- ബസിടിച്ച് കാൽനട യാത്രികയ്ക്ക് പരിക്ക്
- ഇനി ഗെയിം ചേഞ്ചറാകാന് ബ്രഹ്മോസ് 800 ; ഇന്ത്യൻ സൈന്യത്തിന് സ്വന്തമാകുന്നു
- അമിത വേഗത; പിടിയിലായത് മൂവായിരം ഡ്രൈവർമാർ
- റിനികി ഭൂയാൻ ശർമ്മയ്ക്ക് മൂന്ന് പാസ്പോർട്ടുകളുണ്ടെന്ന് കോൺഗ്രസ് : അടിസ്ഥാനരഹിതമായ ആരോപണം ; നിയമനടപടിയ്ക്ക് ഹിമന്ത ശർമ്മ
- ദിലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്
- തങ്ങളുടെ അനുഭവം മറ്റാർക്കും വരരുത്; ഐആർവിഎയ്ക്കായി ധനസമാഹരണം ആരംഭിച്ച് ഗ്രേസിന്റെ രക്ഷിതാക്കൾ
- ലോറിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന 40 കാരി മരിച്ചു
- ജയിലുകൾ നിറയുന്നു; തടവുകാർ അന്തിയുറങ്ങുന്നത് തറയിൽ
Author: Anu Nair
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് നടപടി സ്വീകരിച്ചത്. അനിൽ കുമാർ ഓടിച്ചിരുന്ന കാർ ഇടിച്ച് വൃദ്ധൻ മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ നാലിനും , അഞ്ചിനുമിടയിലാണ് സംഭവം . റോഡിലൂടെ പോകുകയായിരുന്ന രാജനെ ഇടിച്ച ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. പരിക്കേറ്റ രാജൻ ചികിത്സ കിട്ടാതെ റോഡിൽ രക്തം വാർന്ന് കിടന്നാണ് മരിച്ചത് .സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയത് രാജൻ ഓടിച്ച വാഹനമാണെന്ന് മനസിലായത് .വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അനിൽ കുമാറിനെതിരെ അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെത്തുടർന്ന് അനിൽ കുമാർ ഒളിവിൽ പോയി. 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അനിൽ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.തെളിവ് നശിപ്പിക്കാൻ അപകടത്തിന് ശേഷം വർക്ക് ഷോപ്പിൽ ഉപേക്ഷിച്ച…
കൊല്ലം : നിലമേൽ വേക്കലിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പലയിലുള്ള വിദ്യാ ജ്യോതി എൽപി സ്കൂളിന്റേതാണ് അപകടത്തിൽപ്പെട്ട ബസ്. പരിക്കേറ്റ വിദ്യാർത്ഥികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ബസിൽ ഉണ്ടായിരുന്ന ആരുടെയും പരിക്ക് ഗുരുതരമല്ല. തട്ടത്തുമല – വട്ടപ്പാറ റോഡിൽ ആണ് അപകടം ഉണ്ടായത്.ബസ് ഒരു മരത്തിൽ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കൊച്ചി: ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയ വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് ഹൈക്കോടതി. നിർമാണത്തിന് എത്ര സ്വർണം ഉപയോഗിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. മഹസർ ഉൾപ്പെടെയുള്ള രേഖകൾ മറ്റന്നാൾ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.കോടതി നിര്‍ദേശപ്രകാരം ഹാജരാക്കിയ രേഖകളാണ് പരിശോധിച്ചത്. സ്വർണപാളികളിൽ നിയമാനുസൃതമായ രീതിയിൽ അറ്റകുറ്റപ്പണി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ ആർ ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.അനുമതി തേടാതിരുന്നതിന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. ഇതോടെ സ്വർണപ്പാളി ഉടൻ എത്തിക്കണമെന്ന നിലപാട് കോടതി മയപ്പെടുത്തുകയും ചെയ്തിരുന്നു. സ്വർണപ്പാളി ഉടൻ എത്തിക്കേണ്ടെന്ന് കോടതി അറിയിക്കുകയും ഇളക്കിയ സ്വർണപ്പാളിയുടെ തൂക്കം അടക്കം രേഖകൾ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് കോടതി…
ന്യൂഡൽഹി : ഡൽഹി-ഹരിയാന ഉൾപ്പെടെയുള്ള എൻസിആറിലെ മുഴുവൻ ഗുണ്ടാസംഘങ്ങൾക്കെതിരെയും ശക്തമായ നടപടിയുമായി പോലീസ് . എൻസിആറിലെ 25 ഗുണ്ടാസംഘങ്ങളുടെ ഒളിത്താവളങ്ങളിൽ റെയ്ഡുകൾ നടത്തി. 25 പോലീസ് ടീമുകൾ ഒന്നിച്ചാണ് ഗുണ്ടാസംഘങ്ങളുടെയും അവരുടെ കൂട്ടാളികളുടെയും ഒളിത്താവളങ്ങൾ റെയ്ഡ് ചെയ്യുന്നത്. ആകെ 380 പോലീസുകാർ ഓപ്പറേഷനിൽ ഉൾപ്പെടുന്നുണ്ട്. റെയ്ഡിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, മെഴ്‌സിഡസ്, ഓഡി തുടങ്ങിയ നിരവധി ആഡംബര കാറുകൾ കൂടാതെ വൻതോതിൽ പണവും കണ്ടെടുത്തു. ഇതിനു പുറമെ വിലകൂടിയ ചില ആഡംബര വാച്ചുകളും 40 ലക്ഷത്തിലധികം പണവും ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചില ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. 8 പിസ്റ്റളുകൾ, 29 വെടിയുണ്ടകൾ, 3 മാഗസിനുകൾ , 14 ഹൈ-എൻഡ് വാച്ചുകൾ, ലാപ്‌ടോപ്പുകൾ, ഐപാഡുകൾ, പണം എണ്ണുന്ന മെഷീനുകൾ, വാക്കി-ടോക്കി സെറ്റുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിനിടെ പോലീസ് ആകെ 26 പേരെ കസ്റ്റഡിയിലെടുത്തു. അതിൽ 6 കുറ്റവാളികളെ അറസ്റ്റ് ചെയ്തു. എല്ലാ പ്രതികളും കുപ്രസിദ്ധ കപിൽ…
ദുബായ്: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ വിജയം സൈനികർക്ക് സമർപ്പിക്കുകയായിരുന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവ് . ഇന്ത്യ -പാക് പോരാട്ടം ബഹിഷ്ക്കരികണമെന്ന ആഹ്വാനം ഉയർന്ന ഘട്ടത്തിലാണ് മത്സരം നടന്നത് . ടോസ് സമയത്ത് പാക് നായകൻ സൽമാൻ ആഘയ്ക്ക് കൈ കൊടുക്കാനും സൂര്യകുമാർ തയ്യാറായില്ല . മത്സരശേഷവും പാക് താരങ്ങളെ മൈൻഡ് ചെയ്യാതെ ഇന്ത്യൻ താരങ്ങൾ മടങ്ങുകയും ചെയ്തു.പാകിസ്ഥാൻ ടീം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നപ്പോഴും വാതിലുകൾ അടച്ചിരുന്നു .പിന്നീട് സമ്മാനദാന ചടങ്ങിലും പത്രസമ്മേളനത്തിലും സൂര്യകുമാറിനോട് ഹസ്തദാനം വേണ്ട എന്ന തീരുമാനത്തെക്കുറിച്ച് ചോദിച്ചു. പഹൽഗാം ഭീകരാക്രമണം മനസ്സിൽ വെച്ചുകൊണ്ട് പാകിസ്ഥാന് ഒരു സന്ദേശം അയയ്ക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് സൂര്യകുമാർ പറഞ്ഞു. എങ്കിലും ഈ ആശയം തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഹസ്തദാനം വേണ്ട എന്ന ആശയം മുന്നോട്ടുവച്ചത് ഹെഡ് കോച്ച് ഗൗതം ഗംഭീറാണ്. പാകിസ്ഥാൻ കളിക്കാരുമായി ഹസ്തദാനം നടത്തരുതെന്നും, ബഹിഷ്കരണവുമായി ബന്ധപ്പെട്ട ഒരു വാക്കുതർക്കവും നടത്തരുതെന്നും ഗംഭീർ ഇന്ത്യൻ കളിക്കാരോട് ഉപദേശിച്ചതായി റിപ്പോർട്ടുണ്ട്. മത്സരത്തിന് മുമ്പ് ‘ബഹിഷ്കരണം’…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ പൗരനായ ചന്ദ്ര നാഗമല്ലയ്യ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രിയിൽ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി . ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് ചന്ദ്ര നാഗമല്ലയ്യയെ തലയറുത്തു കൊലപ്പെടുത്തിയത് . അമേരിക്ക സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റ കുറ്റവാളികളോട് തന്റെ ഭരണകൂടം കൂടുതൽ കർശനമായി തന്നെ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ‘ടെക്സസിലെ ഡാളസിൽ നാഗമല്ലയ്യ ബഹുമാന്യനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു സംഭവം നമ്മുടെ രാജ്യത്ത് നടന്നു. ക്യൂബയിൽ നിന്നുള്ള ഒരു അനധികൃത വിദേശിയാണ് ഭാര്യയുടെയും മകന്റെയും മുന്നിൽ ചന്ദ്രയെ ക്രൂരമായി തലയറുത്തത്, അത് ഒരിക്കലും നമ്മുടെ രാജ്യത്ത് ഉണ്ടാകാൻ പാടില്ലായിരുന്നു,’ ട്രംപ് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു. കർണാടക സ്വദേശിയായ ചന്ദ്ര നാഗമല്ലയ്യ (50) കഴിഞ്ഞ അഞ്ച് വർഷമായി ഡൗണ്ടൗണിന് കിഴക്കുള്ള സാമുവൽ ബൊളിവാർഡിലുള്ള…
ലക്നൗ ; മുത്തലാഖ് ചൊല്ലിയ ഭർത്താവിനെ കോടതിക്ക് പുറത്ത് ചെരുപ്പ് കൊണ്ട് അടിച്ച് ഭാര്യ . ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. 2018 ലാണ് യുവതി വിവാഹിതയായത്. താമസിയാതെ, സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങി. രണ്ട് പെൺമക്കളുടെ ജനനത്തിനുശേഷം, ഭർത്താവ് യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട്, സാമ്പത്തിക സഹായം തേടി കേസ് ഫയൽ ചെയ്തപ്പോൾ, ഭർത്താവ് കുട്ടികളെ തന്നിൽ നിന്ന് അകറ്റി കൊണ്ടുപോയതായും യുവതി പറഞ്ഞു . ഈ കേസിലെ വാദം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്. ഇതിനായി യുവതി അമ്മയ്ക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. ഭർത്താവും ഭർതൃപിതാവും ഹാജരായി. കോടതിയിൽ വച്ച് ഭർത്താവും ഭർതൃപിതാവും തന്നെ പിന്തുടരുകയും അപമാനിക്കുകയും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. പിതാവിന്റെ പ്രേരണയാൽ ഭർത്താവ് മൂന്ന് തവണ തലാഖ് ചൊല്ലിയതായും തുടർന്ന് താൻ അദ്ദേഹത്തെ ആക്രമിച്ചതായും അവർ പറഞ്ഞു. യുവതി ഭർത്താവിനെ പലതവണ ചെരുപ്പ് കൊണ്ട് അടിക്കുകയും അതിനിടയിൽ അദ്ദേഹത്തിന്റെ വസ്ത്രം വലിച്ചു…
തൃശൂർ: വീട് നിർമ്മിക്കാൻ സഹായം ആവശ്യപ്പെട്ട് എത്തിയ വയോധികന്റെ അപേക്ഷ സ്വീകരിക്കാത്ത വിഷയത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി . ചിലർ ഈ വിഷയം രാഷ്ട്രീയ അജണ്ടയായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ, എന്തുചെയ്യാൻ കഴിയും, എന്തുചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ താൻ നൽകാറില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വീട് നിർമ്മാണം സംസ്ഥാന സർക്കാർ പരിഗണിക്കേണ്ട കാര്യമാണ് . അതിനാൽ, അത്തരം അഭ്യർത്ഥനകൾ അനുവദിക്കാനോ ഒരാൾക്ക് മാത്രം തീരുമാനിക്കാനോ കഴിയില്ല. സംസ്ഥാന സർക്കാർ അതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ആളുകൾക്ക് തെറ്റായ പ്രതീക്ഷകൾ നൽകുന്നത് എന്റെ രീതിയല്ല.എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നതിലും ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ നൽകുന്നതിലുമാണ് . ഈ സംഭവത്തിലൂടെ, സുരക്ഷിതമായ ഒരു വീട് ഉറപ്പാക്കാൻ മറ്റൊരു പാർട്ടി മുന്നോട്ട് വന്നതിൽ എനിക്ക് സന്തോഷമുണ്ട്. രാഷ്ട്രീയ പ്രേരിതമാണെങ്കിലും, ഞാൻ…
വടക്കാഞ്ചേരി: കെഎസ്‌യു പ്രവർത്തകരെ മുഖം മൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജഹാനെ തലസ്ഥാന നഗരിയിലേയ്ക്ക് സ്ഥലം മാറ്റി . കമ്മീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ എഡിജിപി എസ് ശ്രീജിത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസ് ആസ്ഥാനത്ത് ഉടൻ ഹാജരാകാൻ ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനപാലനത്തിൽ നിരന്തരം പരാജയപ്പെടുന്ന ഷാജഹാനെതിരെ സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖം മൂടി ധരിപ്പിക്കാൻ നിർബന്ധിക്കുന്നതിനെക്കുറിച്ച് ഉത്തരവിൽ ഒന്നും പരാമർശിച്ചിട്ടില്ല. ഷാജഹാൻ നിലവിൽ രണ്ട് അച്ചടക്ക നടപടികൾ നേരിടുന്നുണ്ട്. വിദ്യാർത്ഥീ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ എസ് യു പ്രവർത്തകരെ മുഖം മൂടി അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ വീഴ്ച്ച വന്നതായി സിറ്റി പൊലീസ് കമ്മീഷൻ ആർ ഇളങ്കോവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്.എച്ച്.ഒ സ്ഥാനത്തുനിന്ന് നീക്കിയത്. ഇയാൾക്ക് പുതിയ ചുമതലകൾ നൽകിയിട്ടില്ല.മുഖം മൂടി ധരിപ്പിച്ച് വിദ്യാർത്ഥീ നേതാക്കളെ ഹാജരാക്കിയ നടപടിയെ…
തിരുവനന്തപുരം: ലൈംഗികാരോപണത്തിൽ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭാ സമ്മേളനത്തിന് ഹാജരായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ എതിർപ്പ് വകവയ്ക്കാതെയാണ് യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ നിയമസഭയിലെത്തിയത് . രാഹുലിന്റെ സാന്നിധ്യം പ്രതിപക്ഷ തന്ത്രങ്ങളുടെ ധാർമ്മിക ശക്തി കുറയ്ക്കുമെന്നായിരുന്നു സതീശന്റെ എതിർപ്പ്. എന്നാൽ, പി സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പഴയ ‘എ’ വിഭാഗം രാഹുലിനെ നിയമസഭയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ഭരണകക്ഷി രാഹുലിന്റെ വിഷയം ഉന്നയിച്ചാൽ, എം മുകേഷിന്റെ വിഷയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം അതിനെ പ്രതിരോധിക്കാനാണ് തീരുമാനം. രാഹുൽ യുഡിഎഫിന്റെ ഭാഗമല്ലാത്തതിനാൽ പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സതീശൻ നിയമസഭാ സ്പീക്കർക്ക് കത്തെഴുതിയിരുന്നു. ഇതേത്തുടർന്ന് ഇന്ന് രാഹുലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും സതീശൻ പറഞ്ഞു. എന്നാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ പ്രതികരണം രാഹുലിനെ പിന്തുണച്ചുകൊണ്ടായിരുന്നു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
