവെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ച് ഡോക്ടർമാർ പറഞ്ഞു. സംഭവസമയത്ത് താനും, കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നതെന്നും, താൻ വിറക് ശേഖരിക്കാൻ വീടിന്റെ പിന്നിൽ നിൽക്കുകയായിരുന്നുവെന്നും ഗോവിന്ദയുടെ അമ്മ പറഞ്ഞു.

Read More

പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടികപുതുക്കലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത് . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ഈ വിഷയത്തിൽ സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും നിരന്തരം വിമർശിക്കുന്നുണ്ട് . അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ആർജെഡിക്കും നേരെ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ രംഗത്തെത്തി . ‘ധൈര്യമുണ്ടെങ്കിൽ അവർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം. അവർക്ക് ധൈര്യമില്ല. അവർ ഭീഷണിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വോട്ടർമാരെ ഭയപ്പെടുത്തി ജയിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അവർ കള്ളം പറയുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നു. ആർജെഡിയും കോൺഗ്രസും പരാജയഭീതിയിലാണ്. ‘ ചിരാഗ് പറഞ്ഞു. ‘അവർ ബഹളം സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്, സഭ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, . നമ്മുടെ രാജ്യത്ത് ഒരു നുഴഞ്ഞുകയറ്റക്കാരനും നമ്മുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിയില്ല. ഇത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പ്രതിപക്ഷം അതിന്റെ പരാജയം അംഗീകരിച്ചു.രാഹുൽ ജിയുടെയോ കോൺഗ്രസിന്റെയോ ആർജെഡിയുടെയോ കൈവശം തെളിവുണ്ടെങ്കിൽ അത് കാണിക്കണമെന്നും…

Read More

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ നിശിതമായി വിമർശിച്ചുകൊണ്ട് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി നടത്തിയ ഫോൺ സംഭാഷണം ചോർന്നത് വിവാദമാകുന്നു. പാർട്ടിയിൽ ഉയരുന്ന അസംതൃപ്തിയെക്കുറിച്ചും വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തുന്നതിനെക്കുറിച്ചുമാണ് പാലോട് രവി പറയുന്നത്. . ഓഡിയോ വിവാദത്തിന് പിന്നാലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ മുന്നറിയിപ്പ് നൽകുന്നതിനായാണ് താൻ ഇത്തരത്തിൽ പറഞ്ഞതെന്നാണ് പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞത്. “ഡിസിസി പ്രസിഡന്റായതിനാൽ, പരാതിപ്പെടാൻ പലപ്പോഴും പലരും വിളിക്കുന്നുണ്ട് . അവർക്ക് പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു, തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയായിരുന്നു . തർക്കങ്ങളോ വ്യത്യാസങ്ങളോ ഉണ്ടെങ്കിലും അവ പരിഹരിക്കേണ്ടതുണ്ട്,” പാലോട് രവി പറഞ്ഞു. “പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് വീഴും. നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോകും . മുസ്ലീം വിഭാഗം മറ്റ് പാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും, കുറച്ചുപേർ ബിജെപിയിൽ ചേരും. 60 നിർണായക നിയമസഭാ സീറ്റുകളിൽ…

Read More

ന്യൂഡൽഹി : പാകിസ്ഥാന്റെ ഭീരുത്വത്തിന് ഇന്ത്യ ധീരതയോടെ നൽകിയ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി.കാർഗിൽ വിജയ് ദിവസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഓപ്പറേഷൻ സിന്ദൂർ നമ്മുടെ ദൃഢനിശ്ചയവും സന്ദേശവും ഉത്തരവുമായിരുന്നു. പഹൽഗാമിലെ ഭീകരാക്രമണം മുഴുവൻ രാജ്യത്തിനും കനത്ത പ്രഹരമായിരുന്നു . എന്നാൽ ഇത്തവണ ഇന്ത്യ ദുഃഖം പ്രകടിപ്പിക്കുക മാത്രമല്ല, ശക്തമായ മറുപടി നൽകണമെന്നും തീരുമാനിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ ഒളിത്താവളങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തി. ഒരു സാധാരണക്കാരനെയും ഉപദ്രവിക്കാതെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത് . ഇത് വെറുമൊരു പ്രതികരണം മാത്രമായിരുന്നില്ല, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരെ ഇപ്പോൾ വെറുതെ വിടില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു.’ അദ്ദേഹം പറഞ്ഞു. നമ്മുടെ വ്യോമ പ്രതിരോധം അജയ്യമായ ഒരു മതിൽ പോലെ നിലകൊള്ളുന്നു . ഒരു ഡ്രോണിനോ മിസൈലിനോ അത് തുളച്ചുകയറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കരസേന .വ്യോമസേന, നാവികസേന, മറ്റ് സർക്കാർ…

Read More

കണ്ണൂർ: വയലപ്രയിൽ യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും , ഭർതൃമാതാവും അറസ്റ്റിൽ. വയലപ്ര സ്വദേശിനിയായ റീമയും മൂന്ന് വയസ്സുള്ള മകനും ദിവസങ്ങൾക്ക് മുൻപാണ് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് . സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് ഭർത്താവ് കമൽ രാജിനെയും, ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റീമയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. കമൽ രാജിന്റെ വീട്ടിൽ വച്ച് യുവതി ഗാർഹിക പീഡനത്തിന് ഇരയായതായി കത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. റീമ (30) യും മകൻ കൃഷിവ് രാജും (3) ജൂലൈ 20 നാണ് ചെമ്പാലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കിയത് . റീമയുടെ മൃതദേഹം അതേ ദിവസം തന്നെ കണ്ടെടുത്തെങ്കിലും, ജൂലൈ 23 നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് . പരീക്ഷാ ഹാൾ ടിക്കറ്റിന്റെ പിന്നിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, അമ്മയുടെ നിർബന്ധപ്രകാരം ഭർത്താവ് തന്നെയും മകനെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി റീമ പറഞ്ഞിരുന്നു. ഭർത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ കത്തിൽ…

Read More

കണ്ണൂർ : സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി . സുരക്ഷാ വീഴ്ചയുടെ പേരിൽ ജയിൽ വകുപ്പ് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിനു പിന്നാലെയാണിത് . സെൻട്രൽ ജയിലിനുള്ളിലെ വൈദ്യുത വേലികളും സിസിടിവികളും പ്രവർത്തനക്ഷമമാണോ എന്ന് അറിയുന്നതിനുള്ള പരിശോധനകളും പുരോഗമിക്കുകയാണ്. വിയ്യൂരിൽ ഏകാന്ത തടവിലാണ് ഗോവിന്ദചാമിയെ പാർപ്പിക്കുക. അതീവ സുരക്ഷയിലാണ് ഗോവിന്ദചാമിയെ വിയ്യൂരിൽ എത്തിച്ചത് . പുലർച്ചെതന്നെ ജയിലിലെ നടപടികൾ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം തന്നെ ഗോവിന്ദചാമിയെ ജയിൽ മാറ്റാൻ തീരുമാനിച്ചിരുന്നു. പൊലീസിന്റെ ദ്രുതകർമ്മസേനയുടെ വാഹനത്തിലാണ് ഗോവിന്ദചാമിയെ വിയ്യൂരിലേയ്ക്ക് കൊണ്ടു പോയത് . വാഹനം കടന്നു പോകുന്ന സ്റ്റേഷൻ പരിധികളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഉയർന്ന സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മണിക്കൂറുകൾക്ക് ശേഷം, തളാപ്പിലെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദചാമിയെ പിടികൂടിയത്. ട്രെയിനിൽനിന്ന് സൗമ്യ എന്ന പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. പിടിയിലായ…

Read More

കല്‍പ്പറ്റ: എംഡിഎംഎ കടത്തുന്നതിനിടെ പോലീസില്‍ നിന്ന് രക്ഷപ്പെടാൻ മലയടിവാരത്തിലേയ്ക്ക് ചാടിയയാളെ രക്ഷിച്ച് പൊലീസ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെ (28) നെയാണ് വൈത്തിരി പൊലീസെത്തി രക്ഷപെടുത്തിയത് . വെള്ളിയാഴ്ച ലക്കിടിയിലെ വയനാട് ഘട്ട് വ്യൂപോയിന്‍റില്‍ നിന്നാണ് ഇയാൾ ചാടി രക്ഷപെടാൻ ശ്രമിച്ചത് . വീഴ്ച്ചയിൽ കാലിന് പരിക്കേറ്റതിനാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഷഫീഖെന്ന് പോലീസ് പറഞ്ഞു. ഷഫീഖിനെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന ഒരാളെക്കുറിച്ച് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. രാത്രി മുഴുവന്‍ മഴയും തണുപ്പും വകവയ്ക്കാതെ ഭക്ഷണമില്ലാതെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഷഫീഖ് . യുവാവിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎ 20 ഗ്രാമിൽ കൂടുതലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണിത് . വയനാട് ഗേറ്റ് ചെക്ക്‌പോസ്റ്റിൽ പോലീസ് ഷഫീക്കിന്റെ കാർ പരിശോധിക്കുന്നതിനിടെയാണ് ഷഫീഖ് ഇറങ്ങി ഓടിയത് .

Read More

മുംബൈ : ഗാസ അനുകൂല റാലി നടത്താനുള്ള സിപിഎമ്മിന്റെ ഹർജി തള്ളി ബോംബെ ഹൈക്കോടതി . ഇസ്രായേലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ആസാദ് മൈതാനിയിൽ പ്രതിഷേധ യോഗം നടത്താനായിരുന്നു സിപിഎമ്മിന്റെ തീരുമാനം . എന്നാൽ ഇതിന് മുംബൈ പോലീസ് അനുമതി നൽകിയില്ല. ഇതിനെതിരെയാണ് സിപിഎം കോടതിയെ സമീപിച്ചത് . എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. മാത്രമല്ല ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കൂവെന്നും കോടതി ആവശ്യപ്പെട്ടു. ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്താൻ അനുമതി തേടി ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഫൗണ്ടേഷൻ (എഐപിഎസ്എഫ്) സമർപ്പിച്ച അപേക്ഷ മുംബൈ പോലീസ് തള്ളിയതിനെ ചോദ്യം ചെയ്ത് സിപിഎം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.ഹർജിക്കാരന് വേണ്ടി മനുഷ്യാവകാശ അഭിഭാഷകനും പൗരാവകാശ പ്രവർത്തകനുമായ സീനിയർ കൗൺസൽ മിഹിർ ദേശായി ഹാജരായി. “നമ്മുടെ രാജ്യത്തിന് ധാരാളം പ്രശ്‌നങ്ങളുണ്ട്.…

Read More

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവടക്കം എല്ലാ ലഹരിമരുന്നുകളും, മൊബൈൽ ഫോണും യഥേഷ്ടം ഉപയോഗിക്കാമെന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി . ജയിൽ ചാടിയ ഗോവിന്ദചാമിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അതിനു പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജയിൽ വളപ്പിനുള്ളിൽ കഞ്ചാവ് എളുപ്പത്തിൽ ലഭിക്കുന്നുണ്ടെന്ന് ഗോവിന്ദചാമി ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. ജയിലിനുള്ളിൽ കഞ്ചാവ് എളുപ്പത്തിൽ ലഭിക്കാൻ പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഇയാൾ പറഞ്ഞു. . ജയിലിൽ നിന്ന് രക്ഷപ്പെടാൻ ആരിൽ നിന്നും സഹായം ലഭിച്ചിട്ടില്ലെന്നും ഗോവിന്ദച്ചാമി വ്യക്തമാക്കി സെൻട്രൽ ജയിലിൽ തടവ് പുള്ളികൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ട്. കഞ്ചാവ് മാത്രമല്ല മറ്റ് ലഹരി വസ്തുക്കളും ലഭിക്കും. എല്ലാം എത്തിച്ച് നൽകാൻ ആളുണ്ട്. പണം മാത്രം മതി . മൊബൈൽ ഉപയോഗിക്കാനും ജയിലിൽ സൗകര്യമുണ്ടെന്ന് ഗോവിന്ദചാമി പറഞ്ഞു. നല്ല ഭക്ഷണവും, കഞ്ചാവും ആവശ്യപ്പെട്ട് മുൻപ് ജയിലിൽ ഗോവിന്ദചാമി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം തടവുകാർക്ക് ലഭിക്കുന്നത് കണ്ടാകാം ഗോവിന്ദചാമിയും…

Read More

തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂൾ മാനേജ്‌മെന്റിനെ പിരിച്ചുവിട്ട് സർക്കാർ ഭരണം ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ചതിനു പിന്നാലെയാണ് തീരുമാനം. മിഥുന്റെ മരണത്തിൽ സ്‌കൂൾ മാനേജ്‌മെന്റിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ, സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് മാനേജരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിക്കൊണ്ടാണ് സർക്കാർ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ‘ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സർക്കാർ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ മേൽനോട്ടത്തിൽ മിഥുന്റെ കുടുംബത്തിന് ഒരു വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടിൽ നിന്ന് അടിയന്തര ധനസഹായമായി 3 ലക്ഷം രൂപ നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കെഎസ്ഇബി ഇതിനകം മിഥുന്റെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകിയിട്ടുണ്ട്. സ്കൂൾ മാനേജ്‌മെന്റ് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന്…

Read More