ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് വർധിക്കുന്നു. പാർപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ നിലത്ത് കിടക്കകൾ വിരിച്ചാണ് അന്തേവാസികൾ ഉറങ്ങുന്നത്. അതേസമയം വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അവോണ്ടു നേതാവ് പീഡർ തോയിബിൻ രംഗത്ത് എത്തി.
580 ഓളം തടവുകാരാണ് തറയിൽ കിടക്കകൾ വിരിച്ച് ഉറങ്ങുന്നത്. പുതിയ കണക്കുകൾ പ്രകാരം ജയിലുകളുടെ പരമാവധിശേഷിയെക്കാൾ 122 ശതമാനം കൂടുതലാണ് അന്തേവാസികളുടെ എണ്ണം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,885 തടവുകാരെ പുതുതായി ജയിലുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

