ഡബ്ലിൻ: ഡബ്ലിനിൽ അമിത വേഗതിയിൽ സഞ്ചരിച്ചതിന് പിടിയിലായത് മൂവായിരം ഡ്രൈവർമാർ. ഈസ്റ്റർ വാരാന്ത്യ അവധിയുടെ ഭാഗമായി നടത്തിയ റോഡ് ദൗത്യത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 138 പേർ അറസ്റ്റിലായിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരിധിയിൽ സഞ്ചരിക്കേണ്ട പാതയിൽ 138 കിലോ മീറ്റർ വേഗതയിൽ വാഹനം ഓടിച്ച സംഭവങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തവയിൽ ഉണ്ട്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക ശ്രദ്ധയാണ് പോലീസ് വച്ചുപുലർത്തിയിരുന്നത്. 310 പേർ മൊബൈൽഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

