ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഇടിച്ച് സ്ത്രീയ്ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ടെറനൂറെ മേഖലയിൽ ആണ് അപകടം ഉണ്ടായത്.
40 വയസ്സുള്ള സ്ത്രീയ്ക്കാണ് പരിക്കേറ്റത്. നടന്ന് പോകുകയായിരുന്നു യുവതി. ഇതിനിടെ ഇവരെ ബസ് ഇടിയ്ക്കുകയായിരുന്നു. ബ്യൂമൗണ്ട് ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. അപകടത്തിൽ മറ്റ് പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

