തിരുവനന്തപുരം: റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി . 2020 ലും 2021 ലും വേടൻ പീഡിപ്പിച്ചെന്ന് കാട്ടി രണ്ട് യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത് . അദ്ദേഹം അത് ഡിജിപിക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ .
ഇരുവരും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. 2020 ലാണ് സംഭവമെന്നാണ് ആദ്യത്തെ യുവതിയുടെ പരാതി. 2021 ലാണ് മറ്റൊരു പീഡനം നടന്നത്.
അതേസമയം യുവഡോക്ടർ നൽകിയ പീഡന പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തതിനെത്തുടർന്ന് വേടൻ ഇപ്പോൾ ഒളിവിലാണ്. വേടന്റെ ആരാധകിയായ ഡോക്ടർ സോഷ്യൽ മീഡിയ വഴിയാണ് വേടനുമായി ബന്ധപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ച ചെയ്യാൻ കോഴിക്കോട്ടെ അപ്പാർട്ട്മെന്റിൽ കണ്ടുമുട്ടിയപ്പോഴാണ് ആദ്യത്തെ പീഡനം നടന്നത്. 2021 നും 2023 നും ഇടയിൽ വേടൻ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .

