ഡൊണഗൽ: ലെറ്റർകെന്നിയിൽ ലോറിയിടിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. 40 കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച ആയിരുന്നു ലോറിയിടിച്ച് സ്ത്രീയ്ക്ക് പരിക്കേറ്റത്. ഇവരുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോർട്ട് റോഡിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്നു 40 കാരി. ഇതിനിടെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 നും 3.15 നും ഇടയിൽ അപകടമുണ്ടായ സ്ഥലം വഴി കടന്ന് പോയവർ ഡാഷ് ക്യാമുകൾ പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

