കൊച്ചി ; ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് നടൻ മഹേഷ് നായർ . സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂ ജൻ നടന്മാരെയോ സ്ത്രീവിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സഘടനയുടെ പാർവ്വതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ലെന്നാണ് മഹേഷ് പറയുന്നത് .
‘ അങ്ങനെ സിംഹം കൂട്ടിലായി. അല്ലാ, ഒരു സംശയം…. സ്ത്രീകൾക്കു വേണ്ടി വാദിക്കുന്ന ന്യൂ ജൻ നടന്മാരെയോ സ്ത്രീവിമോചനത്തിനു വേണ്ടി ഉണ്ടാക്കിയ സഘടനയുടെ പാർവ്വതി മോക്ഷ പരിവാരങ്ങളുടെയോ പത്രസമ്മേളനം ഒന്നും നടത്തി കണ്ടില്ല. നടൻ ദീലീപിന്റെ നേരെ ചാടിയ തലയ്ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വെയ്ക്കുന്ന ഒരു ഫെമിനിസ്റ്റിനേയും എവിടേയും കണ്ടില്ല. സജീത മഠത്തിൽ മാത്രം പ്രതികരിച്ചു കണ്ടു. പാവം ഒടുവിലേട്ടൻ….. തനിക്കുണ്ടായ വേദനയും, അപമാനവും മരണം വരെ സഹിച്ചു കാണും . കർമ്മഫലം അനുഭവിക്കുകത്തന്നെ വേണം.‘ എന്നാണ് മഹേഷിന്റെ വാക്കുകൾ.
അതേസമയം രഞ്ജിത്ത് ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്, ഡിജിറ്റൽ തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ്. അന്വേഷണത്തിന്റെ അടുത്ത ഘട്ടം ഇതിനകം ശേഖരിച്ച ഇലക്ട്രോണിക് ഡാറ്റയിൽ നിന്ന് പുറത്തുവരുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ പറഞ്ഞു
‘കാരവാനിൽ രഞ്ജിത്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതാണ് തെളിവ്. മറ്റാരെങ്കിലും ഉണ്ടായിരുന്നതായി അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ, ഭാവിയിൽ നടപടിയെടുക്കും. ചിലരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് മുമ്പാകെ പരാതി നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവത്തെക്കുറിച്ച് അറിയാം,’ എന്നും കമ്മീഷണർ പറഞ്ഞു.

